Global block

bissplus@gmail.com

Global Menu

നിര്‍മലാജിയുടെ ബജറ്റ് ചരിത്രത്തിലെ നീണ്ട ബജറ്റ്

കൃഷി, അടിസ്ഥാനസൗകര്യവികസനം, ഐടി, ടെക്‌സ്‌റ്റൈല്‍ മേഖലകള്‍ക്ക് ഊന്നല്‍

എല്‍ഐസി ഓഹരി വില്‍ക്കും

 

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി രണ്ടാം തീയതി അവതരിപ്പിച്ചത്. ചരിത്രത്തിലെ തന്നെ നീണ്ട ബജറ്റ് അവതരണമെന്ന നേട്ടവും സ്വന്തം. എന്നാല്‍, സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രണ്ട് മണിക്കൂര്‍ 40 മിനുറ്റ് എടുത്ത് ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിനുളള അടിയന്തരമാര്‍ഗ്ഗങ്ങളൊന്നും ഇല്ല എന്നതാണ് വസ്തുത. ബജറ്റ് പ്രസംഗം വായിച്ചു പൂര്‍ത്തിയാക്കാന്‍കഴിയാത്തതിനാല്‍ രണ്ടു മണിക്കൂര്‍ 40 മിനിറ്റ് ആയപ്പോള്‍ ബാക്കി വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ച് നിര്‍മലാജി ഇരുന്നു.ലോക്‌സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല  അറിയിച്ചതോടെ ബജറ്റ് ്അവതരണസമ്മേളനത്തിന് തിരശ്ശീല വീണു. ദീര്‍ഘവീക്ഷണമുളള ബജറ്റാണ് നിര്‍മലാജി അവതരിപ്പിച്ചതെന്ന് ഭരണപക്ഷം പറയുന്നു. കാര്‍ഷിക, അടിസ്ഥാനസൗകര്യ, ടെക്‌സ്‌റ്റൈല്‍, ബാങ്കിംഗ്, ഐടി മേഖലകള്‍ക്ക് ഉണര്‍വ്വേകുന്ന ബജറ്റാണിതെന്നും നികുതി സംവിധാനം പരിഷ്‌ക്കരിക്കുക വഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്മ്പദ്്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ ഏറെയാണെന്നും ഭരണപക്ഷം പറയുന്നു. എന്നാല്‍, തികച്ചും ഭാവനാശൂന്യമായ, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ തീര്‍ത്തും അവഗണിക്കുന്ന ബജറ്റാണിതെന്നാണ് വിമര്‍ശകരുടെ വാദം. ആദായനികുതി, പ്രവാസി വരുമാനത്തിന് ഏര്‍പ്പെടുത്തിയ നികുതി, എല്‍ഐസിയുടെ ഓഹരി വില്‍പന തുടങ്ങിയവ ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ:

ആദായനികുതി

ആദായനികുതിയില്‍ സമഗ്ര മാറ്റമാണ് നിര്‍മലാ  സീതാരാമന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.   ആദ്യനികുതിദായകര്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചു. ഇളവുകള്‍ വേണ്ടെന്നു വെച്ചാല്‍ പുതിയ പദ്ധതി പ്രകാരം നിരക്കുകള്‍ കുറയും. കോര്‍പറേറ്റ് നികുതിയും വെട്ടിക്കുറച്ചു. ആദായനികുതി കണക്കുകൂട്ടുമ്പോള്‍ നിലവിലുണ്ടായിരുന്ന നൂറ് ഇളവുകളില്‍ 70 എണ്ണം പിന്‍വലിച്ചിട്ടുണ്ട്. ഇതോടൊപ്പം പുതിയ നിരക്കോ പഴയ നിരക്കോ തുടരുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

 

വരുമാനപരിധി പുതിയ നിരക്ക് പഴയനിരക്ക്

0-2.5 ലക്ഷം ഒഴിവാക്കി ഒഴിവാക്കി

2.5 ലക്ഷം-5 ലക്ഷം 5% 5%

5-7.5 ലക്ഷം 10% 20%

7.5-10ലക്ഷം 15% 20%

10.12.5 ലക്ഷം 20% 30%

12.5-15ലക്ഷം 25% 30%

15 ലക്ഷത്തിന് മുകളില്‍ 30%  30%

 

കാര്‍ഷികം

കാര്‍ഷിക മേഖലയ്ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു

2020ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും

കാര്‍ഷിക വായ്പക്ക് 15 ലക്ഷം കോടി രൂപ അനുവദിച്ചു. 

