Global block

bissplus@gmail.com

Global Menu

കെ.എ.എല്ലിനെ പഴയ പ്രതാപത്തിലേക്ക് കൈപിടിച് നടത്തി നീംജി

പ്രതാപത്തിലേക്ക് മടങ്ങുന്ന കെ.എ.എല്‍

അമരക്കാരുടെയും സര്‍ക്കാരിന്റെയും ദീര്‍ഘദര്‍ശന കരുത്തില്‍ പൊതുമേഖലയിലെ അതിജീവനപാഠം

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ നീം ജി ഇക്കഴിഞ്ഞ നവംബര്‍ 5ന് നിരത്തിലിറങ്ങി. രാവിലെ 8 മണിക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് നീംജിയുടെ ആദ്യ ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സിഹിതരായിരുന്നു. എംഎല്‍എ ഹോസ്റ്റിലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്കായിരുന്നു കേരളത്തിന്റെ സ്വന്തം പരിസ്ഥിതി സൗഹൃദ വാഹനത്തിന്റെ കന്നിയാത്ര. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് (കെഎഎല്‍)  ഇ-ഓട്ടോ നിര്‍മ്മിച്ച് നിരത്തിലിറക്കിയത്.  കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മാണത്തിന് യോഗ്യത നേടുന്നത്.

 സാധാരണ ഓട്ടോയെ പോലെ തന്നെയാണ് ഇ-ഓട്ടോ. കാഴ്ചയ്ക്ക് കുറച്ചുകൂടി മനോഹരം. ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച 60 വാട്ട'് ലിഥിയം അയണ്‍ ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഒാേട്ടായിലുള്ളത്. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീചാര്‍ജ് ചെയ്യാം. മൂന്നു വകഭേദങ്ങളിലായാണ് നീംജി വിപണിയിലെത്തുക അതില്‍ ഉയര്‍ വകഭേദത്തിന് ഏകദേശം 2.80 ലക്ഷം രൂപയാണ് വില, അതില്‍ 30000 രൂപ സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. പരിസ്ഥിതി മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റെന്നെത്താളുമുപരിയായി മാനവരാശിയുടെ നിലനില്പിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള ആട്ടോ മൊബൈല്‍സിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും ഈ പുതിയ ഉദ്യമത്തിന് വലിയ കാലികപ്രസക്തിയുണ്ട്...നീംജിയിലേക്കുളള യാത്രയെയും കെഎഎല്ലിന്റെ പുത്തനുണര്‍വ്വിനെയും പ്രതീക്ഷകളെയും കുറിച്ച് ചെയര്‍മാന്‍ കരമന ഹരിയുടെ വാക്കുകളിലൂടെ.....

 

തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചു കയറ്റി

കേരള ആട്ടോമൊബൈല്‍സ് ആരംഭിച്ചത് വളരെ പ്രതീക്ഷയോടെയായിരുന്നു. ഒരു ഘട്ടം വരെ വളരെ നന്നായിട്ടുപോയി. ഡീസല്‍ ആട്ടോ കണ്ടുപിടിച്ചതു തന്നെ കേരള ആട്ടോമൊബൈല്‍സ് ആണ്. വലിയ സ്ഥാപനമായിരുന്നു. അറുനൂറോളം ജീവനക്കാരുണ്ടായിരുന്നു. പ്രതിമാസം വന്‍തോതില്‍ വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു. ചില വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്തിരുന്നു.കെഎഎല്‍ വാഹനങ്ങളുടെ പ്രധാന കമ്പോളം ഉത്തരേന്ത്യയായിരുന്നു. നല്ല കരുത്തും പിക്കപ്പുമൊക്കെയുളളതുകൊണ്ട് കെഎഎല്‍ വാഹനങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ വന്‍ ഡിമാന്‍ഡായിരുന്നു.എന്നാല്‍ കാലക്രമേണ മാര്‍ക്കറ്റിംഗ് രംഗത്തുണ്ടായ പ്രൊഫഷണലിസമില്ലായ്മ, മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത തുടങ്ങിയവ കാരണം സ്ഥാപനം താഴോട്ടുപോകുന്ന അവസ്ഥ സംജാതമായി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, ഞാന്‍ ചുമതലയേല്‍ക്കാന്‍ വരുമ്പോള്‍ കെഎഎല്‍ വലിയ സാമ്പത്തിക പരാധീനതയിലായിരുന്നു. കാലാനുസൃതമായി ഉത്പന്നത്തിലും നടപടിക്രമങ്ങളിലും എന്തിന് സ്ഥാപനത്തില്‍ പോലും മാറ്റം വരുത്താത്തതാണ് അതിന് പ്രധാന കാരണം. വരുത്തിയില്ല. ഞാന്‍ കെഎഎല്‍ ചെയര്‍മാനായി ചുമതലയേല്‍ക്കുമ്പോള്‍ സ്ഥാപനത്തില്‍ ശമ്പളം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വലിയ തോതില്‍ പിഎഫ് കുടിശ്ശിക ഉണ്ടായിരുന്നു, ഗ്രാറ്റിവിറ്റി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തിന്, ഉത്പന്നം തന്നെ ഇറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അന്ന് 180-ഓളം ജീവനക്കാരുണ്ടായിരുന്നു. ആ അവസ്ഥയില്‍ നിന്നുകൊണ്ട്  സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് സര്‍ക്കാര്‍ പല ഘട്ടങ്ങളിലായി സഹായം അനുവദിച്ചു. അന്ന് ഐഎസ്ആര്‍എക്കായി സാറ്റലൈറ്റ് വെഹിക്കിളിന് വേണ്ടിയുളള ഉത്പന്നം കെഎഎല്‍ നിര്‍മ്മിച്ചുകൊടുക്കുന്നുണ്ടായിരുന്നു. അത് സിഎംസി മെഷീനിലാണ് ചെയ്തിരുന്നത്. എന്നാല്‍ ആ മെഷീന്‍ നമുക്ക് ആവശ്യമായ എണ്ണം ഉണ്ടായിരുന്നില്ല. കൂടാതെ അതിന്റെ  ആധുനികതയിലും പിന്നോട്ടായിരുന്നു. ഈ സാഹചര്യത്തില്‍ സര്‍്ക്കാരില്‍ നിന്ന് 7 കോടി രൂപ സഹായമായി സ്വീകരിച്ച് ആധുനിക രീതിയിലുളള 18 മെഷീന്‍ ആദ്യം സ്ഥാപിച്ചു. അങ്ങനെ ഐഎസ്ആര്‍ഒയില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നതിനുളള സംവിധാനമുണ്ടാക്കി.

പുതിയ തുടക്കങ്ങള്‍

ആയിടക്കാണ് സര്‍ക്കാര്‍ കയര്‍മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി  കയര്‍ മെഷീനറി കോര്‍പറേഷന്‍ അതായത് വിവിധ കയര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള യന്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. ആലപ്പുഴയാണ് അതിന്റെ ആസ്ഥാനം.  അവരില്‍ നിന്ന് 2-3 യന്ത്രങ്ങള്‍ നിര്‍മ്മിക്കാനുളള കരാര്‍ കെഎഎല്‍ സ്വീകരിച്ചു. അവര്‍ മെറ്റീരിയലും ഡിസൈനും തരും അതനുസരിച്ച് കെഎഎല്‍ നിര്‍മ്മിച്ചു. നല്‍കും. അങ്ങനെ അത്തരത്തിലൊരു വരുമാനവും വന്നു തുടങ്ങി. അങ്ങനെ സാമ്പത്തികസ്ഥിതിയില്‍ ചെറിയ മാറ്റമുണ്ടായി. പിന്നീട് നഷ്ടപ്രതാപം വീണ്ടെടുക്കാനുളള ശ്രമം ആരംഭിച്ചു.  ഡീസല്‍ വാഹനങ്ങളുടെ മാര്‍ക്കറ്റിംഗ് ശക്തിപ്പെടുത്താനുളള ശ്രമം തുടങ്ങി. അത് പൂര്‍ണ്ണമായി വിജയിച്ചു എന്നു പറയാനാവില്ല. എങ്കിലും ചെറിയ മാറ്റങ്ങളുണ്ടായി. സര്‍ക്കാര്‍ നല്ല രീതിയില്‍ സഹായിച്ചു.

