Global block

bissplus@gmail.com

Global Menu

സമ്പദ് വ്യവസ്ഥ ആറര വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍...... മാന്ദ്യമുണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി

 

.വ്യവസായോത്പാദനം 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ . ഇന്ത്യയെ കടത്തിവെട്ടി ചൈന. ഇന്ത്യയുടെ റേറ്റിംഗ് കുറച്ച് മൂഡീസ്‌ള ഇന്ത്യ മാന്ദ്യത്തിലേക്കെന്ന് ഉറപ്പിക്കാം. അത്തരത്തില്‍ സാമ്പത്തിക തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.5 ശതമാനമായി കുറഞ്ഞു. ആറര വര്‍ഷത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. .  സെപ്റ്റംബര്‍ 30ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തിലെ കണക്ക് പ്രകാരമാണ് മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) 4.5 ശതമാനത്തിലേക്ക് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഏഴ് ശതമാനമായിരുന്നു ജിഡിപി. നടപ്പു സാമ്പത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍(ഏപ്രില്‍-ജൂണ്‍) അഞ്ച് ശതമാനമായിരുന്നു ജിഡിപി. ആദ്യ പാദത്തില്‍ തന്നെ ഇന്ത്യ ചൈനയ്ക്ക് പിന്നിലായിരുന്നു. ചൈനയില്‍ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമാണ്. 2013 ജനുവരി മാസത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലാണ് ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ് രംഗം. 2012-13 ജനുവരി-മാര്‍ച്ച് കാലഘട്ടത്തില്‍ 4.3 ശതമാനമായിരുന്നു ഇവിടുത്തെ സാമ്പത്തിക വളര്‍ച്ച. സാമ്പത്തിക തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ വ്്യവസായരംഗത്തും പ്രകടമാണ്. സെപ്റ്റംബറില്‍ രാജ്യത്തെ വ്യവസായോല്‍പാദനം 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. യന്ത്ര നിര്‍മാണം, ഗൃഹോപകരണങ്ങളടക്കമുള്ള ഉപഭോക്തൃ ഉത്പന്നങ്ങള്‍, അടിസ്ഥാന സൗകര്യ നിര്‍മാണ രംഗത്തെ ഉത്പന്നങ്ങള്‍ എന്നീ സുപ്രധാന രംഗങ്ങളില്‍ 2018  സെപ്റ്റംബറിലെക്കാള്‍ 4.3% ഇടിവു രേഖപ്പെടുത്തി. ഓഗസ്റ്റില്‍ 1.4% ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഏപ്രില്‍ ജൂണ്‍ ത്രൈമാസത്തില്‍ 3% ഉയര്‍ന്ന വ്യവസായോത്പാദനം ജൂലൈ സെപ്റ്റംബര്‍ കാലമായപ്പോള്‍ 0.4% ഇടിവാണു നേരിട്ടത്. 2018-ല്‍ മുന്‍കൊല്ലം രണ്ടാം പാദത്തില്‍ 5.3% വളര്‍ച്ച നേടിയ സ്ഥാനത്താണ് ഇക്കുറി തിരിച്ചടി.വ്യവസായങ്ങള്‍ക്കാവശ്യമായ യന്ത്രങ്ങളുടെ നിര്‍മാണരംഗത്ത് ഇടിവ് 20.7% ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്തൃ ഉത്പന്നങ്ങളിലാകട്ടെ 9.9% കുറവ്. നിര്‍മാണസാമഗ്രികളില്‍ 6.4 ഉല്‍പാദനക്കുറവ്. 23 വ്യവസായവിഭാഗങ്ങളില്‍ 17 എണ്ണവും തളര്‍ച്ച നേരിടുകയാണ്. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 5% വളര്‍ച്ച എന്ന താഴ്ന്നനിലയിലാണ്.

       ഈ സാഹചര്യത്തിലും താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരിന്റെ പോക്ക്. വളര്‍ച്ചാനിരക്ക് കുത്തനെ താഴേക്ക് വന്നെങ്കിലും അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അവകാശവാദം വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിവിട്ടത്. ധനമന്ത്രിക്ക് ധനകാര്യം അറിയില്ലെന്നുവരെയായി വിമര്‍ശനങ്ങള്‍.

 
     എന്നാല്‍, രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയില്‍ കുറവു വരും. എന്നാല്‍, സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്നാണ്  നിര്‍മല സീതാരാമന്‍ ഉറപ്പിച്ചു പറയുന്നത്.  രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി രാജ്യത്തെ സാമ്പത്തിക ഭദ്രതയില്‍ പ്രതികരണം അറിയിച്ചത്. മാത്രമല്ല, മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നേട്ടമുണ്ടായിട്ടുള്ളതാണെന്നും മന്ത്രി പറയുന്നു.  2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനം ആയിരുന്നു. 2014-2019 കാലത്ത് ഇത് 7.5 ശതമാനമയി ഉയര്‍ന്നതായും മന്ത്രി വ്യക്തമാക്കി.

     രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കരുത്ത് സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നതായും ഇത് സാമ്പത്തിക വളര്‍ച്ചയെ ലക്ഷ്യമിട്ടാണെന്നും സാമ്പത്തിക മാന്ദ്യത്തിനിടയില്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടി ചരിത്രപരമായ നീക്കമാണെന്നും നിര്‍മ്മല സീതാരാമന്‍ അവകാശപ്പെടുന്നു. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ നിക്ഷേപവും വ്യാവസായിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിന് ഉതകുന്ന ചരിത്രപരമായ നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തിയത്. രാജ്യത്തെ ഇപ്പോഴത്തെ കോര്‍പറേറ്റ് നികുതി നിരക്ക് ലോകത്തിലെതന്നെ ഏറ്റവും കുറഞ്ഞതാണെന്നും ധനമന്ത്രി പറഞ്ഞു.  

       സാമ്പത്തിക രംഗം ശക്തിപ്പെടുത്താന്‍ ധനകാര്യ മേഖലയിലും മറ്റ് രംഗങ്ങളിലും പരിഷ്‌കരണങ്ങളും പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആഗോള മാന്ദ്യത്തെ മറികടക്കാനും പുതിയ നയങ്ങള്‍ രൂപീകരിച്ചെന്നും സര്‍ക്കാര്‍ പറയുന്നു.  ഇത് മൂലധനം ആകര്‍ഷിക്കാനും നിക്ഷേപം കൂട്ടാനും സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതൊക്കെ കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും സ്മ്പദ് വ്യവസ്ഥയില്‍ അനുഭവവേദ്യമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് കടകവിരുദ്ധമാണ്.

      ഇന്ത്യയുടെ മോടി കുറച്ച് മൂഡീസ്

സാമ്പത്തികവളര്‍ച്ചയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ക്ക്  വന്‍ തിരിച്ചടി. സാമ്പത്തിക വളര്‍ച്ച കുറഞ്ഞത് കണക്കിലെടുത്ത് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് 'നെഗറ്റീവ്' ആക്കി. സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഫലപ്രദമായില്ലെന്നും ഇത് വളര്‍ച്ച കുറയ്ക്കുമെന്നുമാണ് മൂഡീസിന്റെ വിലയിരുത്തല്‍. ഇന്ത്യയില്‍ മാന്ദ്യം വിവിധ മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക മാന്ദ്യം സാധാരണക്കാരുടെ വരുമാനം കുറയ്ക്കുമെന്നും അതുവഴി ജീവിത നിലവാരം ഉയര്‍ത്തുന്നതിന് തടസ്സമാകുമെന്നും മൂഡീസ് വിലയിരുത്തി. മൂഡീസിന്റെ കണ്ടെത്തലുകള്‍ ചുവടെ:

 
വിദേശ കറന്‍സി റേറ്റിങ് ബിഎഎ 2 ല്‍ നിലനിര്‍ത്തി
ധനക്കമ്മി 3.7 ശതമാനത്തില്‍ എത്തും. വളര്‍ച്ച കുറഞ്ഞതും, കോര്‍പറേറ്റ് നികുതി കുറച്ചതും മൂലം വരുമാനം കുറഞ്ഞതുമാണ് കാരണം.

     കടബാധ്യത ഏറ്റവും ഉയര്‍ന്ന തലത്തില്‍.

 ഏപ്രില്‍  ജൂണ്‍ കാലയളവില്‍ സാമ്പത്തിക വളര്‍ച്ച 5% മാത്രം. ആഗോള സംഭവ വികാസങ്ങളും കാരണമാണ്. ബാങ്ക് ഇതര ധനസ്ഥാപനങ്ങളില്‍ തുടങ്ങിയ മാന്ദ്യം റീട്ടെയില്‍ ബിസിനസ്, വാഹന വിപണി, റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്കും വ്യാപിച്ചു. തൊഴില്‍ സാധ്യതകളും മങ്ങി. സാമ്പത്തിക മാന്ദ്യം സാധാരണക്കാരുടെ വരുമാനം കുറയ്ക്കും. ഇത് ജീവിത നിലവാരം ഉയര്‍ത്തുന്നതിനും തടസമാകും.

     രൂപ തിരിച്ചടി നേരിടുന്നു.

 നിക്ഷേപം, നികുതി ഘടന വ്യാപിക്കാനുള്ള ശ്രമം എന്നിവയ്ക്കും തിരിച്ചടി.
സാമ്പത്തിക പാക്കേജുകളും, പലിശനിരക്ക് കുറച്ച ആര്‍ബിഐ നടപടിയും സാമ്പത്തിക വളര്‍ച്ച പഴയ നിലയിലെത്തിക്കാന്‍ ഉടനെ സഹായിക്കില്ല.
റേറ്റിങ് ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്ന നിരക്കാണു ക്രെഡിറ്റ് സ്‌കോര്‍. വായ്പയ്ക്ക് എത്രമാത്രം അര്‍ഹതഹതയുണ്ടെന്നു നിര്‍ണയിക്കാന്‍ ഉതകുന്ന സംവിധാനമാണിത്. മെച്ചപ്പെട്ട സ്‌കോര്‍ മികച്ച അര്‍ഹത ഉറപ്പാക്കുന്നു. നിലവിലെ നെഗറ്റീവ് മാര്‍ക്ക് ഇന്ത്യയുടെ വായ്പാപ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.വളര്‍ച്ചാ സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ പക്ഷം.

 

 

 

 

 

 

 

 

 

 

 

Post your comments