Global block

bissplus@gmail.com

Global Menu

ഏഴുകടലിനുമപ്പുറം മഴവിൽച്ചിറകേറി കേരള ടൂറിസം

കേരളം വിളങ്ങുന്നു കോമളം 

കേരവൃക്ഷകസങ്കുലം

സസ്യമേചക മേഖലാവൃതം 

സഹ്യപര്‍വ്വത ലാളിതം

പച്ചപു കിയ പുണ്യസൈകതം

പശ്ചിമാബ്ധി സമ്മേളിതം

മന്ദമാരുത നൃത്തകുഞ്ജകം

നന്ദനോദ്യാനപോതകം

 

കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിന്റൈ ഭൂപ്രകൃതിയെ അറിയാന്‍ ഈ വരികള്‍ തന്നെ ധാരാളം. സഹ്യന്റെ മടിത്തട്ടിൽ അറബിക്കടലിന്റെ തലോടലേറ്റു വിളങ്ങുന്ന സസ്യജന്തുജാല-സംസ്‌കാര സമ്പുഷ്ടമായ ഭൂമി. സാക്ഷരരും സംസ്‌കാരചിത്തരുമായ മലയാളികളുടെ മാതൃഭൂമി. ലോകത്തെവിടെയുമെന്നതുപോലെ അനിവാര്യമായ പ്രക്ഷുബ്ധകള്‍ ഉണ്ടാകുന്നുവെങ്കിലും ലോകത്ത് മറ്റെവിടെയുമില്ലാത്ത ദൃശ്യ-ശ്രാവ്യ-രസാനുഭവങ്ങളുടെയും രുചിമേളങ്ങളുടെയും നാട്. അസാധാരണമായ കരുത്തോടെ അതീജീവനപാതയിൽ ഒരുമിക്കുന്ന മനുഷ്യരുടെ നാട്. നിലതെറ്റാത്ത നിലപാടുകളുടെ നാട്. അതെ കേരളം എന്നും എല്ലാ അര്‍ത്ഥത്തിലും ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ്. ആ നാടുകാണാന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും സഞ്ചാരികള്‍ എത്തുന്നു. പുരാതന കാലം മുതൽക്കേ ഇന്ത്യയും തെക്കേയറ്റത്തുളള കേരളം എന്ന എല്ലാം ശരിയായ അനുപാതത്തിൽ ചേര്‍ത്ത് ദൈവം സൃഷ്ടിച്ച സുന്ദരഭൂമിയം സഞ്ചാരികളുടെ മുഖ്യആകര്‍ഷണകേന്ദ്രങ്ങളാണ്. കേരളത്തോട് സഞ്ചാരികള്‍ക്കുളള പ്രത്യേക താത്പര്യം മുന്നിൽക്കണ്ടു തന്നെയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തോടെ ഇവിടേക്ക് നമ്മുടെ വിനോദസഞ്ചാരവകുപ്പ് സഞ്ചാരികളെ ക്ഷണിച്ചതും. ഇന്നും ആ വിശേഷണത്തിന് അല്പം പോലും ഇളക്കം തട്ടാത്തവിധത്തിലുളള കഴിവുറ്റ പ്രവര്‍ത്തനമാണ് നമ്മുടെ വിനോദസഞ്ചാരവകുപ്പും വിനോദസഞ്ചാരവികസനകോര്‍പറേഷനും നടത്തിവരുന്നത്. സഞ്ചാരികളുടെ സുഖസൗകര്യങ്ങളിൽ മാത്രമല്ല സുരക്ഷയിലും സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സുവര്‍ണ്ണകാലമാണ് കടന്നുപോയ നാലു വര്‍ഷങ്ങളെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. കാരണം ഇടതുപക്ഷ സര്‍ക്കാരിനു കീഴിൽ  മികച്ച പ്രവര്‍ത്തനത്തിനും ടൂറിസം മേഖലയിലെ മറ്റു നേട്ടങ്ങള്‍ക്കും എണ്ണമറ്റ പുരസ്‌കാരങ്ങളാണ് നമ്മുടെ വിനോദസഞ്ചാരവകുപ്പ് വാരിക്കൂട്ടിയത്. 

 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടൂറിസം മേഖലയിൽ 520 പദ്ധതികള്‍ക്കാണ് അനുമതി നൽകിയത്. ഇതിന്റെ ഫലമായി ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വന്‍ വര്‍ദ്ധനവാണുണ്ടായത്.  2018 ൽ 15.6 ദശലക്ഷം ആഭ്യന്തര സഞ്ചാരികളും 1.09 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളും കേരളത്തിലെത്തി. 2019 ൽ ഈ തോത് കുതിച്ചുയര്‍ന്നു. തദ്ദേശവാസികള്‍ക്ക് കൂടി പ്രയോജനകരമാകുന്ന രീതിയിലുള്ള ടുറിസം പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇക്കോ, ഉത്തരവാദിത്ത, സാഹസിക ടൂറിസം പദ്ധതികള്‍ക്ക് വലിയ പ്രാധാന്യം നൽകുന്നു. ഇത്തവണത്തേയും കേരള ബജറ്റിൽ ടൂറിസം മേഖലയെ മികച്ച രീതിയിൽ പരിഗണിച്ചു. ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും മേഖലയുടെ പ്രോത്സാഹനത്തിനായി 320 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തു.

