Global block

bissplus@gmail.com

Global Menu

എടിഎമ്മുകളിൽ ഇനി കള്ളത്തരം നടക്കില്ല; പണമിടപാടുകൾക്ക് പുത്തൻ ആശയം

എടിഎമ്മുകളിലെ അനധികൃത ഇടപാടുകൾക്ക് തടയിടാൻ പുതിയ സംവിധാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. ജനുവരി ഒന്നു മുതലാണ് എസ്‌ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ സുരക്ഷിതമായ രീതി വരുന്നത്. എടിഎമ്മുകളിൽ നിന്ന്  ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനമാണ് പുതുവർഷത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവരുന്നത്. പുതിയ രീതി വരുന്ന ജനുവരി ഒന്നുമുതൽ രാജ്യത്തുള്ള എല്ലാ എസ്‌ബിഐയുടെ എടിഎമ്മുകളിലും നടപ്പിലാക്കാനാണ് തീരുമാനം. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണം പിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. ഒരു വ്യക്തിക്ക് 10,000 രൂപയ്ക്ക് മുകളിൽ പണം പിൻവലിക്കുന്നതിനാണ് പുതിയ രീതി നടപ്പിലാക്കുന്നത്. 

പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗാമായിട്ടാണ് പുതിയ നടപടി. പണമിടപാട് നടത്തുന്നതിനായി എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഈ ഒടിപി ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപിയാണ് പണം പിൻവലിക്കാൻ ഉപയോഗിക്കേണ്ടത്. നിലവിൽ പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. എത്ര രൂപയാണ് പിന്‍വലിക്കുന്നതെന്ന് കൊടുത്ത് കഴിയുമ്പോഴാണ് എടിഎമ്മിന്റെ സ്‌ക്രീനില്‍ ഒടിപി നല്കുന്നതിനായുള്ള ഓപ്ഷൻ തെളിയുന്നത്.

ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ ലഭിച്ച ഒടിപി എടിഎമ്മില്‍ ടൈപ്പ് ചെയ്ത് കൊടുത്താല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ. ഇതോടെ എടിഎമ്മുകളിൽ പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിച്ചുള്ള അനധികൃത ഇടപാടുകൾ ഇതോടെ നിയന്ത്രിക്കാനാവും എന്നാണ് ബാങ്കിന്റെ കണക്കുകൂട്ടൽ. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്ന എസ്ബിഐ അക്കൗണ്ടുകാര്‍ക്ക് ഈ സംവിധാനം ലഭ്യമാകില്ല. കാരണം ദേശീയ ഫിനാൻഷ്യൽ സ്വിച്ചിൽ ഈ സംവിധാനം ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല.ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം.

2.നിലവിൽ പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല.

3.മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്പോൾ ഈ സംവിധാനമുണ്ടാകില്ല.

4.പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്‌ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും.സ്‌ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും.

5.10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി.

6.പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും

 

Post your comments