ഇലക്ട്രിക് വാഹനം

വന്‍ തകര്‍ച്ചയില്‍ നിന്ന് ഒന്നു കരകയറിയ ഘട്ടത്തിലാണ് ന്യൂ ജനറേഷന്‍ വാഹനമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുളള പരിശ്രമം ആരംഭിക്കുന്നത്. അതില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ പങ്ക് വളരെ വലുതാണ്. പരിസ്ഥിതിമലിനീകരണം കൂടുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി കണക്കിലെടുത്ത് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു നയം സ്വീകരിക്കുന്നതിന് മുമ്പ് (ആദ്യമായി) കേരള മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പുമന്ത്രിയുടെയും നേതൃത്വത്തില്‍ വൈദ്യുതിവാഹനങ്ങളും വൈദ്യുതീകരിച്ച സംവിധാനങ്ങളും ഉണ്ടാക്കാനുളള പരിശ്രമം ആരംഭിച്ചു. ആ ഘട്ടത്തിലാണ് ഇലക്ട്രിക് വാഹനം സ്വയം വികസിപ്പിക്കുക എന്ന ആശയം ഉദിക്കുന്നതും അതുമായി കെഎഎല്‍ മുന്നോട്ടുപോകുന്നതും. അങ്ങനെ ഞങ്ങളുടെ (സര്‍ക്കാരിന്റെയും അമരക്കാരുടെയും ജീവനക്കാരുടെയും) കൂട്ടായ പരിശ്രമഫലമായി ഞങ്ങള്‍ സ്വപ്‌നം കണ്ട രീതിയിലുളള ഇലക്ട്രിക് വാഹനം- കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഒാേട്ടാറിക്ഷയായ നീം ജി നിരത്തിലിറക്കാന്‍ സാധിച്ചു. അതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.

സ്വന്തം സാങ്കേതിക വിദ്യ

ഞങ്ങള്‍ സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് നീംജിയുടേത്. അതിനായി ഒരു സ്ഥാപനത്തെയും ആശ്രയിച്ചില്ല. മാത്രമല്ല,ആറുമാസം കൊണ്ടാണ് ഇലക്ട്രിക് വാഹനം വികസിപ്പിച്ചത്. പിന്നീട് പല ഘട്ടത്തിലായി അതില്‍ മാറ്റം വരുത്തി. അങ്ങനെ ആ വാഹനം പൂര്‍ണ്ണമായി ഓടുന്ന ഘട്ടത്തിലെത്തി. അപ്പോള്‍ പലരും ഈ വാഹനം കയറ്റം കയറില്ല എന്ന തരത്തില്‍ സംശയം പ്രകടിപ്പിച്ചു. അതിനു മറുപടിയായി ഞങ്ങള്‍ ചെയ്തത് ഞാനും എംഡി ഷാജഹാനും  മൂന്നു ജീവനക്കാരും കൂടി നെയ്യാറ്റിന്‍കരയിലെ ഓഫീസില്‍ നിന്ന് ഈ ഇലക്ട്രിക്  ഓട്ടോയില്‍ കയറി കാട്ടാക്കട ആര്യനാട് പറണ്ടോട് വഴി പൊന്മുടിയിലേക്ക് പോയി. പൊന്മുടിയിലെ 22-ാമത്തെ കയറ്റം വരെ ഈ ഓട്ടോ ഒറ്റ സ്‌ട്രെച്ചില്‍ കയറി. അതോടെ വാഹനത്തിന് സ്വാഭാവികമായി അത്തരത്തിലുളള ഒരു പ്രശ്‌നവും ഇല്ലെന്ന് മനസ്സിലായി. അങ്ങനെ കേരളത്തിന്റെ സ്വന്തം പരിസ്ഥിതിസൗഹൃദ ഇ-ഓട്ടോ നിരത്തിലിറങ്ങി. നിലവിലിത് വന്‍തോതില്‍ നിര്‍മ്മിച്ചിറക്കാനുളള ഒരുക്കത്തിലാണ്. കേരളത്തിലെ ഡീലര്‍മാര്‍ വലിയ തോതില്‍ ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്. മാത്രമല്ല  ശ്രീലങ്ക, കെനിയ തുടങ്ങിയ വിദേശ്യ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്കകത്തു തന്നെ മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും വലിയ ഓര്‍ഡറുകള്‍ വരുന്നുണ്ട്.

