Global block

bissplus@gmail.com

Global Menu

തൊട്ടാൽ പൊള്ളുന്ന പൊന്ന്

കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. ശനിയാഴ്ച്ച സ്വര്‍ണം പവന് 38,720 രൂപ രേഖപ്പെടുത്തി. നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം തുടരുന്നത്. വെള്ളിയാഴ്ച്ച 38,400 രൂപയായിരുന്നു പവന് വില. വിലവര്‍ധനവ് 320 രൂപ. സമാനമായി സ്വര്‍ണം ഗ്രാമിനും വില കൂടി. ഗ്രാമിന് ഇന്ന് വില 4,840 രൂപ. 40 രൂപയാണ് ഗ്രാം അടിസ്ഥാനപ്പെടുത്തി സ്വര്‍ണത്തിന് വില വര്‍ധിച്ചത്.
ഈ മാസം 1, 2 തീയതികളിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടര്‍ന്നത്. ഈ ദിവസങ്ങളില്‍ സ്വര്‍ണം പവന് 37,680 രൂപ രേഖപ്പെടുത്തിയിരുന്നു (ഗ്രാമിന് 4,710 രൂപ). രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുന്നതാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന് വിലകൂടാന്‍ കാരണം. ഫലമോ, വെള്ളിയാഴ്ച്ച എംസിഎക്‌സ് വിപണിയില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 0.6 ശതമാനം വര്‍ധനവോടെ 52,377 രൂപ കുറിച്ചു. വെള്ളി കിലോയ്ക്ക് 2.6 ശതമാനത്തോടെ 65,956 രൂപയിലും എത്തി.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ 'സ്‌പോട്' വില 0.1 ശതമാനം ഇടിഞ്ഞ് 1,948.04 ഡോളറില്‍ (ഔണ്‍സിന്) എത്തി. ഇതോടെ കഴിഞ്ഞവാരം സ്വര്‍ണത്തിന്റെ മൊത്തം നേട്ടം 3.7 ശതമാനമായി ചുരുങ്ങി. ഇതേസമയം, സ്വര്‍ണം അടിസ്ഥാനമാക്കിയുള്ള ലോകത്തെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ചായ എസ്പിഡിആര്‍ ഇടിഎഫില്‍ മാറ്റമില്ല. 1,252.416 ടണ്‍ സ്വര്‍ണമാണ് എസ്പിഡിആറിന് കൈവശമുള്ളത്. സെപ്തംബര്‍ 17 -ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിതും. 

Post your comments