Global block

bissplus@gmail.com

Global Menu

രാജ്യത്തെ കയറ്റുമതിയിലും ഇറക്കുമതിയിലും ഇടിവ്

രാജ്യത്തെ കയറ്റുമതി, ഇറക്കുമതി എന്നിവയിൽ ഇടിവ്. തുട‍ര്‍ച്ചയായ നാലാം മാസമാണ് കയറ്റുമതി ഇടിയുന്നത്. നവംബറിലെ ഇറക്കുമതി ഇടിവ് ഇതു തുട‍ര്‍ച്ചയായ ആറാം മാസമാണ്. കയറ്റുമതി 0.32 ശതമാനമാണ് നവംബറിൽ കുറഞ്ഞത്. ഇറക്കുമതിയിൽ പ്രതിവ‍ര്‍ഷം 12.71 ശതമാനത്തിൻറെ കുറവ് ഉണ്ട്. അതേസമയം ക്രൂഡ് ഓയിൽ ഇറക്കുമതി കുറഞ്ഞത് വ്യാപാര കമ്മി കുറയാൻ സഹായകരമായിട്ടുണ്ട്. വ്യാപാരകമ്മി 1,212 കോടി ഡോളറായാണ് ഈ വർഷം കുറഞ്ഞത്. മുൻ വ‍ര്‍ഷം 1,661 കോടി രൂപയായിരുന്നു വ്യാപാര കമ്മി. കയറ്റുമതിവരുമാനവും ഇറക്കുമതിച്ചെലവും തമ്മിലുള്ള അന്തരമാണ് വ്യാപാര കമ്മി.പ്രധാന കയറ്റുമതി ഉത്പന്നങ്ങളായ ലെത‍ര്‍, വ്ജെംസ് ആൻഡ് ജ്വല്ലറി, റെഡി മെയിഡ് വസ്ത്രങ്ങൾ, പെട്രോളിയം എന്നിവയുടെ കയറ്റുമതിയിൽ ഇല്ലാം ഇടിവ് പ്രകടമാണ്. സ്വർണ ഇറക്കുമതി 6.6 ശതമാനം ഉയർന്നപ്പോൾ എണ്ണ ഇറക്കുമതിയിലെ ഇടിവ് 18 ശതമാനത്തോളമാണ്.
കയറ്റുമതി, ഇറക്കുമതി ഇടിവിനൊപ്പം വ്യവസായ ഉത്പാദനവും ഇടിഞ്ഞിട്ടുണ്ട്. ഒക്ടോബറിൽ 3.8 ശതമാനമാണ് ഉത്പാദനം വള‍ര്‍ച്ച. സെപ്റ്റംബറിൽ ഇത് 4.3 ശതമാനമായിരുന്നു

Post your comments