Global block

bissplus@gmail.com

Global Menu

എല്‍ഐസിയുടെ ഭാവി എന്ത്?

എല്ലാം വിറ്റുതുലയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യ, ബിപിസിഎല്‍ ഉള്‍പ്പെടെ രാജ്യത്തെ 42 പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റിട്ടും മതിവരാതെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ, നിധിയറയായ എല്‍ഐസിയുടെ ഒാഹരിയും വില്‍ക്കാന്‍ തയ്യാറെടുക്കുന്നു. കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുന്നു എന്നു മാത്രമേ ഈ കേന്ദ്ര നീക്കത്തെ വിശേഷിപ്പിക്കാന്‍ കഴിയൂ. 20 ലക്ഷത്തോളം വിപണി മൂല്യമുളള, 30 കോടി ഭാരതീയര്‍ക്ക് താങ്ങും തണലുമാകുന്ന എല്‍ഐസിയുടെ സ്വകാര്യവത്ക്കരണനീക്കം എതിര്‍ക്കപ്പെടേണ്ടതാണ്. 

ഇന്ത്യാക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മൂന്ന് അക്ഷരമാണ് എല്‍ഐസി. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ എന്ന് പൂര്‍ണ്ണരൂപം. സാധാരണക്കാരന്റെ ജീവനും ജീവിതത്തിനും ആപത്തുകാലത്ത് സാമ്പത്തിക സുരക്ഷയുടെ കവചമൊരുക്കുന്ന ഈ സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന്റെ ഓഹരി വില്‍പന നീക്കം ഓരോ പൗരനും സങ്കടത്തോടെയാണ് നോക്കിക്കാണുന്നത്. 

ബിഎസ്എന്‍എല്ലില്‍ നടന്ന കൂട്ടവിരമിക്കലിന്റ തൊട്ടടുത്ത ദിവസമാണ് നിര്‍മല സീതാരാമന്‍ തന്റെ ആദ്യ സമ്പൂര്‍ണ്ണബജറ്റ് അവതരണവേളയില്‍ എല്‍ഐസിയുടെ ഓഹരി വില്‍പന തീരുമാനം പ്രഖ്യാപിച്ചത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിലെ കറുത്ത തീരുമാനം എന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. ബജറ്റിലെ ഈ പ്രഖ്യാപനം കേരളത്തിന്റെ പൊതുമണ്ഡലത്തെ അപ്പാടെ ആശങ്കയിലാഴ്ത്തി. എല്‍ഐസി ഓഹരികള്‍ വിറ്റുതുലയ്ക്കാനുളള കേന്ദ്രനീക്കത്തെ കുറിച്ച്  പരിശോധിക്കുകയാണ് ബിസിനസ് പ്ലസ്.....

2020ലെ ബജറ്റ് അവതരണ വേളയില്‍ എല്‍ഐസിയുടെ ഓഹരി വില്‍ക്കുമെന്ന കേന്ദ്രധനമന്ത്രിയുടെ പ്രസ്താവന ഇന്ത്യന്‍ ജനത ഞെട്ടലോടെയാണ് കേട്ടത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍  ഓഹരി വില്‍പനയിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കുക എന്ന മോദി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇനിഷ്യല്‍ പബ്ലിക് ഓഫറിലൂടെ (ഐപിഒ)  സര്‍ക്കാര്‍ ഓഹരി വില്‍ക്കും എന്നു പറയുമ്പോഴും എത്ര ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന് നിര്‍മലാജി വ്യക്തമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിലവില്‍ എല്‍ഐസിയുടെ 100% ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈയിലാണ്. ഇതില്‍ 10% ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും സൂചനകളുണ്ട്. ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് വിപണിയുടെ 70 ശതമാനത്തിലേറെ സ്വന്തമാക്കി മുന്നേറുന്ന സ്ഥാപനമാണ് എല്‍ഐസി. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഉപഭോക്താക്കളെ പരമാവധി ചൂഷണം ചെയ്യുമ്പോള്‍ രാജകീയ പ്രൗഢിയോടെ, കരുതലോടെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമാണിത്. 2019 ഏപ്രിലില്‍ ഐഡിബിഐ കടക്കെണിയിലായപ്പോള്‍ 51 ശതമാനം ഓഹരികള്‍ വാങ്ങി ബാങ്കിനെ നിലനിര്‍ത്തിയത് എല്‍ഐസിയാണ്. ഒരു വര്‍ഷം തികയും മുമ്പേ ഇതാ എല്‍ഐസിയുടെ ഔഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഐഡിബിഐ ഓഹരികള്‍ വാങ്ങിയത് എല്‍ഐസിക്ക് നഷ്ടക്കച്ചവടമായിരുന്നെന്നാണ് വിവരം. എല്‍ഐസി ഓഹരി മാത്രമല്ല ഐഡിബിഐയുടെ മുമ്പിലും കേന്ദ്രസര്‍ക്കാര്‍ ഫോര്‍ സെയില്‍ ബോര്‍ഡ് തൂക്കിക്കഴിഞ്ഞു.