 

കായൽ ടൂറിസം

 

ബാക്ക് വാട്ടര്‍ ടൂറിസത്തിന്റെ പറുദീസയാണ് കേരളം. ആലപ്പുഴ കിഴക്കിന്റെ വെനീസ് എന്നാണ് അറിയപ്പെടുന്നത്. എണ്ണമറ്റ കായലുകളാൽ സമ്പന്നമാണ് കേരളം. കുട്ടനാട്, കുമരകം എന്നിവടങ്ങളാണ് കായൽ ടൂറിസത്തിന്റെ പ്രധാനകേന്ദ്രങ്ങള്‍. വേമ്പനാട് കായൽ, അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ, തിരുവല്ലം കായൽ, വര്‍ക്കല പൊന്നുംതുരുത്ത് കായൽ തുടങ്ങിയവയാണ് ദക്ഷിണകേരളത്തിലെ പ്രധാനപ്പെട്ട കായലുകള്‍. കുട്ടനാടും കുമരകവും ഹൗസ്‌ബോട്ടുകള്‍ക്ക് കീര്‍ത്തികേട്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. പാതിരാമണൽ ദ്വീപിലേക്കുളള കായൽ  യാത്രയും ഈ മേഖലയിലെ പ്രധാന ആകര്‍ഷണമാണ്. ഫോര്‍ട്ട് കൊച്ചികായലും 1341-ലെ വെളളപ്പൊക്കത്തിലുണ്ടായ കുമ്പളങ്ങി എന്ന തുരുത്തിലേക്കുളള യാത്രകളുമാണ് മധ്യകേരളത്തിലെ കായൽ യാത്രകളിലെ മുഖ്യആകര്‍ഷണം. ബേക്കലിനടുത്തുളള വലിയപറമ്പ് കായൽ, കാസര്‍കോഡ് ജില്ലയിലെ ചിത്താരി, പടന്ന, കണ്ണൂരിലെ കവായി എന്നിവയാണ് വടക്കന്‍ കേരളത്തിലെ പ്രധാന കായലുകള്‍. 

 

ബീച്ചുകള്‍

          

580 കി.മി.  കടൽത്തീരമുളള കേരളം ബീച്ചുകളാൽ സമ്പന്നമാണ്. കേരളത്തിന്റെ കടൽത്തീരങ്ങളോട് വിദേശികള്‍ക്ക് പ്രിയമേറും. തിരുവനന്തപുരം കോവളത്തുമാത്രം സമുദ്ര, അശോക, ഹവ്വാ എന്നിങ്ങനെ അഞ്ചുബീച്ചുകളുണ്ട്. തിരുവനന്തപുരം ശംഖുമുഖം ബീച്ചും പ്രസിദ്ധമാണ്. തിരുവനന്തപുരം പൂവാര്‍,വര്‍ക്കല പാപനാശം, കൊല്ലം തിരുമുല്ലവാരം, ആലപ്പുഴ വലിയതുറ, എറണാകുളം മറൈന്‍ ഡ്രൈവ്, ചെറായി,  കണ്ണൂര്‍ വളപട്ടണം, പയ്യാമ്പലം, മുഴുപ്പിലങ്ങാട്, കീഴുന്ന, പയ്യോളി, മീന്‍കുന്ന്, കോഴിക്കോട് ബീച്ച്, കാപ്പാട്, ബേപ്പൂര്‍, കാസര്‍കോട്ബേ ക്കൽ, കന്‍വതീര്‍ത്ഥ, കാപ്പിൽ തുടങ്ങി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നിരവധി ബീച്ചുകള്‍ കേരളത്തിലുണ്ട്.

 

ഹിൽസ്റ്റേഷനുകൾ 

 

തിരുവനന്തപുരത്തെ അഗസത്യകൂടം, പൊന്മുടി, കോട്ടയത്തെ     ഇലവിഴാപൂഞ്ചിറ, ഇടുക്കിയിലെ മൂന്നാര്‍, രാജമല, രാമക്കൽമേട്, പീരുമേട്, ത്രിശങ്കുമല, വാഗമണ്‍, മാട്ടുപ്പെട്ടി, വട്ടവട, നിലമ്പൂര്‍ തേക്ക് തോട്ടം, തൃശ്ശൂര്‍ വിലങ്ങന്‍ കുന്ന്, പാലക്കാട് നെല്ലിയാമ്പതി, ധോണി, കോഴിക്കോട് വെളളരിമല, ഇരിങ്ങൽ, കാസര്‍കോഡ് റാണിപുരം കൊടുമുടി, വയനാട്ടിലെ നീലിമല തുടങ്ങി ഹിൽസ്റ്റേഷനുകളാൽ അനുഗൃഹീതമാണ് കേരളം. 