20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 16 ഇന പദ്ധതി.

 കര്‍ഷകര്‍ക്ക് അതിവേഗം ഉത്പന്നങ്ങള്‍ അയയ്ക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി.

 2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കും

കാര്‍ഷിക സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങും.

കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.

കാര്‍ഷികയന്ത്രവല്‍ക്കരണം, കന്നുകാലിവളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവയ്ക്ക് ഊന്നല്‍.

ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി.

കാര്‍ഷിക ജലസേചനത്തിനായി 2.83 ലക്ഷം കോടി രൂപ അനുവദിച്ചു

 

വനിതാക്ഷേമം

വനിതാക്ഷേമ പദ്ധതികള്‍ക്ക് 28,600 കോടി രൂപ

ധാന്യലക്ഷ്മി പദ്ധതിയുടെ ഭാഗമായി ഓരോ ഗ്രാമത്തിലും വനിതാ സ്വാശ്രയ സംഘങ്ങള്‍ നയിക്കുന്ന മാര്‍ക്കറ്റ് സ്ഥാപിക്കും. 

വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധനലക്ഷ്മി പദ്ധതി.

സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കാന്‍ സമിതി രൂപീകരിക്കും.

 

വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലക്ക് 99,300 കോടി രൂപ

ദേശീയ ടെക്നിക്കല്‍ മിഷന്‍ സ്ഥാപിക്കും

സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു

വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപത്തിന് അവസരമൊരുക്കും.

പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും.

 വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ വകയിരുത്തി.

ഡിഗ്രി തലത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍

 നൈപുണ്യ വികസനത്തിന് 3000 കോടി രൂപ

150 സര്‍വകലാശാലയില്‍ പുതിയ കോഴ്‌സുകള്‍

 

ആരോഗ്യം

ആരോഗ്യ മേഖലക്ക് അധികമായി 69,000 കോടി രൂപ

പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടി രൂപ.

ശുദ്ധവായു ഉറപ്പാക്കാനുളള പദ്ധതികള്‍ക്കായി 4400 കോടി രൂപ.

2025 ഓടെ സമ്പൂര്‍ണ ക്ഷയരോഗ നിര്‍മാര്‍ജനം.

ജില്ലാ അടിസ്ഥാനത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍.

112 ജില്ലകളില്‍ ആയുഷ്മാന്‍ ഭാരത്.

സ്വച്ഛ് ഭാരത് മിഷന് 12300 കോടി രൂപ

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടി 

രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറു ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കും.

എല്ലാ ജില്ലകളിലും ജന്‍ ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കും

സെപ്റ്റിക് ടാങ്കുകളുടെയും ഓടകളുടെയും ശുചീകരണത്തിന് പുതിയ സാങ്കേതിക വിദ്യ

 

വ്യവസായം

വ്യവസായത്തിന്റേയും വാണിജ്യത്തിന്റേയും ഉന്നമനത്തിനായി 273000 കോടി രൂപ.

പുതുതായി വരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അഞ്ച് വര്‍ഷം നികുതിയിളവ്.

രാജ്യത്ത് മൊബൈല്‍ നിര്‍മാണത്തിനായി പുതിയ പദ്ധതികള്‍

ഇലക്ട്രോണിക് നിര്‍മാണം വര്‍ധിപ്പിക്കുന്നതിന് പുതിയ പദ്ധതി.

എല്ലാ ജില്ലകളേയും ഒരു കയറ്റുമതി കേന്ദ്രമാക്കും

ദേശീയ ടെക്സ്‌റ്റൈല്‍ മിഷന് 1480 കോടി

നദീതീരങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നിതിനുള്ള പദ്ധതികള്‍

 

പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കും.

സംരംഭകരെ പ്രോത്സാഹിപ്പിക്കും. നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ ക്ലിയറന്‍സ് സെല്ലുകള്‍ സ്ഥാപിക്കും

 

 

 സാമ്പത്തികം

പൊതുമേഖലാ ബാങ്കുകള്‍ക്കായി കൂടുതല്‍ പണം നീക്കിവയ്ക്കും.

