Global block

bissplus@gmail.com

Global Menu

മാറ്റം സൃഷ്ട്ടിച്ച് എഴുത്തുകാരനായ പ്രിന്‍സിപ്പല്‍ ഷാജില്‍അന്ത്രു

 

 

കേരളത്തിലെ പോളിടെക്‌നിക്കുകളില്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്, വെണ്ണികുളത്തിനുമാത്രം അവകാശപ്പെടാന്‍ ഒരു പ്രത്യേകതയുണ്ട്. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് എന്നാണ് പോളിടെക്‌നിക്കിന്റെപേര്. തികച്ചും യാദൃച്ഛികമായിരിക്കാം....2019 -ല്‍ പോളിടെക്‌നിക്കിന്റെ പ്രിന്‍സിപ്പാളായി ചുമതലയേറ്റത് ഷാജില്‍അന്ത്രു എന്ന സാഹിത്യകാരനാണ്.വൈവിധ്യം, പുതിയപരീക്ഷണങ്ങള്‍ - എന്നിവയാണ് ഷാജില്‍ അന്ത്രുവിന്റെ രചനകളിലെ സവിശേഷത.

ലോകത്തിലെ ഏറ്റവും ഹ്രസ്വമായ കഥ പ്രസിദ്ധീകരിച്ച സാഹിത്യകാരന്‍, സാധാരണക്കാരുടെ നന്മയ്ക്കായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് വേണ്ടിനിലകൊണ്ട ഒരുസാങ്കേതികവിദഗ്ദ്ധന്‍, സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയ ദര്‍ശകന്‍, അധ്യാപകസമര്‍ഥന്‍....എന്നിങ്ങനെപോകുന്നു ഷാജില്‍അന്ത്രുവിനുളള വിശേഷണങ്ങള്‍.

ഷാജില്‍അന്ത്രുവിന്റെ ഏറ്റവും ചെറിയകഥ ''ഏയ് ''ആദ്യമായി ''ഓവര്‍ എ കപ്പ് ടീ''എന്ന പുസ്തകത്തിലും പിന്നീട് ''ഐ ... ചു''യിലുംപ്രസിദ്ധീകരിച്ചു . ഏണസ്റ്റ് ഹെമിംഗ് വേ എഴുതിയ ആറ് വാക്കുള്ള കഥയെ ഈ കഥ മറികടക്കുന്നു. ഷാജില്‍അന്ത്രുവിന്റെ കഥ ശീര്‍ഷകം ഉള്‍പ്പെടെ മൂന്നുവാക്കുകളുള്ള ഒരു കഥയാണ്.  ഒപ്പം ഭാഷയുടെ അതിരുകള്‍ ലംഘിക്കുകയും ചെയ്യുന്നു.

മലയാളചെറുകഥകള്‍, മലയാളനോവലുകള്‍, മലയാളകവിതകള്‍, ഇംഗ്ലീഷ്‌നോവലുകള്‍, ചെറുകഥകള്‍ - സാഹിത്യചരിത്രത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച ഏറ്റവും ചെറിയ -. എഴുത്തുകാരന്‍ ഷാജില്‍അന്ത്രുവിന്റെ സംഭാവനയാണിത്.  
 വികാരങ്ങളും ആവിഷ്‌കാരങ്ങളും ഭാഷയും വാക്കുകളും സൃഷ്ടിച്ചുവെന്ന ലാ-ലാസിദ്ധാന്തത്തിനും പ്രണയത്തിന്റെശബ്ദങ്ങളില്‍നിന്നും ശബ്ദങ്ങളില്‍നിന്നും വാക്കുകള്‍ വികസിപ്പിച്ചുവെന്ന പൂ-പൂസിദ്ധാന്തത്തിനും അനുസൃതമാണ് ഷാജില്‍ആന്ത്രുവിന്റെ ലോകഹ്രസ്വകഥ.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ബിരുദവും ബിരുദാന്തരബിരുദവും, ഐആര്‍സിഎ സര്‍ട്ടിഫൈഡ് ഐഎസ്ഒ 9000 ലീഡ്ഓഡിറ്റര്‍പദവിയും മാസ്റ്റര്‍സിക്‌സ് സിഗ്മബ്ലാക്ക്‌ബെല്‍റ്റും നേടിയിട്ടുണ്ട്.  തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ് ലിമിറ്റഡില്‍ എഞ്ചിനീയറായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപനം തന്റെ തൊഴിലായി തിരഞ്ഞെടുത്ത അദ്ദേഹം പോളിടെക്‌നിക്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലക്ചററായിചേര്‍ന്നു. മാലിന്യസംസ്‌കരണം, ശുദ്ധജല ഉത്പാദനം, വൈദ്യുതി ഉത്പാദനത്തിന്റെ ഇതരരീതികള്‍, ചെലവുകുറഞ്ഞതും  വേഗതകൂടിയതും പ്രകൃതിക്കിണങ്ങിയതുമായ നിര്‍മ്മാണരീതികള്‍ എന്നിവയില്‍ അദ്ദേഹം ഗവേഷണവും കണ്ടുപിടുത്തവും നടത്തി. ഈ മേഖലയിലെ അദ്ദേഹത്തിന്റെ ആദ്യത്തെ സംഭാവന കേരളത്തിലെ പോളിടെക്‌നിക്കുകളിലൊന്നില്‍ അദ്ദേഹം നടപ്പിലാക്കിയ ഗ്ലൗസ്പ്ലാന്റിന്റെ പ്രോട്ടോടൈപ്പ് ആയിരുന്നു. ദു:ഖകരമെന്നുപറയട്ടെ. അദ്ദേഹം സ്ഥലമാറ്റപ്പെട്ടപ്പോള്‍, അത് അവിടെ നിന്നും നീക്കംചെയ്തു.  പോളിടെക്‌നിക് പഠനത്തിനായി വ്യവസായ -അനുബന്ധവര്‍ക്ക്‌ലാബുകളും വര്‍ക്ക്‌ഷോപ്പുകളും ഇന്നത്തെ പാഠ്യപദ്ധതി ആവശ്യപ്പെടുമ്പോഴാണ് ഈ നടപടിയെന്നതാണ് വിരോധാഭാസം.
പിന്നീട് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞചെലവില്‍ സാനിറ്ററിനാപ്കിന്‍ ഇന്‍സിനറേറ്റര്‍ വികസിപ്പിച്ചെടുത്തു. അത് അവര്‍ ഒരു വ്യവസായസ്ഥാപനമായി കൊണ്ടുവരുവാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ടവരുടെ പിന്തുണയുടെ അഭാവംമൂലം പരാജയപ്പെട്ടു.

