Global block

bissplus@gmail.com

Global Menu

പച്ചമീന്‍ മാത്രമല്ല വെച്ചമീനും വിളമ്പി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കൊച്ചി: സിനിമയില്‍ സജീവമായി നില്‍ക്കെ തന്നെ മത്സ്യവില്‍പനയിലും ഒരു കൈനോക്കി വിജയിച്ച ധര്‍മജന്‍ ബോള്‍ഗാട്ടി ബിസിനസ് അടുത്ത ലെവലിലേക്ക് വ്യാപിപ്പിക്കുകയാണ്. 'ധര്‍മൂസ് ഫിഷ് ഹബ്' എന്ന മീന്‍ വില്‍പന ശൃംഖലയുടെ തുടര്‍ച്ചയായി 'ധര്‍മൂസ് കിച്ചന്‍' എന്ന മത്സ്യവിഭവം വിളമ്പുന്ന സ്ഥാപനവും തുടങ്ങിയിരിക്കുകയാണ് ധര്‍മജന്‍. ധര്‍മൂസ് കിച്ചന്‍ ആഘോഷവേളകളില്‍ മീന്‍ വിഭവങ്ങള്‍ എത്തിച്ചും വിളമ്പിയും കൊടുക്കും.

സ്വന്തം നാടായ മുളവുകാട്ടെ സുഹൃത്തുക്കക്കൊപ്പം ചേര്‍ന്നാണ് 'ധര്‍മൂസ് കിച്ചന്‍'  ആരംഭിച്ചിരിക്കുന്നത്. കൊച്ചി തീരത്തിന്റെ രുചി മുളവുകാടു പാചകത്തില്‍ എന്നതാണു ലക്ഷ്യം. കഴിഞ്ഞ ദിവസം നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ കൊച്ചിയിലെ വിവാഹ സല്‍ക്കാരത്തിലായിരുന്നു ധര്‍മൂസ് കിച്ചന്‍ അരങ്ങേറ്റം. ധര്‍മജന്റെ ഓലക്കടയില്‍ മീന്‍കറി, മീന്‍വറുത്തത്, ചെമ്മീന്‍തേങ്ങാക്കൊത്ത്, കപ്പ എന്നിവ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള അതിഥികള്‍ രുചിച്ചു. ആളൊന്നിന് 250 മുതല്‍ 1000 രൂപവരെയാണു ധര്‍മൂസ് കിച്ചന്‍ ഈടാക്കുന്നത്. തുക കൂടുന്നതനുസരിച്ചു വിഭവങ്ങളുടെ എണ്ണവും കൗണ്ടറുകളും കൂടും. 5000 പേര്‍ക്കുവരെ വിഭവങ്ങള്‍ തയാറാക്കി നല്‍കാനാകുമെന്നു ധര്‍മജന്‍ പറയുന്നു

Post your comments