Global block

bissplus@gmail.com

Global Menu

ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ നോക്കിയ 2.3 പുറത്തിറക്കി

പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച് നോക്കിയ ബ്രാന്‍റ് ഉടമകളായ എച്ച്എംഡി ഗ്ലോബല്‍. നോക്കിയ 2.3 കെയ്റോയിലാണ് പുറത്തിറക്കിയത്. നോക്കിയ 2.3 കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ നോക്കിയ 2.2 വിന്റെ പിന്‍ഗാമിയാണ്.ഫോണ്‍ എത്തുന്നത് ഗൂഗിള്‍ അസിസ്റ്റന്‍റിനായി പ്രത്യേക ബട്ടണോടെയാണ്. ഈ ഫോണിനുള്ളത് നോക്കിയ 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. സ്ക്രീന്‍ റെസല്യൂഷന്‍ 1520   x  720 പിക്സലാണ്. സ്ക്രീനിന്‍റെ മുകളിലായി വാട്ടര്‍ഡ്രോപ്പ് നോച്ച് ഉണ്ട്. നോച്ചില്‍ ഘടിപ്പിച്ചിരിക്കുന്ന സെല്‍ഫി ക്യാമറ 5 എംപിയാണ്. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് പൈ ഒപ്പറേറ്റിംഗ് സിസ്റ്റത്തിലാണെങ്കിലും ഭാവിയില്‍ ഇതില്‍ ആന്‍ഡ്രോയ്ഡ് 10 അപ്ഡേഷന്‍ ലഭിക്കും എന്നാണ് നോക്കിയ അറിയിക്കുന്നത്. 

ഡ്യൂവല്‍ സിം ഫോണാണ് ഇത്. ഈ ഫോണിന് പിന്നില്‍ ഇരട്ട ക്യാമറയാണുള്ളത്. 13 എംപിയാണ് പ്രധാന ക്യാമറ. ഇതിന്‍റെ അപ്പാച്ചര്‍ എഫ്2/2 ആണ്. രണ്ടാമത്തെ ക്യാമറ 2എംപി ഡെപ്ത് സെന്‍സറാണ്. മുന്നിലെ 5 എംപി ക്യാമറയുടെ ഫോക്കല്‍ ലെന്‍ഗ്ത് എഫ് 2.4 ആണ്.  4,000  എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സര്‍ മീഡിയ ടെക് ഹീലിയോ എ22 ആണ്. ഫോണിന്‍റെ റാം ശേഷി  2ജിബിയാണ്. ഫോണ്‍ ഇറങ്ങുന്നത് സീയാന്‍ ഗ്രീന്‍, സാന്‍റ്, ചാര്‍ക്കോള്‍ എന്നീ നിറങ്ങളിലാണ്. 

ഫോണ്‍ വിപണിയില്‍ ഡിസംബര്‍ 15 ഓടെ എത്തും. 105 യൂറോ അതായത് 8600 രൂപയാണ് വില. ഇത് ഇന്ത്യയില്‍ എത്തുമ്പോള്‍ 10,000 രൂപയായിരിക്കും വില എന്നാണ് സൂചന.

Post your comments