ചാര്‍ജ്ജിംഗ് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം

രണ്ടു പ്രശ്‌നങ്ങളാണ് ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ചുളളത്. ആദ്യത്തേത് ചാര്‍ജ്ജിംഗുമായി ബന്ധപ്പെട്ടതാണ്. അതായത് മൂന്നുമണിക്കൂറാണ് ചാര്‍ജ്ജിംഗ് സമയം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടാം. വീട്ടില്‍ തന്നെ ചാര്‍ജ്ജ് ചെയ്യാം. അതായത് ഒരു ഇലക്ട്രിക് ഓട്ടോ ഡ്രൈവര്‍ക്ക് രാത്രി വീട്ടില്‍ വച്ച് മൂന്നു മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്ത ശേഷം രാവിലെ ഓട്ടോയുമായി ഇറങ്ങാം. അതിനു ശേഷം ഉച്ചയ്ക്ക് ഉണ്ണാന്‍ പോകുമ്പോള്‍ 2 മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 50 കി.മി ഓടാം. എന്നാലും പണ്ട് ട്രാന്‍സ്‌പോര്‍ട്ട് ബസ് പുറത്തിറങ്ങിയപ്പോഴുളള ഒരു അനുഭവമുണ്ടല്ലോ? ബസ്, ചാര്‍ജ്ജില്ലാതെ വഴിയിലായപ്പോള്‍ കുറ്റം വാഹനത്തിനായി. അതാണ് നമ്മുടെ ആള്‍ക്കാരുടെ മനസ്സ്. എന്തിലും നെഗറ്റീവ് കണ്ടെത്താന്‍ ശ്രമിക്കും. അതുകൊണ്ടുതന്നെ, ചാര്‍ജ്ജിംഗ് സംവിധാനത്തിലെ ഈ അപാകത പരിഹരിക്കുവാനുളള ശ്രമത്തിലാണ്. പത്രത്തിലൊക്കെ വായിച്ചുകാണും നമ്മുടെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ജപ്പാനിലെ തോഷിബയുമായി ചേര്‍ന്നൊരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. തോഷിബ കമ്പനിക്കാര്‍ മൂന്നു തവണ കേരള ആട്ടോമൊബൈല്‍സില്‍ (നെയ്യാറ്റിന്‍കര) വന്നിരുന്നു.  30 മിനിട്ട് മതി ചാര്‍ജ്ജ് ചെയ്യാന്‍ എന്നതാണ് തോഷിബ ബാറ്ററികളുടെ ഗുണം. മാത്രമല്ല 20,000 പ്രാവശ്യം ചാര്‍ജ്ജ് ചെയ്യാമെന്ന ഗുണവുമുണ്ട്. കമ്പനിയുമായുളള കെഎഎല്ലിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒന്നുകില്‍ സംയുക്ത സംരംഭമായോ അല്ലെങ്കില്‍ തോഷിബ ഞങ്ങളുടെ ബാറ്ററി സപ്ലൈയര്‍ എന്ന നിലയിലോ ഉളള കരാറിനാണ് ശ്രമിക്കുന്നത്. സംയുക്ത സംരംഭമാണ് കെഎഎല്ലിന് താല്പര്യം. അത് യാഥാര്‍ത്ഥ്യമായാല്‍ ചാര്‍ജ്ജിംഗിലെ പരിമിതി എന്ന വലിയ പ്രശ്‌നത്തിന് പരിഹാരമാകും.

