Global block

bissplus@gmail.com

Global Menu

വ്യവസായങ്ങള്‍ക്ക് ഭൂപരിഷ്‌ക്കരണനിയമത്തില്‍ ഇളവുനല്‍കും

250 കോടി രൂപയിലേറെ നിക്ഷേപമുളളതോ 1000 പേര്‍ക്കെങ്കിലും നേരിട്ടു തൊഴില്‍ നല്‍കുന്നതോ ആയ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ ഭൂപരിഷ്‌കരണ നിയമം അനുസരിച്ചുള്ള പരിധിയില്‍ ഇളവു നല്‍കുമെന്നു മുഖ്യമന്ത്രി. അസെന്‍ഡ് 2020 നിക്ഷേപക സംഗമത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 15 ഏക്കറാണ് ഒരു കമ്പനിയുടെ ഉടമസ്ഥതയില്‍ തുടരാവുന്ന സ്ഥലം. ഈ പരിധിയില്‍ ഇളവു നല്‍കുന്നതോടെ കൂടുതല്‍ സ്ഥലം കമ്പനിയുടെ ഉടമസ്ഥതയിലാക്കാന്‍ കഴിയും. മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബിപിസിഎല്ലില്‍ ഉള്ളതുപോലെ മാനേജ്‌മെന്റും തൊഴിലാളികളും ചേര്‍ന്ന സമിതികള്‍ക്കു രൂപം നല്‍കും. അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ തൊഴില്‍ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയും.ഇക്കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുമെന്നും  പിണറായി പറഞ്ഞു. 20000 ചതുരശ്ര മീറ്ററിനു മുകളില്‍ വിസ്തീര്‍ണമുള്ള ഫാക്ടറിക്കെട്ടിടത്തിന് ഏകജാലകത്തിലൂടെ പരിസ്ഥിതി അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കും മുഖ്യമന്ത്രി അറിയിച്ചു.

 

 

Post your comments