Global block

bissplus@gmail.com

Global Menu

പങ്കജകസ്തൂരിയുടെ കോവിഡ് മരുന്ന് Zingivir-H ഉടൻ - ഡോ .ജെ. ഹരീന്ദ്രൻനായർ

പങ്കജകസ്തൂരിയുടെ കോവിഡ് മരുന്ന് Zingivir-H ഉടൻ  - ഡോ .ജെ. ഹരീന്ദ്രൻനായർ

Zingivr-H എന്ന പങ്കജകസ്തൂരി ഹെർബൽ റിസേർച് ഫൗണ്ടേഷന്റെ ഔഷധം കോവിഡ് പരീക്ഷങ്ങളിൽ വിജയം കണ്ടെത്തിയതായി പങ്കജകസ്തൂരി മാനേജിങ് ഡയറക്ടർ  ഡോ. ജെ. ഹരീന്ദ്രൻനായർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.  ഏഴ് അംഗീകൃത ഔഷധങ്ങളുടെ ശാസ്ത്രീയ സങ്കലനമാണ്  Zingivir-H എന്ന മരുന്ന് - അദ്ദേഹം പറഞ്ഞു.

സംസ്‌ഥാന  എ. എസ്.  യു.  ഡ്രഗ്സ്  കൺഡ്രോളുടെ നിർമാണ ലൈസൻസ് നേടിയ ശേഷം രാജീവ് ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളോജി സി.എസ്‌.ഐ.ആർ.  - എൻ.ഐ.ഐ.എസ്.ടി.  തിരുവനന്തപുരം എന്നിവിടങ്ങളിൽ മനുഷ്യകോശസങ്ങളിൽ പരിശോധന നടത്തി.  തുടർന്ന് മൃഗങ്ങളിലും നടത്തിയ പരീക്ഷണം ദോഷരഹിതമാണെന്ന് തെളിയിച്ച ശേഷമാണ് ക്ലിനിക്കൽ ട്രയലിന് രജിസ്‌ട്രേഷൻ നേടുന്നത്.  അതിനുശേഷം ഡബ്ലിയൂ.എഛ്.ഒ. മാനദണ്ഡങ്ങൾക്കനുസരിച്ചു ക്ലിനിക്കൽ ട്രയൽ നടത്തി.

112 കോവിഡ് രോഗികളിൽ ഒരു രീതിയിലും 135 കോവിഡ് രോഗികളിൽ മറ്റൊരു രീതിയിലും ക്ലിനിക്കൽ ട്രയൽ നടക്കുകയാണ്. 112 രോഗികളിൽ 96 പേരിൽ ട്രയൽ പുരോഗമിക്കുന്നു.  പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ 22 പേരുടെയും ആർ.ടി.- പി. സി.ആർ. ടെസ്റ്റ്‌  നെഗറ്റീവ് ആയി.  നാലുദിവസത്തിനുള്ളിലാണ് നെഗറ്റീവ് ആയത്.  എന്നാൽ,  പ്ലേയ്സ്ബോ ലഭിച്ച 20 പേർ,  5 മുതൽ  11 ദിവസം കൊണ്ടാണ് നെഗറ്റീവ് ആയത്.  ഒരു ഓഷധം ശാസ്ത്രീയരീതിയിൽ ഗുണപ്രദമാണെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ പിന്നെ അത് ഏത് സിസ്റ്റത്തിൽ നിന്നാണ് എന്നതിന് പ്രസക്തിയില്ല.  മഹാമാരിയെ സംയുക്തനീക്കത്തിലൂടെ നേരിടാൻ കഴിയും -  ഡോ.  ജെ.  ഹരീന്ദ്രൻനായർ പറഞ്ഞു.

Post your comments