പഴയ ബാറ്ററി നല്‍കിയാല്‍ ഫുള്‍ ചാര്‍ജ്ജ്ഡ് ബാറ്ററി നല്‍കുന്ന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍

ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച രണ്ടാമത്തെ പ്രശ്‌നം ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടതാണ്. ഇതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍  കെഎസ്ഇബിയെക്കെണ്ട് എക്‌സപ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെഎസ്ഇിബിക്കു പുറമെ ഐഒസി പോലുളള ഇന്ധനക്കമ്പനികളും ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്. എങ്കിലും സമയത്തിന്റേതായ ഒരു പരിമിതിയുണ്ടല്ലോ അതു സംബന്ധിച്ച് കെഎഎല്‍ ബാറ്ററി നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്. അതായത് പമ്പുകളിലെത്തി ചാര്‍ജ്ജ് തീര്‍ന്ന ബാറ്ററി കൈമാറുന്നു പകരം ഫുള്‍ ചാര്‍ജ്ജുളള ബാറ്ററി നല്‍കുന്നു. പാചകവാതക സിലിണ്ടറൊക്കെ മാറ്റുന്ന പോലെ. ചാര്‍ജ്ജിംഗിന്റെ ഇലക്ട്രിസിറ്റി നിരക്കിനേക്കാള്‍ കുറച്ചുകൂടി കാശ് അവര്‍ ഈടാക്കും. പക്ഷേ, സമയത്തിലെ പരിമിതി പരിഹരിക്കപ്പെടും. ഇങ്ങനെയുളള പല സാധ്യതകള്‍ ഞങ്ങള്‍ പരിഗണിക്കുകയാണ്.

ഇലക്ട്രിക് വാഹനങ്ങളില്‍ താരം നീംജി തന്നെ

 ഇലക്ട്രിക് ഓട്ടോയുടെ ഡിസൈനില്‍ ആദ്യത്തേതില്‍ വളരെയെധികം മാറ്റം വരുത്തി വളരെ മനോഹരമായ ഡിസൈനിലാണ് നിരത്തിലിറക്കിയത്.  മറ്റുചില കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങളും വന്നിട്ടുണ്ടെങ്കിലും ആ വാഹനം ഓടിച്ചു നോക്കിയവരെല്ലാം അവയെക്കാള്‍ വളരെയേറെ മികച്ചതാണ് കെഎഎല്ലിന്റെ നീംജി എന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കേരളത്തിലെ റോഡുകള്‍ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ വാഹനം എന്ന രീതിയിലാണ് പ്രതികരണം. ഇപ്പോള്‍ ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണം മുഴുവന്‍ കെഎഎല്ലിന്റെ നെയ്യാറ്റിന്‍കര യൂണിറ്റിലാണ് ചെയ്യുന്നത്. എന്നാല്‍ പ്രതീക്ഷിക്കുന്ന പോലെ വലിയ ഓര്‍ഡറുകള്‍ വന്നാല്‍ ഒരു നിര്‍മ്മാണ യൂണിറ്റു കൂടി കേരളത്തിലെവിടെയെങ്കിലും ആരംഭിക്കേണ്ടതായി വരും.  ഡിസംബര്‍ പത്താം തീയതിയോടെ സ്മാര്‍ട്ട് സിറ്റിക്കാര്‍ തിരുവനന്തപുരം നഗരത്തില്‍ 15 നീംജി നിരത്തിലിറക്കും. അതുകഴിഞ്ഞ് ഷീ ഓട്ടോക്കാര്‍ 10 വാഹനങ്ങള്‍ക്ക് പറഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പ്രതിദിനം 150 വാഹനങ്ങള്‍ നിര്‍മ്മിക്കുവാനാണ് പദ്ധതി. അതുകഴിഞ്ഞ് 200-250 എന്ന രീതിയിലേക്ക് മാറും. ആവശ്യമനുസരിച്ച് ഇതില്‍ മാറ്റംവരുത്തും.