ഓഡിറ്റ് പരിധിക്കുള്ള വിറ്റുവരവ് ഒരു കോടിയില്‍ നിന്ന് അഞ്ച് കോടിയായി ഉയര്‍ത്തി.

കോര്‍പ്പറേറ്റ് നികുതി കുറച്ചു; പുതിയ സംരഭകര്‍ക്ക് 15% നിലവിലുള്ള കമ്പനികള്‍ക്ക് 22%.

സാമ്പത്തിക ഉടമ്പടികള്‍ക്കായി പുതിയ നിയമം.

 കമ്പനി നിയമത്തില്‍ മാറ്റം വരുത്തും.

പൊതുമേഖലാ ബാങ്കുകള്‍ക്കായി കൂടുതല്‍ പണം നീക്കിവയ്ക്കും.

 ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ് ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ

നബാര്‍ഡ് റിഫൈനാന്‍സിങ് സൗകര്യം വിപുലീകരിക്കും.

 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും പിന്തുണ.

പാന്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കും. 

നികുതി വ്യവഹാരത്തിന് ഡിജിറ്റല്‍ പദ്ധതി

 

 

 

അടിസ്ഥാനസൗകര്യവികസനം

അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചു വര്‍ഷത്തിനകം 100 ലക്ഷം കോടി രൂപ ചെലവഴിക്കും

2024ല്‍ നൂറ് പുതിയ വിമാനത്താവളങ്ങള്‍

ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതിയില്‍ ഭാഗമാക്കും

ചെന്നൈബെംഗളൂരു എക്‌സ്പ്രസ് ഹൈവേ നിര്‍മാണം ഉടന്‍ തുടങ്ങും

ഡല്‍ഹിമുംബൈ എക്‌സ്പ്രസ് വേയും മറ്റ് രണ്ട് പദ്ധതികളും 2023 ല്‍ പൂര്‍ത്തിയാക്കും

അഞ്ചു പുതിയ സ്മാര്‍ട് സിറ്റികള്‍ കൂടി. 

ഇലക്ട്രോണിക്‌സസ് ഉത്പന്ന നിര്‍മാണം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കും.

ഗതാഗത മേഖലയ്ക്ക് 1.7ലക്ഷം കോടി.

 

 

പ്രതിരോധം

 പ്രതിരോധ വിഹിതത്തില്‍ ആറു ശതമാനം വര്‍ദ്ധന. 

പ്രതിരോധ മേഖലയ്ക്ക് 3.37 ലക്ഷം കോടി രൂപ വകയിരുത്തി.

പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിനും സെന്യത്തെ  ആധുനികവത്കരിക്കുന്നതിനും വേണ്ടി 1,10,734 കോടി രൂപ.

 പ്രതിരോധ പെന്‍്ഷന്  1.33 ലക്ഷം കോടി രൂപ

 

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പന ഈ വര്‍ഷം തുടങ്ങും. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ ലക്ഷ്യം

ജമ്മു കശ്മീരിന്റെ വികസനത്തിന് 30,000 കോടിയിലധികം രൂപ. 

(കശ്മീരിന്റെ സമഗ്രവികസനത്തിനായി 3757 കോടി രൂപ, ലഡാക്കിനായി 5957 കോടി രൂപ)

2000 കിലോമീറ്റര്‍ സ്ട്രാറ്റജിക് ഹൈവേ നിര്‍മിക്കും.

കേന്ദ്രപൊതുമേഖലാ സ്ഥപനങ്ങളുടെ തസ്തികകളിലേക്ക് നിയമനം നടത്താന്‍ ദേശീയ റിക്രൂട്ടിങ് ഏജന്‍സി. 

യാണ് മാറ്റിവെച്ചിരിക്കുന്നത്. യും ബജറ്റില് വകയിരുത്തുന്നു.

2022ലെ ജി- 20 ഉച്ചകോടിക്ക് രാജ്യം ആദിതേയത്വം വഹിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്ക്കായി  100 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.

ജല ദൗര്‍ബല്യമുള്ള 100 ജില്ലകള്‍ക്കായി സമഗ്ര പദ്ധതി.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍.

2025ല്‍ നാലുകോടി തൊഴിലും 2030ല്‍ എട്ടുകോടി തൊഴിലും ലക്ഷ്യം.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചൈനീസ് മാതൃക.