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)യുടെ തുടക്കം
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എല്‍ഐസി)  ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഏറ്റവും വലിയ സ്ഥാപനമാണ്. മാത്രമല്ല പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനമെന്ന പ്രത്യേകതയുമുണ്ട്.   മുംബൈയിലാണ് ആസ്ഥാനം.1956 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യ നിയമം പാസാക്കിയപ്പോഴാണ് കമ്പനി സ്ഥാപിതമായത്. ഇന്ത്യയിലെ 245 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ സംയോജനത്തിന്റെ ഫലമായാണ് എല്‍ഐസി രൂപീകൃതമായത്.  പിന്നീട് വളര്‍ച്ചയുടെ പാതയില്‍ മുന്നേറി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) എന്ന പേര് ഇന്ത്യയിലെ ഇന്‍ഷുറന്‍സിന്റെ പര്യായമായി മാറി. എല്‍ഐസി സ്‌കീമുകള്‍ അതിന്റെ പോളിസി ഹോള്‍ഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ശ്രേണിയില്‍പ്പെട്ടവയാണ്. 

നിലവില്‍ ഇന്ത്യന്‍ സ്മ്പദ് വ്യവസ്ഥയില്‍ 30 ലക്ഷം കോടി നിക്ഷേപമുളള സ്ഥാപനമായി എല്‍ഐസി വളര്‍ന്നുകഴിഞ്ഞു. കാലാകാലങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങളിലൂടെയാണ് എല്‍ഐസി ഈ പുരോഗതി സാധ്യമാക്കിയത്. 

ഉപഭോക്തൃസൗഹൃദം
കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാകുന്നതിനായി  നിരവധി പദ്ധതികളാണ് എല്‍ഐസി നടപ്പിലാക്കിയത്. എല്‍ഐസി ഓണ്‍ലൈന്‍ ആക്‌സസ്, എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള എല്‍ഐസി ആപ്ലിക്കേഷന്‍ എന്നിവ കമ്പനി നടത്തിയ പ്രധാന നീക്കങ്ങളാണ്. ബിസിനസ്സില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളുന്നതിനായി മൂന്ന് വ്യത്യസ്ത പോര്‍ട്ടലുകള്‍ എല്‍ഐസി ഏജന്റ് പോര്‍ട്ടല്‍, എല്‍ഐസി കസ്റ്റമര്‍ പോര്‍ട്ടല്‍, എല്‍ഐസി മര്‍ച്ചന്റ് പോര്‍ട്ടല്‍ എന്നിവ കമ്പനിക്ക് ഉണ്ട്. ഇ-സേവനങ്ങളോടൊപ്പം, റിക്രൂട്ട്മെന്റ് ഡ്രൈവ് - എല്‍ഐസി എഎഒയും വളരെ ജനപ്രിയമാണ്. ഘകഇ ഓണ്‍ലൈന്‍ പേയ്മെന്റ് പോളിസി അടയ്ക്കുന്നതിനുള്ള ഏറ്റവും ജനപ്രിയമായ രീതിയാണ് എല്‍ഐസി ഓണ്‍ലൈന്‍ പേ്‌മെന്റ്പ്രീമിയം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി നിങ്ങള്‍ക്ക് എല്‍ഐസി പ്രീമിയം ഓണ്‍ലൈനായി അടയ്ക്കാം. നിങ്ങളുടെ എല്ലാ പോളിസി വിശദാംശങ്ങളും ബില്‍ പേ്മെന്റ് തീയതികളും പോളിസി നിലയും എല്ലാം ഒരിടത്ത് നിന്ന് അറിയാന്‍ നിങ്ങളെ അനുവദിക്കുന്ന എല്‍ഐസി അപ്ലിക്കേഷനുമുണ്ട്. ഒരാള്‍ക്ക് അവരുടെ പോളിസികളുടെ എല്ലാ പ്രീമിയങ്ങളും എല്‍ഐസി ഓണ്‍ലൈന്‍ ഉപയോഗിച്ച് അതിന്റെ വെബ്സൈറ്റ് പോര്‍ട്ടലില്‍ അടയ്ക്കാനും ഓണ്‍ലൈന്‍ രസീത് നേടാനും കഴിയും. ഓണ്‍ലൈന്‍ പേമന്റ് ആപ്പ്, രാജ്യത്തുടനീളമുള്ള ഒന്നിലധികം ബ്രാഞ്ച് ഓഫീസുകള്‍ എന്നിവ പോലുള്ള സൗകര്യങ്ങള്‍ കാരണം എല്‍ഐസി കൂടുതല്‍ ഉപഭോക്തൃസൗഹൃദമായി. 