 

 

വെളളച്ചാട്ടങ്ങള്‍

 

തിരുവനന്തപുരത്തെ മങ്കയം കൊല്ലം പാലരുവി, കോട്ടയം അരുവിക്കുഴി പത്തനംതിട്ടയിലെ പെരുന്തേനരുവി എന്നിവയും ഇടുക്കി തൊമ്മന്‍കുത്ത്, കിഴയാർകുത്ത്, മുന്നാറിലെ പവർഹൗസ് വെള്ളച്ചാട്ടം, നിലമ്പൂർ അടിയാൻ പാറ, തൃശൂർ അതിരപ്പള്ളി, വാഴയച്ചാൽ എന്നിവയുമാണ്  കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ 

ദക്ഷിണ കേരളത്തിലെ വെള്ളച്ചാട്ടങ്ങള്‍          

                    

വന്യജീവിസങ്കേതങ്ങള്‍ നാഷണൽ പാര്‍ക്കുകള്‍

 

കേളരത്തിൽ ആറ് നാഷണൽ പാർക്കുകളും വന്യജിവിസങ്കേതങ്ങളുമുണ്ട്. നാഷണൽ പാർക്കുകളിൽ അഞ്ചെണ്ണവും ഇടുക്കി ജില്ലയിലാണ്. ആനമുടി ചോല, പാമ്പാടും ചോല, ഇരവികുളം, മതികെട്ടാൻ ചോല എന്നിവ. സൈലന്റ് വാലി നാഷണൽ പാർക്ക് പാലക്കാടാണ്. നെയ്യാർ, പേപ്പാറ, ശെന്തുരുണി, ആറളം, ചൂളന്നൂർ, ഇടുക്കി, കടലുണ്ടി, മുത്തങ്ങ, തട്ടേക്കാട്, തോൽപ്പെട്ടി, വയനാട്, പീച്ചി- വാഴനി, പെരിയാർ, പറമ്പിക്കുളം തുടങ്ങിയവയാണ് കേരളത്തിലെ പ്രെധാനപ്പെട്ട വന്യജീവിസങ്കേതങ്ങൾ. കടുവ, പക്ഷികൾ, സിംഹവാലൻ കുരങ്ങ്, വരയാട് തുടങ്ങി വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളാണ് ഇവിടങ്ങളിൽ സംരെക്ഷിക്കപ്പെടുന്നത്. സഞ്ചാരികളുടെ ഇഷ്ടയിടങ്ങളാണ് ഇവ.

 

പുട്ടും പാലടയും കപ്പയും കരിമീനും 

 

കാഴ്ചയിലെ കേരളം മാത്രമല്ല മലയാളിയുടെ രുചിക്കൂട്ടും വിദേശികൾക്ക് പഥ്യമാണ്. പൊതുവെ എരിവും സുഗന്ധവുമുള്ളതാണ് കേരളീയ ഭക്ഷണം. വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന സമ്പ്രദായമാണ് പണ്ടു മുതൽക്ക് കേരളത്തിലുണ്ടായിരുന്നത്. ഉപ്പ്, മധുരം, എരുവ്, കയ്പ്, പുളിപ്പ് തുടങ്ങി എല്ലാരസങ്ങളും ചേരുംപടിചേർന്ന ഗുണസമ്പുഷ്ടമായ കേരളസദ്യ അന്നും ഇന്നും വാഴയിലയിലാണ് വിളബുന്നത്. വിവിധകാലഘട്ടങ്ങളിൽ   സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും കാര്‍ഷികവുമായ ഘടകങ്ങളുടെ സ്വാധീനത്താൽ രൂപപ്പെട്ടതാണ് കേരളീയ ഭക്ഷണസംസ്‌കാരം. കേരളത്തിൽ നെൽ കൃഷി ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും പ്രധാന ഭക്ഷണം അരിയായി മാറിയിട്ട് അധികം കാലമായിട്ടില്ല.

 

ഉത്സവങ്ങള്‍

 

കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് എന്നും കൗതുകമാണ് ഈ നാടിന്റെ ഉത്സവങ്ങൾ. പ്രാദേശികമായി വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളോടുകൂടിയ ഉത്സവങ്ങളുടെ ഭൂമിയാണ് കേരളം. കേവലം ഉല്ലാസവേളകൾ എന്നതിനപ്പുറം കേരളത്തിലെ ഉത്സവങ്ങൾ നാടിന്റെ സ്വന്തം കലാരൂപങ്ങളും സംസ്കാരവും കാത്തുസൂക്ഷിക്കാനുള്ള പരിശ്രമങ്ങളണ്. ഉത്സവം മതപരമോ, സാമൂഹ്യമോ പരമ്പരാഗതമോ ആധുനികമോ ഏതുമാകട്ടെ അത് 2000 വര്‍ഷം പഴക്കമുള്ള കൂടിയാട്ടം മുതൽ സമകാലിക സ്റ്റേജ് ഷോ വരെ ഏതെങ്കിലുമൊരു കലാരൂപത്തിന്റെ അവതരണമില്ലാതെ പൂര്‍ണമാവുകയില്ല. ലോകപ്രശസ്തിയാർജ്ജിച്ച, ഗിന്നസ് ബുക്കിലിടം നേടിയ കേരളത്തിലെ ഉത്സവങ്ങളാണ് തൃശ്ശൂർപൂരവും ആറ്റുകാൽ പൊങ്കാലയും. 

