Global block

bissplus@gmail.com

Global Menu

ഫെയറില്‍ കാര്യമില്ല...ഇനി ലവ്‌ലി മാത്രം

ന്യൂഡല്‍ഹി: ചര്‍മ്മസൗന്ദര്യപരിചരണ ക്രീം ആയ 'ഫെയര്‍ ആന്‍ഡ് ലവ്ലി'യുടെ പേരില്‍ നിന്ന് നിന്ന് ഫെയര്‍ എന്ന വാക്ക് മാറ്റുമെന്ന് നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ (എച്ച്യുഎല്‍) അറിയിച്ചു. ആഗോളതലത്തില്‍ വര്‍ണവെറിക്ക് എതിരായ സമീപനത്തിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ പുനര്‍നാമകരണത്തിന്റെ ഭാഗമായാണ് നടപടി.സൗന്ദര്യ സങ്കല്പത്തില്‍ ത്വക്കിന്റെ എല്ലാ നിറങ്ങളെയും ഒരുപോലെ കാണുന്ന ദര്‍ശനം തങ്ങളുടെ എല്ലാ ഉത്പന്നങ്ങളുടെ കാര്യത്തിലും പിന്തുടരുമെന്നു കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് മെഹ്ത അറിയിച്ചു. ഫെയര്‍ ആന്‍ഡ് ലവ്ലിയുടെ പുതിയ പേര് അംഗീകാരത്തിനു സമര്‍പ്പിച്ചിരിക്കുകയാണെന്നും ഏതാനും മാസങ്ങള്‍ക്കകം പേരുമാറ്റം നടപ്പാക്കുമെന്നും എച്ച്യുഎല്‍ അറിയിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിനു പിന്തുണ നല്‍കാന്‍ 2003ല്‍ സ്ഥാപിച്ച  ഫെയര്‍ ആന്‍ഡ് ലവ്ലി ഫൗണ്ടേഷന്റെ പേരും മാറ്റുമെന്നും കമ്പനി അറിയിച്ചു.

Post your comments