പ്രതാപം തിരിച്ചു പിടിക്കാന്‍ നീംജിക്കൊപ്പം ടുവീലറും ബസും

ഒരു പുതിയ ഉണര്‍വ്വ് കെഎഎല്ലിനുണ്ടാകും എന്നാണ് പ്രതീക്ഷ. ഇപ്പോഴുളള സംവിധാന്തതില്‍ നിന്ന് വളരെ വികസിതമായ ഒരു സംവിധാനത്തിലേക്ക് പോകേണ്ടിവരും. അത്രയധികം ഓര്‍ഡര്‍ ലഭിക്കുന്ന സാഹചര്യമാണുളളത്. പിന്നെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വളരെ പിന്നോട്ട് പോകുകയാണ്. ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെ വലിയ പ്രയാസംനേരിടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇപ്പോള്‍ രണ്ടോ മൂന്നോ വാഹനങ്ങളുളള വീട്ടുകാര്‍ക്ക് അവ മെയിന്റെയിന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യം വരും. ഇന്ധനവില ലഭ്യതയും വിലയിലെ കുതിപ്പും ഉള്‍പ്പെടെ പ്രശ്‌നമാണ്. ഇത്തരുണത്തില്‍ വരാനിരിക്കുന്ന സാഹചര്യമെന്തെന്നാല്‍ ജനം വീണ്ടും പൊതു ഗതാഗതസംവിധാനത്തിലേക്ക് മടങ്ങും. അങ്ങനെ വരുമ്പോള്‍ സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയ്ക്ക് ഡിമാന്‍ഡേറും. അത്തരമൊരു സാഹചര്യത്തില്‍ വ്യാപകമായൊരു രൂപത്തില്‍  ഇലക്ട്രിക് ഓട്ടോറിഷയുടെ വിപണനം നടക്കുമെന്നാണ് പ്രതീക്ഷ. അതോടുകൂടി കെഎഎല്‍ നഷ്ടപ്രതാപം വീണ്ടെടുക്കും. അടുത്ത സാമ്പത്തിക വര്‍ഷം ഏറ്റവും ചുരുങ്ങിയത് 10 കോടി രൂപയെങ്കിലും ലാഭമുണ്ടാക്കുന്ന സ്ഥാപനമായി മാറ്റാനുളള ശ്രമത്തിലാണ്.  