പ്ലാസ്റ്റിക് ഇന്ധനമാക്കി മാറ്റുന്ന ഒരു പ്രോട്ടോടൈപ്പ്‌മെഷീന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചു. ഖരമാലിന്യസംസ്‌കരണത്തിനായി ഒരു പരിഹാരമാര്‍ഗ്ഗം കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹം കൈമനം വനിതാപോളിടെക്‌നികില്‍ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗം മേധാവിയായിരുന്നു.

വെണ്ണിക്കുളം പോളിടെക്‌നിക്കില്‍ അദ്ദേഹം പ്രിന്‍സിപ്പല്‍ ആയി ചുമതലയേറ്റശോഷം, ഫൈബര്‍-റിന്‍ഫോഴ്‌സ്ഡ് പ്രീകാസ്റ്റ്‌കോണ്‍ക്രീറ്റ് സാന്‍ഡ് വിച്ച് പാനലുകളുടെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 100 ചതുരശ്രയടി ബില്‍ഡിംഗ് വികസിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തന്റെ മുന്‍കാലശിഷ്യന്മാരുടെ സഹായത്തോടെ വെണ്ണിക്കുളം പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യപരിശീലനം നല്‍കിയാണ് ിത് സാധ്യമാക്കിയത് . ചതുരശ്രയടിക്ക് 500 രൂപ എന്ന കുറഞ്ഞനിരക്കില്‍ ഏതുതരത്തിലുള്ള കെട്ടിടംവേണമെങ്കിലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കാം. കെട്ടിടം ചൂടും അഗ്‌നിയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ചിലവ്കുറഞ്ഞതും വേഗത്തിലുമുള്ള പരിഹാരമാണിത്. മാത്രമല്ല കടല്‍ക്ഷോഭ ഭീഷണിയുള്ള ഇടങ്ങളില്‍ ഈ സാങ്കേതികവിദ്യ ഏറെപ്രയോജനപ്പെടും.

സാഹിത്യരചനയില്‍ ഷാജില്‍അന്ത്രു നടത്തുന്ന പരീക്ഷണങ്ങളുടെ മറ്റൊരുമുഖം പോളിടെക്‌നിക്കിന്റെ നടത്തിപ്പിലും അദ്ദേഹം കാണിച്ചു. മാറ്റങ്ങളോട് മുഖംതിരിച്ചുനിന്ന പോളിടെക്‌നിക്കിനെ അദ്ദേഹം' അതെ! നമുക്ക്‌ചെയ്യാനാകും ' എന്ന വിശ്വാസത്തിലേക്ക് എത്തിച്ചു. അതുകൊണ്ടുതന്നെ വെണ്ണിക്കുളം കോളേജ് യൂണിയന്‍ വനിതാഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടന - പോളിത്തണ്‍ 2019 സമര്‍പ്പണത്തിന്റെയും ചടങ്ങില്‍വെച്ച് ബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ -ന്യൂനപക്ഷക്ഷേമ-ഹജ്ജ്,വഖഫ്മന്ത്രിഡോ. കെ.ടിജലീല്‍ അദ്ദേഹത്തെ ആദരിച്ചു.

 

Post your comments