Global block

bissplus@gmail.com

Global Menu

പുതിയ ബിസിനസ് സംരംഭവുമായി കിംഗ് ഖാൻ

കൊറോണക്കാലത്ത് ഏറ്റവും സാധ്യതയുള്ള ബിസിനസുകളിൽ ഒന്നാണ് ഹാൻഡ് സാനിറ്റൈസ‍ര്‍ നി‍ര്‍മാണം. വൻകിട കമ്പനികളും സ്റ്റാ‍ർട്ടപ്പുകളും ഒക്കെ ഹാൻഡ് സാനിറ്റൈസറുകളുടെ ഉത്പാദന രംഗത്തേയ്ക്കു ഇപ്പോൾ ചുവടു മാറിയിരിക്കുകയാണ്. ബോളീവുഡ് സൂപ്പ‍‍ര്‍ സ്റ്റാ‍ര്‍ സൽമാൻ ഖാനും പരീക്ഷണം നടത്തുന്നവരിൽ ഉൾപ്പെടുന്നു. പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍ സാല്‍മാന്‍ ഖാന്‍. പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുകയെന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത് വീഡിയോയില്‍ പറയുന്നു.

ഫ്രഷ്(എഫ്ആര്‍എസ്എച്ച്) എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുക. ആദ്യം ഡിയോഡ്രന്റുകളാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യവും ആവശ്യകതയും കണക്കിലെടുത്ത് സാനിറ്റൈസറുകളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്.

72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍ ബ്രാന്‍ഡിന്റെ ഔദ്യോഗിക സൈറ്റിലൂടയാകും ലഭ്യമാകുക. പിന്നീട് റീട്ടെയില്‍ സ്റ്റോറുകളിലൂടെയും വില്‍പ്പനയെക്കെത്തും. 100 എംഎൽ, 500 എൽ തുടങ്ങി വിവിധ ബോട്ടിലുകൾ ലഭ്യമാണ്. 50 രൂപ മുതലാണ് വില. http://frshworld.com എന്ന വെബ്സൈറ്റിലൂടെ ഉത്പന്നം ഓർഡർ ചെയ്യാം. കോമ്പോ ഓഫറില്‍ 10 ശതമാനംമുതല്‍ 20ശതമാനംവരെ കിഴിവുമുണ്ടാകും. ഭാവിയില്‍ പെര്‍ഫ്യൂമുകള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹത്തിന്റെ വീഡിയോ സന്ദേശത്തിലുണ്ട്.

Post your comments