Global block

bissplus@gmail.com

Global Menu

2019-ലെ ഏറ്റവും മൂല്യമേറിയ ആഗോള ബ്രാൻഡുകൾ ഏതൊക്കെ?

ലോകത്തിലെ ഈ വർഷത്തെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ് ഏതാണെന്നോ? ആമസോൺ. 31,550 കോടി ഡോളറാണ് ആമസോണിൻറെ മൂല്യം. ബ്രാൻഡ് മൂല്യത്തിൽ തൊട്ടു പിറകെയുള്ള ആപ്പിളിൻറേത് 30,950 കോടി ഡോളറും. മൂന്നാം സ്ഥാനത്തുള്ള ഗൂഗിളിൻറെ മൂല്യം ആകട്ടെ 30,900 കോടി ഡോളർ . ആഗോള കമ്പനികളുടെ റാങ്കിങ്ങിൽ കഴിഞ്ഞ വ‍ര്‍ഷത്തേതിനേക്കാൾ 52 ശതമാനം വ‍ര്‍ധനയാണ് മൂല്യത്തിൽ ആമസോണിനുള്ളത്. ബ്രാൻഡ്സ് ടോപ് 100 ലിസ്റ്റിലാണ് ഈ കമ്പനികൾ ഇടം നേടിയിട്ടുള്ളത്.12 വ‍ര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ആമസോൺ പട്ടികയിൽ ഒന്നാമത് എത്തുന്നത്. ബ്രാൻഡ് ഇക്വിറ്റി ഡേറ്റാ ബേസ് സ്ഥാപനമായി ബ്രാൻഡ്സിൻറേതാണ് പട്ടിക. ഗൂഗിളും ആപ്പിളും ചേര്‍ന്ന് 12 വ‍ര്‍ഷത്തോളം പട്ടികയിൽ മുന്നിൽ എത്തിയിട്ടുണ്ട്. 2018-ൽ ഗൂഗിളായിരുന്നു പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ. സാങ്കേതിക വിദ്യകൊണ്ട് രാജ്യാതിര്‍ത്തികളെ പോലും ദു‍ര്‍ബലമാക്കി ബിസിനസ് വിജയം നേടിയ ഇന്നൊവേഷൻറെ കഥയാണ് ആമസോണിനും ഗൂഗിളിനും ആലിബാബയ്ക്കും ഒക്കെ പറയാനുള്ളത്. അടിസ്ഥാന ബിസിനസിൽ ഇടിവ് വന്നപ്പോൾ ലാഭകരവും ഇന്നവേറ്റീവുമായ കമ്പനികളിലെ നിക്ഷേപം വ‍ര്‍ധിപ്പിക്കുകയായിരുന്നു ആമസോൺ. സെൽഫ് ഡ്രൈവിങ് കാറായ ഒറോറ, ആമസോമിൻറെ തന്നെ എയ‍ര്‍പ്ലെയ്ൻ ബിസിനസായ ആമസോൺ എയര്‍ എന്നിവയിലെ ഒക്കെ നിക്ഷേപം ഇതിൽപ്പെടുന്നു. നാലാം സ്ഥാനത്തുള്ള ബ്രാൻഡ് മൈക്രോസോഫ്റ്റ് ആണ്. 2018-ലും മൈക്രോ സോഫ്റ്റ് തന്നെയായിരുന്നു പട്ടികയിൽ നാലാം സ്ഥാനത്ത്.

 

 

Post your comments