Global block

bissplus@gmail.com

Global Menu

ക്രെഡി​റ്റ്, ഡെബിറ്റ് കാർഡുകൾക്ക് നിയന്ത്രണം; ഉപയോഗിച്ചില്ലെങ്കിൽ സേവനങ്ങൾ ഔട്ട്

ഓൺലൈൻ, രാജ്യാന്തര ഇടപാടുകൾക്ക് ഒരിക്കൽ പോലും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ മാർച്ച് 16ന് ശേഷം ഈ സേവനങ്ങൾ റദ്ദാക്കപ്പെടാം. ബാങ്ക് കാർഡുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.  മാർച്ച് 16നു ശേഷം ബാങ്കുകൾ നൽകുന്ന പുതിയ കാർഡുകളിൽ ഉപയോക്താവ് പ്രത്യേകമായി ആവശ്യപ്പെട്ടാൽ മാത്രമേ രാജ്യാന്തര, ഓൺലൈൻ ഉപയോഗം സാധ്യമാകൂ. 

ഓൺലൈൻ ഇടപാടുകളും കാർഡ് ഉരയ്ക്കാതെ തന്നെ ഇടപാട് നടത്താവുന്ന എൻഎഫ്‍സി (നിയർ ഫീൽഡ് കമ്യൂണിക്കേഷൻ) സംവിധാനവും ലഭ്യമാകില്ല. മിക്ക ബാങ്കുകളും ഇതുവരെ ഈ സേവനങ്ങൾ കാർഡ് ഇഷ്യു ചെയ്യുമ്പോൾ തന്നെ നൽകുന്നുണ്ടായിരുന്നു. ഇതാണ് ഇനി മുതൽ നിർത്തലാക്കുന്നത്. വിദേശ ഇടപാടുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവ ഉപയോഗിക്കാത്തവരാണ് ഭൂരിപക്ഷവുമെന്നാണ് കണക്ക്. കാർഡ് തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നയം. 

 നിലവിലുള്ള കാർഡുകളുടെ രാജ്യാന്തര, ഓൺലൈൻ ഉപയോഗം നിർത്തലാക്കി പുതുക്കിയ കാർഡ് നൽകണമോ എന്നത് അപകടസാധ്യത വിലയിരുത്തി ബാങ്കുകൾക്ക് തീരുമാനിക്കാം.∙ ആഭ്യന്തര, രാജ്യാന്തര, ഇ–പോസ്, എടിഎം, ഓൺലൈൻ ഇടപാടുകളിൽ നിശ്ചിത സമയ പരിധിയിൽ പിൻവലിക്കാവുന്ന തുകയുടെ ലിമിറ്റ് മാർച്ച് 16ന് ശേഷം ഉപയോക്താവിനു നിശ്ചയിക്കാൻ കഴിയും. ഇതിൽ ഏതെങ്കിലുമൊരു ഇടപാട് രീതി പൂർണമായും ഓഫ് ചെയ്തു വയ്ക്കാനും കഴിയും.കാർഡ് ഇടപാടുകൾ നടത്തുന്നത് ഉടമ തന്നെയാണെന്ന് ഉറപ്പുവരുത്താനായി ഫോണിലേക്കു മെസേജ് വരുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) രീതി വിദേശ രാജ്യങ്ങളിലില്ല. ഇതുമൂലം രാജ്യത്തിനു പുറത്ത് ഉടമയുടെ അറിവില്ലാതെ കാർഡ് വിവരങ്ങൾ ഉപയോഗിച്ചു തട്ടിപ്പു നടത്തുന്നതു വർധിക്കുന്നുണ്ട്. ഇതിനു പുറമേയാണ് മറ്റ് കാർഡ് തട്ടിപ്പുകൾ. മിക്കതിലും നഷ്ടമയ തുക ഉപയോക്താവിനു പകരം നൽകേണ്ടിവരുന്നതിനാൽ ബാങ്കുകൾക്കു ബാധ്യതയേറെയാണ്.

 

Post your comments