നയം
നിരന്തരം നൂതനവും ലാഭകരവുമായ പോളിസികള്‍ വിപണിയില്‍ കൊണ്ടുവരിക എന്നതാണ് പ്രധാന നയം. സാധാരണയായി, എല്‍ഐസി പോളിസി ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിലെ ഒരു മാനദണ്ഡമായി കണക്കാക്കുകയും മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 

പദ്ധതികള്‍
എന്‍ഡോവ്‌മെന്റ് പ്ലാനുകള്‍, മണിബാക്ക്, പെന്‍ഷന്‍ പ്ലാനുകള്‍, ടേം അഷ്വറന്‍സ്, യുഎല്‍ഐപി പ്ലാനുകള്‍, മൈക്രോ ഇന്‍ഷൂറന്‍സ് പദ്ധതികള്‍, ഗ്രൂപ്പ് പ്ലാനുകള്‍, സാമൂഹ്യസുരക്ഷാപദ്ധതികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി പദ്ധതികളാണ് എല്‍ഐസി നടപ്പിലാക്കിവരുന്നത്.

എല്‍ഐസി എന്‍ഡോവ്മെന്റ് പ്ലാനുകള്‍ 
ജീവന്‍ രക്ഷക് 
ന്യൂ ജീവന്‍ ആനന്ദ് 
 ജീവന്‍ ലാബ് 
 ജീവന്‍ പ്രഗതി 
 ജീവന്‍ ലക്ഷ്യ. 

മണിബാക്ക് പ്ലാനുകള്‍
 മണി ബാക്ക് പ്ലാന്‍ - 20 വര്‍ഷം 
 മണി ബാക്ക് പ്ലാന്‍ - 25 വര്‍ഷം 
ബിമ ബച്ചാട്ട് പദ്ധതി 
ജീവന്‍ തരുണ്‍ 
ബിമ ഡയമണ്ട് 
 കുട്ടികളുടെ പണം തിരികെ നല്‍കുന്ന പദ്ധതി

ടേം അഷ്വറന്‍സ് പ്ലാനുകള്‍
അന്‍മോള്‍ ജീവന്‍ കക 
അമുല്യ ജീവന്‍ കക 
ഇ-ടേം
ടേം അഷ്വറന്‍സ് റൈഡര്‍ 

യുഎല്‍ഐപി പ്ലാനുകള്‍
എല്‍ഐസിയുടെ പുതിയ എന്‍ഡോവ്മെന്റ് പ്ലസ്.

പെന്‍ഷന്‍ പദ്ധതികള്‍

ജീവന്‍ അക്ഷയ്-ആറാമന്‍ 
ജീവന്‍ നിധി 

മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതികള്‍ 
 ജീവന്‍ മംഗള്‍ പദ്ധതി 
 ഭാഗ്യ ലക്ഷ്മി 

ഗ്രൂപ്പ് പ്ലാനുകള്‍ 
ഗ്രൂപ്പ് സൂപ്പര്‍ഇന്‍യുനേഷന്‍ ക്യാഷ് അക്മുലേഷന്‍ പ്ലാന്‍ 
ഒരു വര്‍ഷം റിന്യൂവബിള്‍ ഗ്രൂപ്പ് ടേം അഷ്വറന്‍സ് പ്ലാന്‍ ക 
ഒരു വര്‍ഷം റിന്യൂവബിള്‍ ഗ്രൂപ്പ് ടേം അഷ്വറന്‍സ് പ്ലാന്‍ കക 
ഗ്രൂപ്പ് ഗ്രാറ്റുവിറ്റി ക്യാഷ് സഞ്ചിത പദ്ധതി 
ഗ്രൂപ്പ് ലീവ് എന്‍കാഷ്മെന്റ് പ്ലാന്‍ എല്‍ഐസിയുടെ
 ഗ്രൂപ്പ്‌ക്രെഡിറ്റ് ലൈഫ് ഇന്‍ഷുറന്‍സ് 
സിംഗിള്‍ പ്രീമിയംഗ്രൂപ്പ് ഇന്‍ഷുറന്‍സ് 

