Global block

bissplus@gmail.com

Global Menu

ആംനെസ്റ്റി സ്‌കീം: ഒറ്റത്തവണ തീർപ്പാക്കൽ അവസരം പ്രയോജനപ്പെടുത്തു

തിരുവനന്തപുരം: ജി.എസ്.ടി നിലവിൽവരുന്നതിനുമുമ്പുള്ള നികുതിക്കുടിശ്ശിക ഈടാക്കാൻ സർക്കാർ തീവ്രശ്രമം തുടങ്ങുന്നു. കുടിശ്ശികയ്ക്ക് 60 ശതമാനംവരെ ഇളവുനൽകാനുള്ള ആംനസ്റ്റി പദ്ധതിയിലേക്ക് മേയ് 15 മുതൽ വ്യാപാരികൾക്ക് അപേക്ഷിക്കാം. ഒരോരുത്തരും നൽകേണ്ട കുടിശ്ശിക നികുതിവകുപ്പ് തിട്ടപ്പെടുത്തിക്കഴിഞ്ഞു.കുടിശ്ശികയുടെ പലിശയിലും പിഴയിലും ഇളവുനൽകുമെങ്കിലും കോവിഡ് പ്രതിസന്ധിക്കാലത്ത് വ്യാപാരികൾക്ക് ഇത് പ്രയോജനപ്പെടുത്താനാവുമോ എന്ന ആശങ്കയുണ്ട്. ഇനിയും കാത്തിരിക്കാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സർക്കാർ. ബജറ്റിൽ പ്രഖ്യാപിച്ചതാണ് ആംനസ്റ്റി പദ്ധതി.കേരള മൂല്യവർധിത നികുതി, കേന്ദ്ര വിൽപ്പനനികുതി, കാർഷികാദായ നികുതി, പൊതു വിൽപ്പനനികുതി, സർചാർജ് എന്നിവയുടെ കുടിശ്ശിക പിരിച്ചെടുക്കാനാണ് നടപടി. അയ്യായിരം കോടിയെങ്കിലും പിരിച്ചെടുക്കാനാവുമെന്നാണ് സർക്കാർ കരുതുന്നത്. പിഴയും പലിശയും പൂർണമായും ഒഴിവാക്കും. എന്നാൽ 2005-നുശേഷമുള്ള പൊതു വിൽപ്പനനികുതി കുടിശ്ശികയ്ക്ക് പിഴമാത്രമേ ഒഴിവാക്കൂ.കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് 60 ശതമാനവും തവണകളായി അടയ്ക്കുന്നവർക്ക് 50 ശതമാനവുമാണ് ഇളവ്. വകുപ്പുതല അപ്പീൽ ഉൾപ്പടെയുള്ള കേസുകളും പദ്ധതിയിൽ ഉൾപ്പെടുത്താം. റവന്യൂ റിക്കവറി നടപടികൾ തുടരുന്ന കേസ്സുകളിൽ ആംനസ്റ്റി പദ്ധതി സ്വീകരിച്ചാൽ കളക്‌ഷൻ ഫീസ് ഈടാക്കില്ല. അവസാന തീയതി ജൂലായ് 31.കുടിശ്ശികയുള്ള വ്യാപാരികൾ നികുതിവകുപ്പിന്റെ വെബ്‌സൈറ്റ് (www.keraltaxes.gov.in) സന്ദർശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ എടുക്കണം. അതിനുശേഷം ലോഗിൻ ചെയ്താൽ അവരുടെ കുടിശ്ശിക താത്കാലികമായി തിട്ടപ്പെടുത്തിയത് അറിയാനാവും. കുടിശ്ശിക വിവരങ്ങൾ ശരിയാണെങ്കിൽ ഓപ്ഷൻ നൽകാം. കുടിശ്ശിക കുറവോ കൂടുതലോ ആണെങ്കിൽ സ്വയം തിട്ടപ്പെടുത്തി മാറ്റംവരുത്തി അപേക്ഷിക്കാം. നികുതി നിർണയാധികാരി പരിശോധിച്ച് അംഗീകരിച്ചാൽ നികുതി ഓൺലൈനിൽ അടയ്ക്കാം.നേരത്തേ തെറ്റായനികുതി കുടിശ്ശിക നിർണയിച്ചത് വ്യാപാരികളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീട് ആ നോട്ടീസുകൾ പിൻവലിക്കേണ്ടിവന്നു. തുടർന്നാണ് ബജറ്റിൽ ആംനസ്റ്റി പദ്ധതി കൊണ്ടുവന്നത്

Post your comments