Global block

bissplus@gmail.com

Global Menu

ഡിസംബര്‍ 18ന് പിയാജിയോ ആപെ ഇലക്ട്രിക്കൽ എത്തും

 മുച്ചക്ര വാഹന വിപണിയില്‍ മുന്‍പന്തിയിലുള്ള പിയാജിയോ വെഹിക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് ഇലക്ട്രിക് കരുത്തില്‍ ആപെ ഓട്ടോ  പുറത്തിറക്കുന്നു. ഡിസംബര്‍ 18-ന് 'പിയാജിയോ ആപെ ഇലക്ട്രിക്‌' എന്ന പേരിലുള്ള വൈദ്യുത മോഡല്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.  പിയാജിയോയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാണിജ്യ വാഹനമാണിത്. പാസഞ്ചര്‍, ചരക്ക് വാഹന കാറ്റഗറികളില്‍ നിലവിലുള്ള ആപെ മോഡലുകള്‍ക്ക് സമാനമായി  ഇ-ഓട്ടോ പുറത്തിറങ്ങുമെന്നാണ് സൂചന. 

ഓട്ടോയില്‍ ആവശ്യാനുസരണം എടുത്തുമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ്  ഉള്‍പ്പെടുത്തുക. അതേസമയം പിയാജിയോ ബാറ്ററി ശേഷി സംബന്ധിച്ചോ വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേഴ്‌സോ  പുറത്തുവിട്ടിട്ടില്ല. ഇക്കാര്യങ്ങളെല്ലാം കമ്പനി ഡിസംബര്‍ 18ന് ലോഞ്ചിങ് വേളയില്‍ മാത്രമേ വ്യക്തമാക്കുകയുള്ളു. 

രാജ്യത്തെ വിവിധ ഇടങ്ങളില്‍ ആപെ ഇലക്ട്രിക് ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ബാറ്ററി സ്റ്റേഷനുകള്‍ പിയാജിയോ ആരംഭിക്കും. ഇത്തരത്തില്‍ ആദ്യ ബാറ്ററി സ്‌റ്റേഷന്‍ ബെംഗളൂരുവിലാണ് തുറക്കുക.

Post your comments