 സാമൂഹിക സുരക്ഷാ പദ്ധതികള്‍ 
ആം ആദ്മി ഭീമ യോജന
ജീവന്‍ ആരോഗ്യ

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ റിലയന്‍സിന്റെയും ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെയും മുകളിലാവും എല്‍ഐസിയുടെ സ്ഥാനം. വിപണി മൂല്യത്തില്‍ പ്രഥമസ്ഥാനം എല്‍ഐസിക്കായിരിക്കും. മാത്രമല്ല, സര്‍ക്കാരിന് വളരെ വേഗത്തില്‍ വരുമാനസമാഹരണവും സാധിക്കും. 2018-2019ല്‍ എല്‍ഐസിയുടെ വരുമാനം 560784 കോടി രൂപയായിരുന്നുവെന്നത് എടുത്തുപറയേണ്ടതുണ്ട്.

എല്‍ഐസി എന്ന സ്വര്‍ണ്ണമരം
 ആഗോളതലത്തില്‍ ഏത് സര്‍ക്കാര്‍, സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും മാതൃകയാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ തുടക്കവും വളര്‍ച്ചയും. രാജ്യത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബാങ്കിംഗ്, ധനകാര്യ പശ്ചാത്തലവികസനത്തിലും എല്‍ഐസി നിര്‍ണ്ണായകസ്വാധീനം ചെലുത്തുന്നു. പൊതുമേഖലാ രക്ഷകന്‍ കൂടിയാണ് എല്‍ഐസി. പേര് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നാണെങ്കിലും വെറും ഇന്‍ഷുറന്‍സ് മാത്രമല്ല ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖല. എല്‍ഐസിയുടെ ഉപകമ്പനികളായി, 2019 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം അഞ്ച് സ്ഥാപനങ്ങളുണ്ട്. അവയിലൊന്നാണ് കേന്ദ്രം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഐഡിബിഐ ബാങ്ക്. എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, എല്‍ഐസി പെന്‍ഷന്‍ ഫണ്ട്, എല്‍ഐസി ക്രഡിറ്റ് കാര്‍ഡ്സ്, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എന്നിവയാണ് മറ്റ് ഉപകമ്പനികള്‍.
എല്‍ഐസിയുടെ മന്മകള്‍ ചുവടെ:

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുളള സ്ഥാപനം
മൊത്തം ആസ്തി 36 ,65 , 743 കോടി രൂപ
രാജ്യത്തൊട്ടാകെ എല്‍ഐസിക്ക് 34923 പ്രീമിയം കളക്ഷന്‍ കേന്ദ്രങ്ങള്‍. 
് രാജ്യത്ത് ആകെ 11280 ബ്രാഞ്ച് ഓഫീസുകള്‍
 എല്‍ഐസിയുടെ ആകെ ഏജന്റുമാരുടെ എണ്ണം 2194747. 
 ജീവനക്കാരുടെ എണ്ണം 285019.
  130 കോടി ജനങ്ങളില്‍ 40 കോടി പേര്‍ എല്‍ഐസി കസ്റ്റമേഴ്‌സ്.
30 കോടി വ്യക്തിഗതപോളിസികള്‍
ഐഡിബിഐ ബാങ്കിന്റെ 51% ഓഹരികള്‍ സ്വന്തമാക്കി
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ 70% ഓഹരികള്‍ സ്വന്തമാക്കി.
ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ് തുടങ്ങി പ്രമുഖ കമ്പനികളില്‍ നിക്ഷേപം.

ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കോട്ടാക് മഹീന്ദ്ര തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളിലും എല്‍ഐസിക്ക് നിക്ഷേപമുണ്ട്.

