Global block

bissplus@gmail.com

Global Menu

കിഫ് ബി :2002.72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി

ജൂണ്‍ 29, 30 തീയതികളില്‍ നടന്ന കിഫ് ബി യുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി, ജനറല്‍ ബോഡി യോഗങ്ങളില്‍ 2002.72 കോടി രൂപയുടെ 55 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കും അധ്യക്ഷത വഹിച്ചു.  

അനുമതി നല്‍കിയ പ്രധാന പദ്ധതികള്‍

1. കൊച്ചി ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍

ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച വ്യാവസായിക ഇടനാഴികളില്‍ ഒന്നാണ് കൊച്ചി ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴി. ഈ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി കിഫ് ബോര്‍ഡ് 1030.80 കോടി രൂപ അനുവദിച്ചു. ഇത് സ്ഥലമേറ്റെടുക്കലിനായി ബോര്‍ഡ് മുമ്പ് അനുവദിച്ച 12710 രൂപയില്‍ ഉള്‍പ്പെടുന്നു. പാലക്കാട് ജില്ലയില്‍ ദേശിയ പാതയോടു ചേര്‍ന്ന് പുതുശ്ശേരി ഒഴലപ്പതി എന്നി സ്ഥലങ്ങളില്‍ 1350 ഏക്കര്‍ ഭൂമി ഇതിനായി ഏറ്റെടുക്കും. സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് വന്‍ കുതിപ്പേകാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.

2.  അഴീക്കോട് - മുനമ്പം പാലത്തിന്റെ നിര്‍മാണം

തൃശൂര്‍ ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ വൈപ്പിന്‍ മണ്ഡലത്തിലെ മുനമ്പത്തെയും ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി വരുന്നത്. സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടതാണ് ഈ പാലം. കാര്യേജ് വേ, ഫുട്പാത്ത്, സൈക്കിള്‍ ട്രാക്ക് ഉള്‍പ്പെട്ട 15.1 മീറ്റര്‍ ആണ് പാലത്തിന്റെ വീതി. NH 66 ലെയും NH 544 ലെയും ഗതാഗതകുരുക്കിന് പാലം പരിഹാരമാകും. ടൂറിസം വികസനത്തിന്നും നിര്‍ദിഷ്ട പാലം സഹായകരമാകും.
• അനുവദിച്ച തുക   140.01 കോടി
• നിര്‍വഹണ ഏജന്‍സി (SPV) KRFB
• ഭരണ വകുപ്പ് - PWD

3. പാലക്കാട്ട് ജില്ലയിലെ പെരുമാട്ടി, പട്ടന്‍ ചേരി ,എലപ്പുള്ളി, നല്ലെപ്പുള്ളി ഭാഗങ്ങളിലേക്കുള്ള സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടം
മേഖലയിലെ സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്. ഒന്നും രണ്ടും ഘട്ടങ്ങള്‍ യഥാക്രമം സ്റ്റേറ്റ് പ്ലാനും കിഫ്ബിയുമാണ് ഫണ്ട് ചെയ്തത്. ക്ലിയര്‍ വാട്ടര്‍ പമ്പിങ് മെയിന്‍, മീനാക്ഷി പുരത്തെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് , ജലസംഭരണി, 350 കി. മീ. നീളത്തില്‍  വിതരണ പൈപ്പുകള്‍  തുടങ്ങിയവ അടങ്ങുന്നതാണ് പദ്ധതി.
• അനുവദിച്ച തുക   77.21 കോടി
• നിര്‍വഹണ ഏജന്‍സി ( SPv )  KWA
• ഭരണ വകുപ്പ് - ജലവിഭവ വകുപ്പ്

4. മൂലത്തറ വലതുകര കനാല്‍ വികസനം (കോരയാര്‍ മുതല്‍ വരട്ടയാര്‍ വരെ)
മൂലത്തറ വലതുകര കനാല്‍ വികസനത്തിലൂടെ കോരയാര്‍ മുതല്‍ വരട്ടയാര്‍ വരെ ജലസേചന സൗകര്യം പ്രദാനം ചെയ്യുക പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ഇതിനായി 255.18 കോചി രൂപ അനുവദിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ കോഴി പതി, എരുത്തിയാംപതി വില്ലേജുകള്‍ക്ക് കാര്യമായ പ്രയോജനം പദ്ധതി കൊണ്ട് ലഭിക്കും. നിലവില്‍ കൊടും വരള്‍ച്ചയും ശരാശരിയിലും കുറഞ്ഞ മഴയും കൊണ്ട് കടുത്ത ബുദ്ധിമുട്ടിലാണ് ഈ പ്രദേശങ്ങളും ഇവിടത്തെ കര്‍ഷകരും. ഇ പി സി കരാര്‍ വ്യവസ്ഥയിലായിരിക്കും പദ്ധതിയുടെ നിര്‍മ്മാണം.

5. ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് മെച്ചപ്പെടുത്തല്‍
പത്തനംതിട്ട ജില്ലയിലെ ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് മെച്ചപ്പെടുത്തലിനായി 41.8 കോടി രൂപ അനുവദിച്ചു. സംസ്ഥാന പാതയില്‍ ഏഴംകുളം ജങ്ങ്ഷനില്‍ നിന്ന് തുടങ്ങുന്ന 10.208 KM നീളമുള്ള പ്രധാന ജില്ലാ റോഡാണിത്. കൈപ്പട്ടൂരില്‍ വച്ച് ഈ റോഡ് NH 183A യുമായി ചേരുന്നു. ഈ റോഡിന്റെ ശരാശരി കാര്യേജ് വേ 5.5 മീറ്റര്‍ ആണ്. ഈ റോഡ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി നിലവിലുള്ള ഒരു പാലം പൊളിച്ചുനീക്കി 25 മീറ്റര്‍ നീളത്തില്‍  പുതിയ പാലം പണിയുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചഒ 183 അ യില്‍ നിന്ന് പത്തനാപുരത്തേക്കുള്ള ഗതാഗതം കൈപ്പട്ടൂരില്‍ വച്ച് വഴിതിരിച്ചു വിടാനും അതുവഴി അടൂര്‍ ടൗണിലെ ഗതാഗത തിരക്ക് കുറയ്ക്കാനും സാധിക്കും.

Post your comments