ഇതിനായുളള കെഎഎല്ലിന്റെ പ്രവര്‍ത്തനം ഓട്ടോറിക്ഷയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ടുവീലര്‍ വികസിപ്പിക്കുന്ന കാര്യം ആലോചനയിലാണ്.  മാത്രമല്ല മുഖ്യമന്ത്രി മുന്‍കൈയെടുത്ത്  ഹെസ്സ് (ഒഋടട)എന്ന സ്വിസ് ബസ് കമ്പനിയും കെഎഎല്ലും ഗതാഗതവകുപ്പും സംയുക്തമായി ചേര്‍ന്ന് ബസിറക്കാനുളള ധാരണാപത്രത്തിന്റെ സമ്മതപത്രം ഞാന്‍ കൈമാറിയിരുന്നു. ഇ-മൊബിലിറ്റി എന്ന സര്‍ക്കാരിന്റെ ആശയത്തിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് 2021 ഓടെ തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗതസംവിധാനം മുഴുവന്‍ ഇലക്ട്രിക് ബസ് ആക്കുക എന്നതാണ്. അതിന് വലിയ കമ്പനികള്‍ക്ക് കാശ് കൊടുത്ത് ചെയ്യുന്നതിനു പകരം കെഎഎല്‍ വാഹനം നിര്‍മ്മിക്കുകയും അതിന്റെ സാങ്കേതികവിദ്യയ്ക്ക് ഹെസ്സുമായി കരാറുണ്ടാക്കുകയും അതിനകത്ത് കെഎസ്ആര്‍ടിസി ഭാഗമാകുകയും ചെയ്യും.  അത്തരത്തിലുളള പ്രാഥമികചര്‍ച്ചകള്‍ കഴിഞ്ഞു. ധാരണാപത്രം ഒപ്പിടുക എന്നതിലേക്കാണ് നിലവില്‍ കാര്യങ്ങളുടെ പോക്ക്. 2020 ഡിസംബറോടുകൂടി ഇലക്ട്രിക് ഓട്ടോയുടെ മികച്ച രീതിയിലുളള നിര്‍മ്മാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല,  ടുവീലര്‍ നിര്‍മ്മാണം ബസ് നിര്‍മ്മാണാരംഭം എന്നിങ്ങനെ പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയായ ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മ്മാണരംഗത്തേക്ക് കേരള ആട്ടോമൊബൈല്‍സ് കടന്നുവരാനും ബാധ്യത തീര്‍ത്ത് കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ അഭിമാനകരമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. ആ രീതിയിലുളള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കിലോമീറ്ററിന് കേവലം 50 പൈസ

നീജിംക്ക് റണ്ണിംഗ് കോസ്റ്റ് വളരെ കുറവാണ്. കിലോമീറ്ററിന് വെറും 50 പൈസയേ ആകുന്നുളളു.  റിപ്പയറിംഗ് കുറവാണ് എന്നതാണ് മറ്റൊരു മേന്മ. കാരണം ഇതിനകത്ത് മെക്കാനിസം വളരെ കുറവാണല്ലോ. സാധാരണ ഓട്ടോയില്‍ ഗിയര്‍ ബോക്‌സുണ്ട്, എന്‍ജിനുണ്ട്, ഓയിലും മറ്റ് കാര്യങ്ങളുമുണ്ട്. ഇലക്ട്രിക് ഓട്ടോയില്‍ മോട്ടോറും ബാറ്ററിയുമാണ് പ്രധാനമായുളളത്. അങ്ങനെ വരുമ്പോള്‍ വാഹനം വൃത്തികേടാകുന്നില്ല. വലിയ പ്രശ്‌നങ്ങള്‍ വരാനുളള സാധ്യതയില്ല. ശബ്ദമലിനീകരണമില്ല. നല്ല പിക്ക്അപ്പാണ്. വളരെ ലാഭകരവുമാണ്. ഒരാള്‍ സ്വന്തമായി ഒരു ഇലക്ട്രിക് ഓട്ടോ എടുത്താല്‍ ഒരു ചാര്‍ജ്ജിംഗില്‍ 1000നും 1500നുമിടയില്‍ പ്രതിദിനംവരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്.

