Global block

bissplus@gmail.com

Global Menu

ദേശീയ പണിമുടക്ക്:വ്യവസായ വാണിജ്യമേഖലയ്ക്ക് 1200 കോടി നഷ്ടം

ജനുവരി 8ലെ ദേശീയ പണിമുടക്കില്‍ കേരളത്തിലെ വ്യവസായ, വാണിജ്യ മേഖലയ്ക്ക് 1200 കോടിയോളം രൂപയുടെയെങ്കിലും നഷ്ടമുണ്ടായതായി കണക്കുകള്‍. പണിമുടക്കില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട വിനോദ സഞ്ചാര മേഖലയ്ക്കു പോലും കോടികളാണ് നഷ്ടം. 100 കോടിയിലേറെ മുതല്‍മുടക്കുള്ള 18 മെഗ പദ്ധതികള്‍ ഉള്‍പ്പെടെ നൂറിലേറെ വ്യവസായ പദ്ധതികള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ അസെന്‍ഡ് 2020 എന്ന ആഗോള നിക്ഷേപ സംഗമം നടത്തുന്നതിന്റെ തൊട്ടുതലേന്നാണ് പണിമുടക്കുകാരണം കോടികള്‍ നഷ്ടമായതെന്ന വൈരുദ്ധ്യവുമുണ്ട്. കൊച്ചി ഇന്‍ഫോപാര്‍ക്കിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും ഹാജര്‍ നില വളരെ കുറവായിരുന്നത് വലിയ തോതില്‍ ഉല്‍പാദന നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. നൂറിലേറെ കമ്പനികളും കാല്‍ ലക്ഷത്തോളം ജീവനക്കാരുമുള്ള കൊച്ചി പ്രത്യേക സാമ്പത്തിക മേഖല (സെസ്) പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാത്തതു മൂലം നഷ്ടം 100 കോടിയോളം രൂപയായിരിക്കുമെന്നു കണക്കാക്കുന്നു.ആയിരത്തഞ്ഞൂറിലേറെ യാത്രക്കാരുമായി 'കോസ്റ്റ വിക്ടോറിയ' എന്ന ഇറ്റാലിയന്‍ ആഡംബരക്കപ്പല്‍ കൊച്ചിയിലെത്തിയ ദിവസമായിരുന്നു പണിമുടക്ക്. ഇത്തരം കപ്പലുകള്‍ എത്തുമ്പോള്‍ ഇരുന്നൂറോളം യാത്രക്കാര്‍ ഹൗസ് ബോട്ട് യാത്രയ്ക്കായി ആലപ്പുഴയിലേക്കു പോകാറുള്ളതാണ്. പണിമുടക്ക് ദിനത്തില്‍ അതും നടന്നില്ല. കുട്ടനാട്ടില്‍ നൊബേല്‍ജേതാവിനെ പോലും വെറുതെവിട്ടില്ല. ഇത്തരത്തില്‍ പണിമുടക്കു കാരണം സഹസ്രകോടിയിലേറെയാണ് നഷ്ടം.
 

Post your comments