 ഗ്രാമീണ സമ്പദ്മേഖലയെ ശക്തിപ്പെടുത്താന്‍ 25ലക്ഷം കോടി രൂപ ചെലവിടും.

 

ബജറ്റ് പ്രതികരണങ്ങള്‍

നിര്‍മല സീതാരാമന്റെ ആദ്യ സമ്പുര്‍ണ്ണബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ചില പ്രമുഖരുടെ പ്രതികരണങ്ങള്‍ ചുവടെ:

 

ദീര്‍ഘവീക്ഷണമുള്ള ബജറ്റ്: നരേന്ദ്രമോദി

പുതിയ ദശാബ്ദത്തിലെ ആദ്യ ബജറ്റ് തന്നെ ദീര്‍ഘവീക്ഷണത്തോടെ അവതരിപ്പിച്ച ധനകാര്യമന്ത്രിയേയും സംഘത്തേയും അഭിനന്ദിക്കുന്നു. കൃഷി, അടിസ്ഥാന സൗകര്യം, തുണിത്തരങ്ങള്‍, സാങ്കേതികവിദ്യ എന്നിവയാണ് രാജ്യത്തെ പ്രധാന തൊഴില്‍ ദാതാക്കള്‍. ഈ നാല് മേഖലക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

 

 

കൃത്യമായ പദ്ധതികളില്ല, പ്രശ്‌നങ്ങളെ  അഭിമുഖീകരിക്കുന്നില്ല: രാഹുല്‍ ഗാന്ധി

'രാജ്യം നേരിടുന്ന പ്രധാന പ്രശ്നമായ തൊഴിലില്ലായ്മയെ ബജറ്റ് അഭിമുഖീകരിക്കുന്നില്ല. യുവതലമുറക്ക് കൂടുതല്‍ തൊഴില്‍ നേടാന്‍ സഹായിക്കുന്ന ഒരു നിര്‍ദേശവും ബജറ്റില്‍ കാണാനായില്ല. അങ്ങുമിങ്ങും ചിതറി ചില കാര്യങ്ങള്‍ പറഞ്ഞുപോകുന്നുണ്ട്. എന്നാല്‍ തൊഴിലില്ലായ്മയെ നേരിടാനുള്ള കൃത്യമായ പദ്ധതികളൊന്നുമില്ല'

 

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും: അമിത്ഷാ

ഈ ബജറ്റിലൂടെ നികുതി സമ്പ്രദായം മോദി സര്‍ക്കാര്‍ പരിഷ്‌കരിച്ചിരിക്കുകയാണ്. ഇത് അടിസ്ഥാന സൗകര്യ, ബാങ്കിംങ് മേഖലകളില്‍ ഉണര്‍വുണ്ടാക്കും. കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കും. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ(3,57,49,500 കോടി രൂപ) സമ്പദ് വ്യവസ്ഥയാക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ ബജറ്റ്. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും ബിസിനസുകാര്‍ക്കും ഒരു പോലെ ഗുണം നല്‍കുന്നതാണ് ബജറ്റ്

 

 

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങളില്ല: സീതാറാം യെച്ചൂരി

ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് ധനമന്ത്രി നടത്തിയത്. അംഗങ്ങള്‍ക്ക് ഉച്ചഭക്ഷണത്തിന് പോകാന്‍ വേണ്ടി ബജറ്റ് പ്രസംഗം നിര്‍ത്തേണ്ടി വന്ന ആദ്യ ധനകാര്യമന്ത്രിയും നിര്‍മ്മല സീതാരാമനാണ്. സര്‍ക്കാരിന്റെ വരവ് ചിലവ് കണക്കുകള്‍ അപ്പോഴും അവര്‍ പറഞ്ഞിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യാനോ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മറികടക്കാനോ ഉള്ള ശ്രമങ്ങള്‍ ബജറ്റിലില്ല

 

 

്എന്ത് ബജറ്റ്? മുന്‍ ധനമന്ത്രി ചിദംബരം

എന്ത് സന്ദേശമാണ് ഈ ബജറ്റ് നല്‍കുന്നതെന്ന് തിരിച്ചറിയാന്‍ ശ്രമിച്ച് ഞാന്‍ പരാജയപ്പെട്ടു. സാമ്പത്തിക മേഖലക്ക് ഉണര്‍വ് നല്‍കുന്ന നടപടികളൊന്നും ബജറ്റിലില്ല. ബി.ജെ.പി എം.പി മാര്‍ക്ക് പോലും ബജറ്റിലെ ഏത് വിഷയങ്ങളില്‍ ഊന്നല്‍ നല്‍കണമെന്ന് ധാരണയുണ്ടാകില്ല