 

കലകൾ 

 

മോഹിനിയാട്ടം, കഥകളി, കൂത്ത്, കൂടിയാട്ടം, മാർഗ്ഗംകളി, ഒപ്പന, ചവിട്ടുനാടകം, തുള്ളൽ തുടങ്ങി നിരവധി കലകളാലും കളരിപ്പയറ്റ് തുടങ്ങിയ ആയോധനകലകളാലും തെയ്യം തുടങ്ങിയ അനുഷ്ഠാനകലകളാലും സമ്പന്നമാണ് കേരളം.

 

കേരള സുവനീറുകള്‍

 

കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക്, ഈ നാടിന്റെ സംസ്‍കാരവും ചരിത്രവും കലാപാരമ്പര്യവും സാമൂഹ്യവും മതപരവുമായ പ്രത്യേകതകളും പ്രീതിഫലിപ്പിക്കുന്ന ഒട്ടേറെ സുവനീറുകൾ ലഭ്യമാണ്.  കൈകൊണ്ട് നിര്‍മ്മിച്ച ഒട്ടേറെ മൗലിക കലാവസ്തുക്കള്‍ കേരളാ സുവനീറുകളുടെ കൂട്ടത്തിലുണ്ട്. ആറന്മുള കണ്ണാടി, ചിരട്ട, തടി, കളിമണ്ണ്, ചൂരൽ എന്നിവയിൽ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, ചുവര്‍ ചിത്രങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, കസവുസാരി എന്നിവ കൂട്ടത്തിൽ ഏറെ പ്രശസ്തമാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സുവനീര്‍ പ്രചാരണത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കള്‍ച്ചര്‍ ഷോപ്പിയിൽ നിന്ന് സഞ്ചാരികള്‍ക്ക് കേരള സുവനീറുകള്‍ വാങ്ങാവുന്നതാണ്. ഉരുളി, പറ, കെട്ടുവള്ളം, ആറന്മുള കണ്ണാടി, നെറ്റിപ്പട്ടം, നെട്ടൂര്‍പെട്ടി, തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലുള്ള കള്‍ച്ചര്‍ ഷോപ്പി ശാഖയി  കേരള സുവനീറുകള്‍ ലഭ്യമാണ്. 

 

ഉത്തരവാദിത്ത ടൂറിസം

 

ടൂറിസത്തിന്റെ ഗുണപരമായ അംശങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഉത്തരവാദിത്ത ടൂറിസം. ആഗോളതലത്തിൽ വൻസ്വീകാര്യത നേടിയ  ഈ ആശയം ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കിയ സംസ്ഥാനമാണ് കേരളം. ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ വിജയകരമാക്കിയ ഇന്ത്യയിലെ പ്രഥമ ടൂറിസം കേന്ദ്രമെന്ന ബഹുമതി കുമരകത്തിനാണ്. പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താതെ ടൂറിസ്റ്റുകള്‍ക്കും തദ്ദേശവാസികള്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കാനുള്ള സമഗ്രസമീപനമാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളത്. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഉത്തരവാദിത്ത ടൂറിസം 

തദ്ദേശീയ സമൂഹത്തിന്റെ ജീവിതാവസ്ഥകളെ അത്ഭൂതകരമാം വിധം മെച്ചപ്പെടുത്തി എന്നതാണ്. കുമരകത്തിന്റെ വിജയ മാതൃക പിന്‍തുടര്‍ന്നുകൊണ്ട് കേരളത്തിലെ ഇതര ടൂറിസം കേന്ദ്രങ്ങളിലും ഉത്തരവാദിത്ത ടൂറിസം നടപ്പാക്കി വരികയാണ്.

 

തേക്കടിയിലെ കേരളാ കഫേ 

 

തേക്കടിയിലെ ഉത്തരവാദിത്വ ടൂറിസം പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ ഡസ്റ്റിനേഷന്‍ തല സമിതി (ഉഘഞഠഇ) രൂപികരിച്ചു. കുമളിയി  സമൃദ്ധി വിപണനശാല ആരംഭിച്ചുകൊണ്ടാണ് ഇവിടെ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. ഉത്പന്നങ്ങള്‍ വാങ്ങി വിപണനം നടത്തുകയാണ് സമൃദ്ധി ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഉത്പ്പന്നങ്ങളുമായി വിലയുടെയും ഗുണമേന്മയുടെയും കാര്യത്തിൽ കടുത്ത മത്സരം നേരിടുമ്പോഴും സാമൂഹ്യ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഹൈറേഞ്ചിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഉത്പന്ന സംഭരണത്തിന് പുതുവഴികള്‍ തേടേണ്ടതുണ്ട്. തേക്കടിയി  ഗിരവര്‍ഗജനത നടത്തുന്ന ലഘു ഭക്ഷണശാലയാണ് കേരളകഫേ. റെസ്പോണ്സിബിള്‍ ടൂറിസം സെല്ലിന്റെ മുന്‍കൈയ്യിൽ തേക്കടി മഹേന്ദ്രാ റിസോര്‍ട്ടിൽ 5 സ്ത്രീകളുടെ ഒരു ഗ്രൂപ്പാണ് തനതു കേരള ലഘു ഭക്ഷണങ്ങള്‍ നൽകുന്ന വിൽപനശാല ആരംഭിച്ചത്. വൈകിട്ട് 3 മുതൽ 6 വരെയാണ് പ്രവര്‍ത്തന സമയം.                      

