Global block

bissplus@gmail.com

Global Menu

പുതിയ എസ്‌യുവി വിഷന്‍ ഇന്‍ മോഡലിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ എസ്‌യുവി വിഷന്‍ ഇന്‍ മോഡലിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. വിഷന്‍ ഇന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ എസ്‌യുവി കണ്‍സെപ്റ്റ് ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ വിപണിക്ക് പ്രത്യേകമായി വികസിപ്പിക്കുന്നതാണ് വിഷന്‍ ഇന്‍. 4.26 മീറ്റര്‍ നീളമുള്ളതായിരിക്കും സ്‌കോഡ വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് എസ്‌യുവി. ആഗോളനിരയിലെ കോംപാക്ട് എസ്‌യുവിയായ കാമിക്കുമായി ഒട്ടേറെ സാദൃശ്യങ്ങൾ പുലർത്തുന്നതാണ് വിഷന്‍ ഇന്‍ കണ്‍സെപ്റ്റ്. ഫോക്‌സ്‌വാഗണിന്‍റെ  MQB A0 IN പ്ലാറ്റഫോമിനെ അടിസ്ഥാനമാക്കിയാണ് വിഷന്‍ ഇന്‍ എസ്‌യുവി ഒരുങ്ങുന്നത്.  ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം വികസിപ്പിച്ചതാണ് എംക്യുബി എ0 ഇന്‍ പ്ലാറ്റ്‌ഫോം. 

കമ്പനിയുടെ ‘ഇന്ത്യ 2.0 പദ്ധതി’യുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന പല കാറുകളും അടിസ്ഥാനമാക്കുന്നത് ഈ പ്ലാറ്റ്‌ഫോം ആയിരിക്കും. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ അഥവാ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക. 

Post your comments