 

യുഗാന്ത്യം: മമത ബാനര്‍ജി

പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തുകളയുന്ന കേന്ദ്ര സര്‍ക്കാര്‍ നയം കണ്ട് ഞെട്ടിയിരിക്കുകയാണ്. സുരക്ഷയെന്ന ചിന്ത പോലും ഇല്ലാതാവുകയാണ്. ഒരു യുഗത്തിന്റെ അന്ത്യമാണിത്

 

 

ഡല്‍ഹിയോട് ചിറ്റമ്മ നയം: ്അരവിന്ദ് കേജ്‌രിവാള്‍

കേന്ദ്ര ബജറ്റില്‍ വലിയ പ്രതീക്ഷകളായിരുന്നു ഡല്‍ഹിക്കുണ്ടായിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയോടുള്ള ചിറ്റമ്മ നയം തുടരുകയാണ്. ബി.ജെ.പിയുടെ പരിഗണനയില്‍ ഡല്‍ഹിയില്ലെങ്കില്‍ പിന്നെങ്ങനെ ഡല്‍ഹി നിവാസികള്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്യും?

 

 കേരളത്തോട് യുദ്ധപ്രഖ്യാപനം: തോമസ് ഐസക്

കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റ്. ചരിത്രത്തില്‍ ഇല്ലാത്ത അവഗണനയാണ് സംസ്ഥാനത്തിനു ലഭിച്ചത്. അറിഞ്ഞുകൊണ്ട് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് കേന്ദ്രത്തില്‍നിന്നുള്ള നികുതി വിഹിതമായി കഴിഞ്ഞ വര്‍ഷം ലഭിച്ചത് 17,872 കോടി രൂപയാണ്. ഈ വര്‍ഷം അത് 15,236 കോടിയായി കുറഞ്ഞു. 20,000 കോടി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിഹിതമാണിത്. കേന്ദ്രവിഹിതം 5000 കോടിവരെ കുറയുകയാണെങ്കില്‍ ആ തുക അധികമായി കണ്ടെത്താനുള്ള പരിപാടി സംസ്ഥാനം ആലോചിക്കേണ്ടിവരും.

 

ബോക്‌സ്

പ്രവാസികളുടെ വിദേശ വരുമാനത്തിന് നികുതിയില്ല

പ്രവാസികള്‍ വിദേശത്തു നേടുന്ന വരുമാനത്തിന് നികുതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രവാസി ഇന്ത്യയില്‍ നേടുന്ന വരുമാനത്തിനാണു നികുതി. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ വരുമാനം ലഭിച്ചാല്‍ നികുതി നല്‍കണം. ഒരു എന്‍ആര്‍ഐ ഇന്ത്യയില്‍നിന്നുണ്ടാക്കിയ വരുമാനത്തിന് നികുതി ചുമത്തുകയാണു ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്. നികുതി ഇല്ലാത്ത ഇടത്തുനിന്നും ഉണ്ടാക്കുന്ന വരുമാനത്തിന് എന്തിനാണ് നികുതി അടയ്ക്കുന്നത്. നിങ്ങള്‍ക്ക് ഇവിടെ ഒരു വസ്തുവുണ്ട്. അതില്‍നിന്നു വരുമാനവുമുണ്ട്. എന്നാല്‍ നിങ്ങള്‍ ജീവിക്കുന്നതു മറ്റൊരിടത്താണ്. ഇന്ത്യയില്‍ ലഭിക്കുന്ന വരുമാനത്തിന് ഇവിടെ നികുതി അടയ്ക്കുന്നില്ല, അവിടെയും നികുതിയില്ല. ഇന്ത്യയില്‍ വസ്തുവുള്ളതിനാല്‍ നികുതി ചുമത്താനുള്ള അവകാശം തനിക്കുണ്ടെന്നും ബജറ്റുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു നടത്തിയ ചര്‍ച്ചയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനു ശേഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) നല്‍കേണ്ട നികുതിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. 

 

Post your comments