 

സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി ഞഠ സെൽ തേക്കടിയീലും ഗ്രാമജീവിതാനുഭവ പാക്കേജ് അവതരിപ്പിക്കുകയുണ്ടായി. ഗിരിവര്‍ഗ ജനതയാണ് ഈ പാക്കേജുകള്‍ പൂര്‍ണമായും നടപ്പാക്കുന്നത്. പരമ്പരാഗത ജീവിതശൈലി, ഗിരിവര്‍ഗ കേന്ദ്രങ്ങള്‍, എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ ഇത്തരം പാക്കേജുകള്‍ ടൂറിസ്റ്റുകളെ സഹായിക്കുന്നു. 13 തരം പ്രവര്‍ത്തനങ്ങളാണ് ഈ പാക്കേജിന്റെ ഭാഗമായുള്ളത്.

 

ടൂറിസം

 

പുത്തൻ ട്രെൻഡുകൾ 

 

കേരളം എന്നാൽ കോവളം എന്ന് വിദേശിസഞ്ചാരികള്‍ ധരിച്ചുവച്ചിരുന്ന കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ മലനിരകളും മറ്റ് കടൽത്തീരങ്ങളും കായൽ സഞ്ചാരവും കെട്ടുവള്ളങ്ങളും ഗ്രാമീണജീവിതവും വള്ളംകളി ഉൾപ്പെടെയുള്ള മലയാണ്മയുടെ തിമിർപ്പുകളും വിദേശികളെ ആകർഷിച്ചു. ഇപ്പോഴയിതാ പാരമ്പരാഗതമായുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾക്കു പുറമെ പുതിയ തുരുത്തുകൾക്ക് പ്രചാരമേറുന്നു. ഓർഡിനറി എന്ന സിനിമ കാരണം പത്തനംതിട്ട ജില്ലയിലെ ഗവി സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി. അതുപോലെ റോസ്മല, കുമ്പളങ്ങി തുടങ്ങിയവയെല്ലാം ഈ മേഖലയിലെ പുത്തൻ ട്രെൻഡുകളാണെന്ന് പറയാം.

 

ഗവി

 

പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയി  ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.കേരള വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഗവിയിൽ ഇക്കോ ടൂറിസം നടപ്പിലാക്കിയിരിക്കുന്നത്. ഗവിയിൽ  എത്തിച്ചേരുന്ന പ്രകൃതി സ്‌നേഹികള്‍ക്ക് ഗവിയിലെ കാഴ്ചകള്‍ കാണാന്‍ സഹായിക്കുന്ന തരത്തിലാണ് ഇവിടുത്തെ ഇക്കോ ടൂറിസം പദ്ധതികള്‍

ഇടുക്കി ജില്ലയിലെ കുമളിയി  നിന്ന് 40 കിലോമീറ്റര്‍ അകലെയായാണ് ഗവി സ്ഥിതി ചെയ്യുന്നത്. വണ്ടിപ്പെരിയാറിൽ നിന്ന് 28 കിലോമീറ്റര്‍ യാത്ര ചെയ്താൽ ഗവിയിൽ എത്തിച്ചേരാം. പത്തനംതിട്ട ജില്ലയിലാണ് ഗവി സ്ഥിതി ചെയ്യുന്നതെങ്കിലും വണ്ടിപ്പെരിയാറിൽ നിന്നാണ് ആളുകള്‍ ഗവിയിലേക്ക് യാത്ര പോകുന്നത്. പത്തനംതിട്ടയിൽ നിന്ന് ജീപ്പ് മാര്‍ഗം ഗവിയിൽ എത്തിച്ചേരാം

 

കുമ്പളങ്ങി

 

കൊച്ചിയിൽ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. വികസനകാര്യങ്ങള്‍ ഏറെ 

ശ്രദ്ധനേടിയിട്ടുള്ള കേരള ഗ്രാമമാണ് കുമ്പളങ്ങി ടൂറിസം വില്ലേജ്. കുമ്പളങ്ങിയിലെ കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രൊജക്ട് അഖിലേന്ത്യ തലത്തിൽ പ്രശസ്തി നേടിയതും ഇത്തരത്തിൽ ഇന്ത്യയിലെ ആദ്യത്തേതുമാണ്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജിന്റെ ഒരു പ്രധാന പ്രത്യേകത. മീന്‍പിടുത്തത്തിന്റെയും കയറുപിരിക്കുന്നതിന്റെയും മറ്റും കാഴ്ചകള്‍ ഇവിടെ സഞ്ചാരികള്‍ക്ക് കാണാം. കായൽപ്പരപ്പിലൂടെ പകലും രാത്രിയും സഞ്ചരിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. വര്‍ഷത്തിൽ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന ഒരിടമാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ്.