ട്രെന്‍ഡുകള്‍ മാറും

സര്‍ക്കാരിന്റെ പുതിയ നയപ്രകാരം ഇനി മുതല്‍ ഇലക്ട്രിക് ഓട്ടോയുടെ പെര്‍മിറ്റ് മാത്രമേ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കൊടുക്കുകയുളളു. കാരണം പരിസ്ഥിതി മലിനീകരണം ഗുരുതര ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു. ഡല്‍ഹിയെ പോലെ വിശാലമായ ഒരു നഗരത്തിന്റെ സ്ഥിതി കണ്ടില്ലേ? അപ്പോള്‍ തിരുവനന്തപുരം പോലെ കൊച്ചു ഒരു നഗരത്തിന്റ അവസ്ഥയെന്താകും. ഒരു വീട്ടില്‍ മൂന്നുപേരുണ്ടെങ്കില്‍ മൂന്നും പേര്‍ക്കും വാഹനമുണ്ട്. അച്ഛനും അമ്മയും മകനും ഒരു വിവാഹവീട്ടിലേക്കാണെങ്കില്‍ പോലും മൂന്ന് വാഹനങ്ങളിലേ പോകൂ എന്നതാണ് സ്ഥിതി. ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നതോടെ അതിനൊക്കെ മാറ്റംവരും.

ചൈന, ജപ്പാന്‍ മോഡല്‍

ചൈനയിലും ജപ്പാനിലുമൊക്കെ വന്‍തോതില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിറക്കുന്നതിന് അവര്‍ സ്വീകരിക്കുന്ന ഒരു രീതിയുണ്ട്. ഓരോ കാര്യവും ഓരോ ചെറു ഗ്രൂപ്പുകളെ ഏല്‍പ്പിക്കും. അതായത് വയര്‍ കട്ട് ചെയ്യാന്‍ ഒരു ഗ്രൂപ്പ്, സോര്‍ട്ട് ചെയ്യാന്‍ ഒരു കൂട്ടര്‍, സോക്കറ്റിലിടാന്‍ ഒരു കൂട്ടല്‍ എന്നിങ്ങനെ ഓരോരുത്തര്‍ക്കും അവരുടെ ജോലി മാത്രമേ അറിയാമായിരിക്കൂ. അവരത് വേഗത്തില്‍ ചെയ്തുകൊണ്ടേയിരിക്കും. അത്തരത്തില്‍ തൊഴില്‍ വിഭജനത്തിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനുളള ആലോചന നടക്കുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീചാര്‍ജ് ചെയ്യാം. മൂന്നു വകഭേദങ്ങളിലായാണ് നീംജി വിപണിയിലെത്തുക 

വന്‍ തകര്‍ച്ചയില്‍ നിന്ന് ഒന്നു കരകയറിയ ഘട്ടത്തിലാണ് ന്യൂ ജനറേഷന്‍ വാഹനമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുളള പരിശ്രമം ആരംഭിക്കുന്നത്. അതില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ പങ്ക് വളരെ വലുതാണ്‌ള സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് നീംജിയുടേത്. അതിനായി ഒരു സ്ഥാപനത്തെയും ആശ്രയിച്ചില്ല. മാത്രമല്ല,ആറുമാസം കൊണ്ടാണ് ഇലക്ട്രിക് വാഹനം വികസിപ്പിച്ചത്. ഇ-മൊബിലിറ്റി എന്ന സര്‍ക്കാരിന്റെ ആശയത്തിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് 2021 ഓടെ തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗതസംവിധാനം മുഴുവന്‍ ഇലക്ട്രിക് ബസ് ആക്കുക എന്നതാണ്. മാത്രമല്ല, സര്‍ക്കാരിന്റെ പുതിയ നയപ്രകാരം ഇനി മുതല്‍ ഇലക്ട്രിക് ഓട്ടോയുടെ പെര്‍മിറ്റ് മാത്രമേ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കൊടുക്കുകയുളളു. കേരള ഓട്ടോമൊബീല്‍സ് ലിമിറ്റഡ് പുറത്തിറക്കിയ പുതിയ ഇലക്ട്രിക്  ഓട്ടോ നീംജി യില്‍ കയറി നിയമസഭയിലേക്കു പോവുന്ന മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍. എംഎല്‍എ ക്വാര്‍േട്ടഴ്‌സില്‍ നട്ന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിനു ശേഷമാണ് ഇവര്‍ 'ഇ'ഒാേട്ടായില്‍ സഞ്ചരിച്ചത്.

 

 

Post your comments