Global block

bissplus@gmail.com

Global Menu

ഡാറ്റ, കോൾ നിരക്കുകൾ ഇനിയും ഉയരുമെന്ന് സൂചന

ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും എന്ന സൂചനകള്‍ നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. ട്രായി ഡാറ്റയ്ക്കും, കോളുകള്‍ക്കും മിനിമം നിരക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു എന്നാണ് സൂചന. തങ്ങളുടെ നിരക്കുകള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വളരെ താഴ്ന്ന നിലയിലാക്കുവാന്‍ സാധിക്കില്ല. ഡാറ്റ കോള്‍ നിരക്കുകള്‍ വീണ്ടും ടെലികോം കമ്പനികള്‍ പ്ലാനുകള്‍ പുന:പരിശോധിച്ചാല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലം വരെ നിരക്ക് നിര്‍ണ്ണയത്തില്‍ ഇടപെടില്ല എന്നതായിരുന്നു ട്രായി നിലപാട്. 

ട്രായിയുടെ പുതിയ ഇടപെടല്‍ ടെലികോം രംഗത്ത് അനാവശ്യ മത്സരം സൃഷ്ടിച്ച് മേഖല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെയാണ് എന്നാണ് സൂചന. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍. മുന്‍പ് അടിസ്ഥാന നിരക്കുകള്‍ ട്രായി ഇടപെട്ട് നിശ്ചയിക്കുന്നതിനെ എതിര്‍ത്തിരുന്ന കമ്പനികള്‍ ഇപ്പോള്‍ അതിനായി രംഗത്ത് വരുന്നു എന്നതാണ് രസകരം. ദിവസങ്ങള്‍ക്ക് മുന്‍പ് ഐഡിയ പ്രമോട്ടര്‍മാരായ ബിര്‍ള ഗ്രൂപ്പ് മേധാവി കെഎം ബിര്‍ള ഈ രംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെങ്കില്‍ ഐ‍ഡിയ വോഡഫോണ്‍ പൂട്ടിപ്പോകുമെന്ന് തുറന്നടിച്ചിരുന്നു. 

ഇതിനെല്ലാം പിന്നാലെയാണ് മുന്‍നിലപാടില്‍ നിന്നും ട്രായി പിന്നോട്ട് പോകുന്നു എന്ന വാര്‍ത്ത വരുന്നത്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ടെലികോം നിരക്കുകള്‍ കാര്യമായി മാറിയിട്ടുണ്ട്. 

Post your comments