 

വണ്ടിവന്നേ, റോസ്മലയിലേക്ക് 

 

പനിനീർപോലെ മഞ്ഞ് പെയ്തിറങ്ങുന്ന റോസ് മല കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ തലസ്ഥാനവാസികൾ ബാഗും തൂക്കിഇറങ്ങിക്കോ . യാത്രാപ്രിയരെ വനം കയറ്റാൻ ഒരു വണ്ടിവരുന്നുണ്ട്. തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് യാത്ര ഒരുക്കുന്നത് . എല്ലാ രണ്ടാം ശനിയാഴ്ചയും തിരുവനന്തപുരത്തുനിന്ന് യാത്രക്കാരെയും കൊണ്ട് വാഹനം പുറപ്പെടും. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ പഞ്ചായത്തിലെ മലയോര ഗ്രാമമാണ് റോസ്മല. ആര്യങ്കാവിൽ നിന്ന് ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ 12 കിലോമീറ്ററോളം യാത്രയുണ്ട് റോസ്മലയിലേക്ക്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചാണ് വാഹനം നിശ്ചയിക്കുന്നത്. കോവളം, ചാക്ക, കഴക്കൂട്ടം, വെഞ്ഞാറമൂട്, കിളിമാനൂർ എന്നി സ്ഥലങ്ങളിൽ നിന്ന് യാത്രയിൽ പങ്കുചേരാം. രാവിലെ എട്ടിന് പുറപ്പെടുന്ന വാഹനം രാത്രി 8 .30 യോടെ മടങ്ങിയെത്തും. റോസ്മലയിലേക്കുള്ള വനയാത്രയാണ് പ്രധാന ആകർഷണം. ഇപ്പോൾ റോഡ് നന്നാക്കിയതുകൊണ്ട് യാത്ര സുഗമമായിട്ടുണ്ട്. യാത്രക്കൂലി, ഭക്ഷണം, എൻട്രി ഫീസ് ഉൾപ്പെടെ 1400 രൂപയാണ് ഒരാൾക്ക് ഫീസ്. യാത്രാക്കൂലിയായി 450 രൂപ മാത്രം നൽകി യാത്ര ചെയ്യാനും അവസരമുണ്ട്.

 

തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉൽഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സൊസൈറ്റിയുടെ 'ഹരിതം' കൺസൾട്ടൻസി വിഭാഗത്തിന്റെയും 'സേവനം' പരിശീലന വിഭാഗത്തിന്റെയും ഉത്ഘാടനവും മന്ത്രി നിർവഹിച്ചു. തലസ്ഥാനത്തുനിന്ന് റോസ്മലയിലേക്ക് ആരംഭിക്കുന്ന വനയാത്രയുടെ ഫ്ലാഗ് ഓഫ് വനം മന്ത്രി കെ രാജു നിർവഹിച്ചു. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുംവിധമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോസ്മലയിലേക്കുള്ള വനയാത്ര പദ്ധതി തെന്മലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുമെന്നും മന്ത്രി കെ രാജു പറഞ്ഞു. ടൂറിസം സെക്രട്ടറി റാണി  ജോർജ അധ്യക്ഷയായി. മുഖ്യ വനപാലകൻ പി കെ കേശവൻ, ടൂറിസം ഡയറക്ടർ പി ബാലകിരൺ, കെ ജി മോഹൻലാൽ, ബേബി മാത്യു സോമതീരം, എസ് ബിജു എന്നിവർ സോംസരിച്ചു. എ പി സുനിൽബാബു സ്വാഗതം പറഞ്ഞു. റോസ്മല യാത്ര സംബന്ധിച്ച വിവരങ്ങൾക്ക്, ഫോൺ: 0471 2329770 . 

 

സർക്കാർ - സ്വകാര്യ സംയുക്ത ഇടപെടലിലൂടെ വമ്പിച്ച മുന്നേറ്റം സാധ്യം

 

