Global block

bissplus@gmail.com

Global Menu

6 മാസത്തെ മോറട്ടോറിയം ബാങ്കിന് നഷ്ടമോ ലാഭമോ?

മൂന്നുമാസത്തേയ്ക്കുകൂടി വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടിയതോടെ 30 ലക്ഷം വായ്പയെടുത്തവര്‍ക്ക് അധികമായി അടയ്‌ക്കേണ്ടിവരിക 4.5 ലക്ഷംരൂപ.  

എസ്ബിഐയില്‍നിന്ന് വായ്പയെടുത്ത 85 ലക്ഷത്തോളംപേരാണ് ഇതിനകം മോറട്ടോറിയം ആവശ്യപ്പെട്ടത്. അടുത്ത മൂന്നുമാസത്തേയ്ക്കുകൂടി ഇഎംഐ അടയ്ക്കുന്നത് നിര്‍ത്തിവെച്ചാലുണ്ടാകുന്ന ബാധ്യത സംബന്ധിച്ച് എസ്ബിഐയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.  

ഭവന-വാഹന വായ്പ:  ആദ്യത്തെ മൂന്നുമാസത്തെ മോറട്ടോറിയവും പിന്നീട് നീട്ടിയതുംകൂടി പരിഗണിച്ചാല്‍ വായ്പയെടുത്തവര്‍ക്കുണ്ടാകുന്ന ബാധ്യത ഇപ്രകാരമായിരിക്കും. 30 ലക്ഷം ഭവന വായ്പയെടുത്തവര്‍ക്ക് തിരിച്ചടവുകാലാവധി 15വര്‍ഷം ബാക്കിയുണ്ടെങ്കില്‍ ശരാശരി 4.54 ലക്ഷംരൂപയുടെ വര്‍ധനവാണുണ്ടാകുക. അത് 16 പ്രതിമാസതിരിച്ചടവുതുക(ഇഎംഐ)യ്ക്കു തുല്യമായിരിക്കും. 6 ലക്ഷം വാഹനവായ്പയെടുത്തവര്‍ക്ക് 54മാസം തിരിച്ചടവുകാലാവധി ബാക്കിയുണ്ടെങ്കില്‍ 36,000 രൂപയാണ് അധികമായി അടയ്‌ക്കേണ്ടിവരിക. മൂന്ന് ഇഎംഐയ്ക്ക് തുല്യമായതുകയാണിത്.

രണ്ടാംഘട്ട മോറട്ടോറിയംമാത്രം പ്രയോജനപ്പെടുത്തുന്നവര്‍ക്കുണ്ടാകുന്ന ബാധ്യത:
 30 ലക്ഷം ഭവന വായ്പയെടുത്തവര്‍ക്ക് തിരിച്ചടവുകാലാവധി 15വര്‍ഷം ബാക്കിയുണ്ടെങ്കില്‍ 19,000 രൂപയാണ് അധികമായി അടയ്‌ക്കേണ്ടിവരിക. ഒന്നരമാസത്തെ ഇഎംഐയ്ക്ക് തുല്യമായതുകയാണിത്. 

 പ്രതിമാസ വായ്പാതുക അടയ്ക്കാന്‍ കഴിവുള്ളവര്‍ മോറട്ടോറിയം പ്രയോജനപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. അത്തരക്കാര്‍ ബാങ്കിനെ ഇക്കാര്യം അറിയിക്കേണ്ടതില്ല. ഇഎംഐ അടയ്ക്കുന്നത് തുടരുകമാത്രം ചെയ്താല്‍മതി. മോറട്ടോറിയം ആവശ്യമുള്ളവര്‍ക്ക് എസ്എംഎസ് സൗകര്യം ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  മാര്‍ച്ചമുതല്‍ മെയ് 31വെരയാണ് ആദ്യഘട്ടമായി ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തില്‍ ഇത് മൂന്നുമാസംകൂടി നീട്ടി. ഇതുപ്രകാരം വായ്പ തിരിച്ചവ് ഓഗസ്റ്റ് 31വരെ നീട്ടിവെയ്ക്കാനുള്ള സൗകര്യമാണ് നല്‍കിയത്.

Post your comments