Global block

bissplus@gmail.com

Global Menu

സാമ്പത്തിക രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങി ഷവോമി

സാമ്പത്തിക രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ ബ്രാൻഡായ ഷവോമി. ചൊവ്വാഴ്ച ഷവോമി തങ്ങളുടെ പേഴ്‌സണൽ ലോൺ പ്ലാറ്ഫോം ഔദ്യോകികമായി പുറത്തിറക്കി. എംഐ ക്രഡിറ്റ് എന്നാണ് ഈ പ്ലാറ്റ്ഫോമിന്‍റെ പേര്. എംഐ ക്രഡിറ്റ് ആപ്പ് ഷവോമിയുടെ ഫോണുകളില്‍ ഇപ്പോള്‍ തന്നെ ഇന്‍ബില്‍റ്റായി ലഭ്യമാക്കുന്നുണ്ട്. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ലഭ്യമാണ്. ഈ ആപ്പിന്‍റെ സോഫ്റ്റ് ലോഞ്ച് ഷവോമി കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ നടത്തിയിരുന്നു. 

18 വയസ് കഴിഞ്ഞവര്‍ക്ക് എംഐ ക്രഡിത്തിലൂടെ ഒരു ലക്ഷം രൂപവരെ വായ്‌പ നല്‍കുന്ന സംവിധാനമാണ് ഷവോമി ഒരുക്കിയിട്ടുള്ളത്. 91 ദിവസം മുതല്‍ 3 വര്‍ഷം വരെയാണ് ഈ ലോണിന്‍റെ തിരച്ചടവ് കാലാവധി. മാസ പലിശ 1.35 ശതമാനമാണ്. ആപ്പില്‍ എംഐ അക്കൗണ്ട് വഴി ലോഗിന്‍ ചെയ്യാം. ഒപ്പം കെവൈസിയായി അ‍ഡ്രസ് പ്രൂഫും കൂടാതെ ബാങ്ക് വിവരങ്ങളും നല്‍കണം. ലോണിന് അപേക്ഷിച്ചാല്‍ നിങ്ങളുടെ ക്രഡിറ്റ് വിവരങ്ങള്‍ ചെക്ക് ചെയ്ത് പണം അക്കൗണ്ടിലെത്തും. ഇപ്പോള്‍ എംഐ ക്രഡിറ്റ് സേവനം ലഭ്യമാകുന്നത് എംഐ യൂസേര്‍സിനാണ്. എംഐ ക്രഡിറ്റ് സേവനം നിലവില്‍ രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ 1500 പിന്‍കോഡുകളില്‍ ലഭ്യമാകും. 

ഇന്ത്യയിലെമ്പാടും ഈ സേവനം 2019-20 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം  ലഭ്യമാക്കും എന്നാണ് ഷവോമി പറയുന്നത്. ഈ ക്രഡിറ്റ് പദ്ധതിയില്‍ ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡ്, മണി വ്യൂ, ഏര്‍ളി സാലറി, സെസ്റ്റ്മണി, ക്രഡിറ്റ് വിദ്യ എന്നിവരാണ് ഷവോമിയുടെ പങ്കാളികള്‍. 

Post your comments