Global block

bissplus@gmail.com

Global Menu

പ്ലാസ്റ്റിക് സഞ്ചി പോയപ്പോൾ വ്യാപാരികൾക്കു ലാഭം 2000 രൂപ

ചെറുകിട വ്യാപാരികൾക്കു ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ചെറുതല്ലാത്ത ലാഭമാണുണ്ടാക്കിയത്! മുൻപു സാധനങ്ങൾ വാങ്ങുന്നവർക്കു സൗജന്യമായി നൽകിയിരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കായി നീക്കി വച്ചിരുന്ന തുക ലാഭിക്കാനായതാണു നേട്ടത്തിനു കാരണം.ഒരു മാസം ഏറ്റവും കുറഞ്ഞതു 2000 രൂപ മുതൽ ഇത്തരത്തിൽ ലാഭിക്കാൻ കഴിയുന്നുണ്ടെന്നു കച്ചവടക്കാർ പറയുന്നു.വ്യാപാരികളിൽ മിക്കവരും മണ്ണിൽ അലിഞ്ഞു ചേരുന്ന (ബയോ ഡീഗ്രേഡബിൾ) ക്യാരി ബാഗുകളിലാണ് ഇപ്പോൾ സാധനങ്ങൾ നൽകുന്നത്. ചെറിയ കവറിനു 3.90 രൂപയും വലിയ കവറിന് 8.00 രൂപയും വിലയിട്ടാണ് ഇതിന്റെ വിൽപന. വളരെ തുച്ഛമാണെങ്കിലും ഇതിന്റെ വിൽപനയിലൂടെയും ലാഭമുണ്ട്. ലാഭമെടുക്കാതെ കവറിന്റെ വില മാത്രം ഈടാക്കുന്ന വ്യാപാരികളുമുണ്ട്. നിരോധനത്തിനു മുൻപ് ഒരു സാധാരണ ചെറുകിട പലചരക്കു കടയിൽ പ്രതിമാസം വേണ്ടി വന്നിരുന്നതു ശരാശരി 4–5 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ്. ഒരു കിലോയ്ക്ക് 470 മുതൽ 500 രൂപ വരെ നൽകിയാണു വ്യാപാരികൾ വാങ്ങിയിരുന്നത്. മൊത്തക്കച്ചവടക്കാരിൽനിന്നു വാങ്ങിയാൽ തുകയിൽ കുറവുണ്ടാകുമെങ്കിലും മിക്കവരും ആശ്രയിച്ചിരുന്നത് ചില്ലറ വ്യാപാരികളെയാണ്. ഒരു കിലോഗ്രാം ക്യാരി ബാഗ് വാങ്ങിയാൽ ഒരാഴ്ചത്തേക്കു പോലും തികയുമായിരുന്നില്ല.സാധനങ്ങൾ ഇട്ടു നൽകുമ്പോൾ ആരും പ്ലാസ്റ്റിക് കവറിനു തുക ഈടാക്കാറുമുണ്ടായിരുന്നില്ല. 50 പൈസ ലാഭം കിട്ടിയിരുന്ന ഒരു കവർ പാൽ വിൽക്കുമ്പോൾ പോലും പലപ്പോഴും ഒരു രൂപയുടെ കവർ സൗജന്യമായി നൽകേണ്ടി വരുമായിരുന്നു എന്നു വ്യാപാരികൾ പറയുന്നു. പതിവുകാരെ വെറുപ്പിക്കാതിരിക്കാൻ ഈ നഷ്ടം ഏറ്റെടുക്കുകയായിരുന്നു പലരും.
ബയോഡീഗ്രേഡബിൾ, കംപോസ്റ്റബിൾ എന്നു ലേബലുള്ള ക്യാരിബാഗുകളാണു വൻതോതിൽ ഇപ്പോൾ വിപണിയിലെത്തുന്നത്. ഇവ ഉപയോഗിക്കാമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യാപാരികൾക്കു വ്യക്തതയില്ല. സൗജന്യമായി ബയോഡീഗ്രേഡബിൾ ക്യാരിബാഗ് നൽകാനാവില്ല എന്ന കാര്യം വ്യാപാരികൾ പറയുന്നുമുണ്ട്.  തുണി, ചണം തുടങ്ങിയവയിൽ നിർമിച്ച സഞ്ചി കൊണ്ടുവരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും കച്ചവടക്കാർ സൂചിപ്പിക്കുന്നു.

 

Post your comments