സർക്കാരിന്റെയും സ്വാകാര്യ മേഘലകളുടെയും സംയുക്ത ഇടപെടലിലൂടെ ടൂറിസം മേഖലയിൽ വമ്പിച്ച മുന്നേറ്റമുണ്ടാകാൻ കഴിയുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജനുവരി 9 , 10  തീയതികളിൽ നടന്ന ആഗോള നിക്ഷേപക സംഗമം അസ്‌സെൻഡ്‌ - 2020 ൽ കേരളത്തിലെ ടൂറിസം വ്യവസായ രംഗത്തെ പുതിയ പദ്ധതികളെ കുറിച്ചുള്ള പാനൽ ചർച്ചയുടെ ആമുഖ പ്രഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ കേരളത്തിൽ ടൂറിസം മേഖല വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ടൂറിസം മേഖലയിൽ 520 പദ്ധതികൾക്കാണ് അനുമതി നൽകിയത്. ഇതിന്റെ ഫലമായി ആഭ്യന്തര - വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വര്ധനവാണുണ്ടായത്. 2018 ൽ 15 .6 ദശലക്ഷം ആഭ്യന്തര സഞ്ചാരികളും 1 .09  ദശലക്ഷം വിദേശ സഞ്ചാരികളും കേരളത്തിൽ എത്തി. 2019 ൽ ഈ തോത് കുതിച്ചുയർന്നു. തദ്ദേശവാസികൾക്ക് ക്കുടി പ്രയോജനമാകുന്ന രീതിയിലുള്ള ടൂറിസം പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയുന്നത്. നടപ്പാക്കുന്ന പദ്ധതികളുടെ ഗുണവശം നാട്ടുകാർക്കും ലഭിക്കണം. ഇത് വഴി നാട്ടുകാരും ടൂറിസം വ്യവസായികളും തമ്മിൽ നല്ലൊരു ബന്ധം വളരണം. അഭ്യസ്ത വിദ്യരായവർക് തൊഴൽ സാധ്യതകളും വർധിക്കും. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളർച്ചക്ക് പ്രധാനപ്പെട്ട 3 പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയുന്നത്. മലബാറിലെ ടൂറിസം സാധ്യതകളെ വിപുലീകരിക്കുന്ന മലബാർ ടൂറിസം പദ്ധതി, മൺസൂൺ കാലഘട്ടത്തിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതി, സാഹസിക ടൂറിസത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതി എന്നിവയാണവ. പരിസ്ഥിതിയെ സംരക്ഷിച്ചും പ്രകൃതി സൗന്ദര്യം പ്രയോജനപ്പെടുത്തിയുമുള്ള ടൂറിസം പദ്ധതികൾ ജാനകിയ ഇടപെടലിലൂടെ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹർത്താലുകളും പണിമുടക്കുകളും ടൂറിസം മേഖലയെ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തുന്നുണ്ട്. എന്നാൽ ഇതിന് അപവാദമായി ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടാകുന്നുണ്ടെങ്കിലും അതും അവസാനിപ്പിക്കുമെന്നും മന്ത്രി കുട്ടി ചേർത്തു.

 

ടൂറിസം പ്രോത്സാഹനത്തിന് 323  കോടി 

 

ഇത്തവണയും കേരള ബജറ്റിൽ ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ടൂറിസം മേഖലയ്ക് ഉണർവ്വേകാൻ നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.  ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിനായി 323 കോടി രൂപയാണ് ഈ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. വയനാടിന് ഇക്കോ ടൂറിസം വികസനത്തിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തത്ത്വമസി എന്ന പേരിൽ തീര്‍ത്ഥാടന പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ബേക്കൽ-കോവളം ജലപാത ഈ വര്‍ഷം തുറക്കും. ഈ ജലപാത തുറക്കുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുമെന്നാണ് കണക്കുകൂട്ടൽ. കോഴിക്കോട്, പൊന്നാനി, തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപരേഖ തയ്യാറായി വരുന്നതായും ബജറ്റ് അവതരണത്തി  മന്ത്രി വ്യക്തമാക്കി. ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്. മുസരിസ് പദ്ധതി 2020-21 സാമ്പത്തിക വര്‍ഷത്തിൽ കമ്മീഷന്‍ ചെയ്യുമെന്നും ഐസക് വ്യക്തമാക്കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടന്ന സമയത്താണ് ധനമന്ത്രി തോമസ് ഐസക് 2020 - 21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന്റെ ജിഡിപിയിൽ 7.5 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ചില ബജറ്റ് പ്രഖ്യാപനങ്ങള്‍:

 

കൊച്ചിയിൽ പരിസ്ഥിതി സൗഹൃദ നഗരഗതാഗത പദ്ധതി.

ആലപ്പുഴയെ പൈതക നഗരമാക്കും തലശേരി ടൂറിസം സര്‍ക്യൂട്ട് നിര്‍മാണം തുടരുന്നു.

കോഴിക്കോട്, പൊന്നാനി. തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപ രേഖ തയ്യാറാവുന്നു.

മുസരിസ് പദ്ധതി 2020-21 ൽ കമ്മീഷന്‍ ചെയ്യും.

തത്വമസി എന്ന പേരിൽ തീര്‍ത്ഥാടന പദ്ധതി തുടങ്ങും.

ദേശീയ നിലവാരത്തിലുള്ള ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ട് ധര്‍മ്മടത്ത് തുടങ്ങും

ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി

ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിക്കായി 10 കോടി

 

ജൈവവൈവിധ്യ, പ്രകൃതിസൗന്ദര്യം, പുരോഗമനപരമായ സാമൂഹിക അന്തരീക്ഷം എന്നിങ്ങനെ ടൂറിസത്തിന് വലിയ സാധ്യതകളുള്ള നാടാണ് കേരളം. കേരളത്തിലെ ക്രമസമാധാന നിലയും സുരക്ഷിക്ത്വവും സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുനുണ്ട്. 2002 -ൽ അമേരിക്കയിൽ ലോകവ്യാപാര കേന്ദ്രത്തിനെതിരായ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞപ്പോഴും അത് കേരളത്തെ ബാധിച്ചില്ല. പശ്ചിമഘട്ട മേഖലയും റംസാർ പട്ടികയിലുള്ള വേമ്പനാട്ട് കായലും കോൾനിലങ്ങളും വയലേലകളും കുന്നിൻ ചരിവുകളും നീർത്തടങ്ങളും നിത്യഹരിത വനങ്ങളും ഒക്കെ ചേർന്ന് ഇക്കോ ടൂറിസം മേഖലയിൽ കേരളത്തിന് വലിയ സാധ്യത തുറന്നിട്ടുണ്ട്. ട്രക്കിങ്ങും മലക്കയറ്റവും മരംകയറ്റവുമെല്ലാം ഉൾപ്പെടുത്തുമ്പോൾ ഇക്കോ ടൂറിസം സാഹസിക ടൂറിസത്തിനും (അഡ്വെഞ്ചർ ടൂറിസം) വഴിയൊരുക്കുന്നു.

