Global block

bissplus@gmail.com

Global Menu

അടിമുടി മാറാനൊരുങ്ങി ക്ലാസിക് 350

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിനെ അടിമുടി പരിഷ്ക്കരിക്കാനൊരുങ്ങുന്നു.  2020 ഏപ്രിലിന് മുമ്പായി ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തി നിലവിലെ മോഡലിന്റെ ബിഎസ്6 പതിപ്പ് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. ക്ലാസിക് 350 കമ്പനിയുടെ പ്രതിമാസ വിൽപ്പനയിൽ മുഖ്യ പങ്ക് വഹിക്കുന്ന മോഡലാണ്.  മെച്ചപ്പെട്ട റൈഡിംഗ് ഗുണനിലവാരവും സുഖസൗകര്യവും ഉറപ്പാക്കി ഏറെ പുതുമയോടെയാകും പുതുക്കിയ മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിക്കുക.

രണ്ട് പുതിയ നിറങ്ങളും അലോയ് വീലുകളും 350 സിസി ക്ലാസിക്ക് സീരീസിൽ ഇടംപിടിച്ചേക്കും. ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകൾ ക്ലാസിക്ക് 350 ഗൺമെറ്റൽ ഗ്രേ പതിപ്പിന് ലഭിക്കും. പുതിയ കളർ ഓപ്ഷനായി മോട്ടോർസൈക്കിളിൽ സ്റ്റെൽത്ത് ബ്ലാക്ക്  അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫാക്ടറിയിൽ നിന്നുള്ള അലോയ് വീലുകളും ചില സ്റ്റിക്കർ നവീകരണങ്ങളും സ്റ്റെൽത്ത് ബ്ലാക്ക് 350-യിൽ ഉൾപ്പെടുത്തും.

ഇതിന് ടാങ്കിൽ ലൈനുകളും, ഫ്യുവൽ ടാങ്കിലെ റോയൽ എൻഫീൽഡ് ലോഗോയ്ക്കും സെന്റർ കൺസോളിനും റെഡ് കളർ ലഭിക്കും

Post your comments