Global block

bissplus@gmail.com

Global Menu

സൈബര്‍ സുരക്ഷ പിഴവ് പരിഹരിച്ചതായി എയര്‍ടെല്‍

 സൈബര്‍ സുരക്ഷ പിഴവ് പരിഹരിച്ചതായി എയര്‍ടെല്‍.  30 കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ പ്രശ്നമാകുന്നസൈബര്‍ സുരക്ഷ പിഴവ് എയര്‍ടെല്‍ പരിഹരിച്ചു. ഈ സൈബര്‍ സുരക്ഷ പിഴവ് കണ്ടെത്തിയത് ബംഗലൂരുവില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റി ഗവേഷകന്‍ ഇറാസ് അഹമ്മദ് ആണ്. സുരക്ഷ പിഴവ് വഴി ഹാക്കര്‍മാര്‍ക്ക് കടന്നുകയറാനും അതുവഴി ഡാറ്റ ചോര്‍ത്താനും എയര്‍ടെല്ലിന്‍റെ മൊബൈല്‍ ആപ്പിന്‍റെ എപിഐ വഴി സാധിക്കും എന്നാണ് ഇവര്‍ കണ്ടെത്തിയത്. ഉപയോക്താവിന്‍റെ ഇ-മെയില്‍, ജന്മദിനം, അഡ്രസ്, ഫോണിന്‍റ ഐഎംഇഐ നമ്പര്‍ എന്നീ കാര്യങ്ങള്‍ അടക്കം ഈ സുരക്ഷ പിഴവ് വഴി ഒരു ഹാക്കര്‍ക്ക് ചോര്‍ത്താന്‍ സാധിക്കുമെന്നാണ്  ഇറാസ് അഹമ്മദ് പറയുന്നത്. ഇ-മെയില്‍ അടക്കമുള്ളവ ചോര്‍ന്നാല്‍ അത് സ്പാം അറ്റാക്കിനും, ടാര്‍ഗറ്റ് അറ്റാക്കിനും കാരണമാകുമെന്നാണ്   ഇറാസ് അഹമ്മദ് പറയുന്നത്.

 താന്‍ ഈ സുരക്ഷ പിഴവ് കണ്ടെത്തിയത് വെറും 15 മിനുട്ടിലാണ് എന്നും ഇയാള്‍ അവകാശപ്പെട്ടു. തുടര്‍ന്നാണ് എയര്‍ടെല്‍ പ്രശ്നം പരിഹരിച്ചതായി അറിയിച്ച് രംഗത്ത് എത്തിയത്. ചില സാങ്കേതിക തകരാര്‍ തങ്ങളുടെ ടെസ്റ്റിംഗ് ആപ്പിന്‍റെ എപിഐയില്‍ ഉണ്ടായിരുന്നു. ഇത് ഇപ്പോള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ് എന്ന് എയര്‍ടെല്‍ വക്താവ് അറിയിച്ചു. 

എയര്‍ടെല്‍ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ്. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ പ്രധാന്യമുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത സുരക്ഷ പിഴവ് വഴി വിവരങ്ങൾ ചോർന്നിട്ടുണ്ടോയെന്ന് എയര്‍ടെല്‍ പറഞ്ഞിട്ടില്ല. 

Post your comments