 

കേരളത്തിന്റെ വൈദ്യപാരമ്പര്യവും ടൂറിസത്തിന്റെ മറ്റൊരു ആകർഷണമാണ് തനിമയാർന്ന സംസ്കാരവും പൈതൃകവും നമുക്കുണ്ട്. ഇവയെ ബ്രാൻഡ്ചെയ്ത ലോകവ്യാപകമായി പരിചയപ്പെടുത്തുവാൻ കേരള ടൂറിസത്തിന് കഴിഞ്ഞു. വൈവിധ്യമാർന്ന ടൂറിസം ഉത്‌പന്നങ്ങൾ വികസിപ്പിച്ചുകൊണ്ടുമാത്രമേ ഈ രംഗത് നമുക്ക് ഇനിയും മുന്നേറാനാകു. ഇപ്പോഴിതാ കേരളത്തിന്റെ സമൃദ്ധമായ മഴക്കാലത് ബ്രാൻഡുചെയ്ത മൺസൂൺ ടൂറിസം. കാർഷിക സംസ്കാരത്തെ പ്രയോജനപ്പെടുത്തി ഫാം ടൂറിസം എന്നിങ്ങനെ കേരള ടൂറിസം പുത്തൻ സാധ്യതകൾ പരീക്ഷിക്കുന്നു. അവ വിജയം കാണുന്നു. കേരള ടൂറിസത്തെ പുതിയ തലങ്ങളിലേക്ക് വികസിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇടതുസർകാരും ടൂറിസം വകുപ്പും ടുറിസം വികസന കോർപ്പറേഷനും.

 

കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ 

കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ 

 

അതേ കേരളം വളരുകയാണ് കേരള ടൂറിസവും......

 

കൊച്ചി തന്നെ നമ്പർ വൺ

 

സഞ്ചാരികളുടെ പറുദിസ നമ്മുടെ കൊച്ചി തന്നെ. ട്രിപ് അഡൈവറുടെ ട്രാവലേഴ്‌സ് ചോയ്സ് ഡസ്റ്റിനേഷൻ അവാർഡ് 2020 യുടെ ലോകത്തിലെ മികച്ച 25 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു കൊച്ചിയാണ്. ട്രെൻഡിങ് ടൂറിസ്റ്റ് നഗരങ്ങളുടെ വിഭാഗത്തിലാണ് കൊച്ചി ഒന്നാം സ്ഥാനം നേടിയത്. ട്രിപ്  അഡൈവസറിലൂടെ സഞ്ചാരികൾ നൽകിയ റേറ്റിംഗിന്റെയും റിവ്യൂകളുടെയും അടിസ്ഥാനത്തിലാണ് കൊച്ചിക്ക് ആദ്യ സ്ഥാനം ലഭിച്ചത്. അതിമനോഹരമായ സായാഹ്ന കാഴ്ച, ചീനവലകളിൽ നിന്നു ലഭിക്കുന്ന പിടയ്ക്കുന്ന മീനുകളെ അപ്പപ്പോൾ പാചകം ചെയ്തു നൽകുന്ന തെരുവുകച്ചവടക്കാർ, ചെറുദ്വീപുകളെ ചുറ്റിയുള്ള ബോട്ട് സഞ്ചാരം...കൊച്ചിയെ ഒന്നാമതെത്തിച്ച ഘടകങ്ങൾ നീളുകയാണ്. ഈ വർഷത്തെ ട്രാവലേഴ്‌സ് ചോയ്‌സ് ഡെസ്റ്റിനേഷൻ അവാർഡ് പട്ടികയിൽ ഇടംപിടിക്കുന്നതുതന്നെ കൊച്ചിയിലെയും കേരളത്തിലെയും ടൂറിസത്തിനു വളരെ ഊർജ്ജം പകരുന്നതാണ്. രാജ്യാന്തര സഞ്ചാരികൾ ഇപ്പോൾ ഏറ്റവും അധികം ആശ്രയിക്കുന്നത് ഇത്തരം ഓൺലൈൻ റേറ്റിങ്ങുകളും റിവ്യൂകളുമാണ്. സഞ്ചാരികൾ ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയ നഗരം കാണാൻ ഒട്ടേറെ പുതിയ ടൂറിസ്റ്റുകൾ വരുംകാലങ്ങളിൽ കൊച്ചിയിലെത്തും.

 

Post your comments