പ്രധാന നിക്ഷേപങ്ങള്‍ ഇവിടെ
ഐടിസി- 27326 കോടി
ആര്‍ടിസി- 21659 കോടി
ഒഎന്‍ജിസി-17764 കോടി
എസ്ബിഐ- 17058 കോടി
എല്‍ ആന്‍ഡ് ടി- 16800 കോടി
ഐസിഐസിഐ ബാങ്ക്- 10006 കോടി

എല്‍ഐസി നിക്ഷേപമുളള ബാങ്കുകള്‍
കാനറ ബാങ്ക്-9.2%
പിഎന്‍ബി- 7.3%
ധന്‍ ബാങ്ക്- 6.4%
ഇന്ത്യന്‍ ബാങ്ക്-1.85%

എല്‍ഐസിക്ക് കൈപൊളളിയപ്പോള്‍
കേന്ദ്ര സര്‍ക്കാരിന്റെ പൊന്മുട്ടയിടുന്ന താറാവാണ് എല്‍ഐസി. പെതാമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുമ്പോള്‍, ബാങ്കുകള്‍ ഓഹരി വില്‍ക്കുമ്പോള്‍, അടിസ്ഥാനസൗകര്യവികസനത്തിന് പണം ആവശ്യം വരുമ്പോള്‍ - ഈ സാഹചര്യങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ഫിക്‌സഡ് ഡെ്‌പ്പോസിറ്റാണ് എല്‍ഐസി. പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ കമ്പനികളില്‍ നിക്ഷേപം നടത്തിയതിലൂടെ കേന്ദ്രസര്‍ക്കാരിനും എല്‍ഐസിക്കും പണി കിട്ടിയിട്ടുണ്ട്. 

2017-ല്‍ ന്യൂ ഇന്ത്യ അഷൂറന്‍സ് കമ്പനിയെ രക്ഷിക്കാന്‍ പോയി എല്‍ഐസിക്ക് ഏതാണ്ട് 4900 കോടി രൂപ നഷ്ടം വന്നു. നാഷണല്‍ ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ നിക്ഷപത്തിലൂടെ എല്‍ഐസിയുടെ നഷ്ടം 2600 കോടി രൂപ്. സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ രക്ഷിക്കാന്‍ പോയതുകൊണ്ടുളള നഷ്ടമാകട്ടെ 1000 കോടിയും. ഐഡിബിഐ ബാങ്കില്‍ എല്‍ഐസിയുടെ നിക്ഷേപം 21624 കോടി രൂപയാണ്. എന്നാല്‍ ഇന്ന് ഇതിന്റെ വിപണിമൂല്യം പകുതിയിലും താഴെ. 2017-ല്‍ എന്‍ടിപിസിയിലും 40% ഓഹരി 4275 കോടി രൂപയ്ക്ക് വാങ്ങി. രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ അതിന്റെ വിപണിമൂല്യം 3003 കോടി രൂപയായി താഴ്ന്നു. എല്‍ഐസിക്ക് ആ വകയില്‍ നഷ്ടം 1272 കോടി രൂപ. അതായത്  രണ്ടു വര്‍ഷം കൊണ്ട് ചില നിക്ഷേപങ്ങള്‍ കാരണം എല്‍ഐസിക്കുണ്ടായ നഷ്ടം 20,000 കോടി രൂപയാണെന്നാണ് കണക്കുകള്‍. മാത്രമല്ല ഐടിസി, എസ്ബിഐ, ഒഎന്‍ജിസി തുടങ്ങിയ കമ്പനികളുടെ ഓഹരിവില ഇടിഞ്ഞത് കാരണം എല്‍ഐസിക്ക് ആറു മാസത്തിനിടെ 57,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.  ഐടിസിയിലൂടെ മാത്രം എല്‍ഐസിക്ക് 6520 കോടി രൂപ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതൊക്കെ ഓഹരി വിപണിയിലെ പതിവ് സംഭവങ്ങളാണെന്നാണ് ചിലരുടെ പക്ഷം.

എന്തായാലും എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാനുളള തീരുമാനത്തിനെതിരെ അഖിലേന്ത്യാ എല്‍ഐസി എപ്ലോയീസ് ഫെഡറേഷനും ജപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസും ഉള്‍പ്പെടെ രംഗത്തെത്തിക്കഴിഞ്ഞു. എഎല്‍ഐസി ജീവനക്കാരും സമരപാതയിലാണ്. എത്ര ശതമാനം ഓഹരി വില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും എല്‍ഐസിയുടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 70,000 കോടി സമാഹരിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.  

എയര്‍ ഇന്ത്യ.ബിപിസിഎല്‍, ബിഎസ്എല്‍എല്‍ ഇപ്പോഴിതാ എല്‍ഐസിയും. മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത അടി തുടരുകയാണ്. 'നാശകാലേ വിപരീതബുദ്ധി'എന്നല്ലാതെ എന്തു പറയാന്‍. എല്‍ഐസി എന്ന നിധിയറ സ്വകാര്യകുത്തകകള്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കാനുളള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. അതാണ് രാജ്യത്തിനും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും നല്ലത്. 

 

 

 

Post your comments