Global block

bissplus@gmail.com

Global Menu

2019 ലെ ഏറ്റവും മികച്ച നിക്ഷേപങ്ങളിൽ ഏറ്റവും മൂല്യമേറിയത് സ്വർണ്ണം

2019 ലെ ഏറ്റവും മികച്ച നിക്ഷേപങ്ങളിൽ ഒന്നായി സ്വർണംമാറി കഴിഞിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 24 ശതമാനമാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. പവന് 5,500 രൂപയിലധികമാണ് ഉയർന്നത്. സ്വർണത്തിന് ഏറ്റവും ഉയർന്ന വിലവർധന അനുഭവപ്പെട്ട വർഷമാണ് കടന്നുപോകുന്നത്. വിലവർധന സാധാരണക്കാരെ ബാധിക്കുന്നുണ്ടെങ്കിലും സ്വർണ നിക്ഷേപം കൂടുകയാണ്.

   

   പുതുവർഷത്തിൽ വില ഇനിയും ഉയർന്നേക്കും. ജനുവരി ഒന്നിന് ഗ്രാമിന് 2,930 രൂപയായിരുന്ന വില ഡിസംബർ അവസാനമായപ്പോഴേക്കും 3,625ൽ എത്തി. പവൻ വില 23,440 രൂപയിൽ നിന്ന് 29,000 കടന്നു. കേരളത്തിൽ 2012 ലെ റെക്കോർഡ് തകർത്തതും ഏറ്റവും ഉയർന്ന വിലയായ 29,120 ൽ എത്തിയതും ഈ വർഷമാണ്. കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് സ്വർണവില പുതിയ ഉയരം കണ്ടത്. സാധാരണക്കാർക്ക് സ്വർണം വാങ്ങൽ പ്രയാസകരമായപ്പോൾ നിക്ഷേപകർക്കു വലിയ നേട്ടമാണുണ്ടാകുന്നത്. വില കൂടിയതോടെ പഴയ സ്വർണം വിറ്റ് ലാഭം നേടിയവരും ഏറെ. 
രാജ്യാന്തര തലത്തിൽ വില ഉയരുന്നതിന് അനുസരിച്ചാണ് കേരളത്തിലും സ്വർണവില കൂടുന്നത്.

 

   ജനുവരി ആദ്യം ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണത്തിന്) 1,278 ഡോളറായിരുന്നു വില. ഡിസംബർ അവസാന വാരം വില 1,516 ൽ എത്തി. 238 ഡോളറാണ് (ഏതാണ്ട് 17,000 രൂപ) വർധന. രൂപയുടെ വിനിമയ നിരക്ക് 69.70ൽ നിന്ന് 71. 35 ആയി. 

 

Post your comments