Global block

bissplus@gmail.com

Global Menu

ഹെക്ടറിനു പിന്നാലെ ഇലക്ട്രിക് എസ്‌യുവിയുമായി എംജി

ഇന്ത്യയിലെ ആദ്യത്തെ പൂർണ ഇലക്ട്രിക് ഇന്റർനെറ്റ് എസ്‌യുവി എന്ന വിശേഷണത്തോടെ എത്തുന്ന ഇസെഡ് എസ്ഇവി എംജി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു.  ഇലക്ട്രിക് എസ്‌യുവി ഇസെഡ്എസ് ഇവി എംജി പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യയിലെ തങ്ങളുടെ ആദ്യ വാഹനമായ ഹെക്ടറിന് പിന്നാലെയാണ്. വില പിന്നീട് പ്രഖ്യാപിക്കും. ആദ്യ ഘട്ടത്തിൽ  ഇസെഡ് എസ്ഇവി എംജി മോട്ടോർ ഇന്ത്യ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ 5 നഗരങ്ങളിൽ മാത്രമാകും പുറത്തിറക്കുക.

ഇസെഡ് എസ്ഇവി ആദ്യം പ്രദർശിപ്പിച്ചത് കഴിഞ്ഞ വർഷം അവസാനം നടന്ന ചൈനീസ് മോട്ടോർ ഷോയിലാണ് . ഹെക്ടറിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഐസ്മാർട്ട് ടെക്നോളജി ഇലക്ട്രിക് എസ്‌യുവിയിലുമുണ്ടാകും.  വാഹനത്തിന് 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് കരുത്തു പകരുക. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗം 8.5 സെക്കന്റിൽ ആർജിക്കാനുള്ള കഴിവുണ്ടാകും.

300 കിലോമീറ്ററിലധികം ഒറ്റ ചാർജിൽ സഞ്ചരിക്കാൻ സാധിക്കും എന്നതും ഈ എസ്‌യുവിയുടെ മേന്മയാണ്. 60 കിലോമീറ്റർ വേഗ പരിധിയിൽ സഞ്ചരിച്ചാൽ 428 കിലോമീറ്റർ വരെ ചാർജ് നിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Post your comments