Global block

bissplus@gmail.com

Global Menu

മൊബൈൽ കോൾ ചാർജുകൾ വർധിപ്പിച്ച് വോഡഫോൺ ഐഡിയ

മൊബൈൽ കോൾ ചാർജുകൾ വർധിപ്പിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ. ഡിസംബർ 3 മുതലാണ് വർധനവ് പ്രഖ്യാപിച്ചത്. 50,922 കോടി രൂപയാണ് സർക്കാരിന് എജിആർ നൽകേണ്ടത്. ഇതു വഴി നഷ്ടം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ടെലികോം സേവനദാതാക്കളുടെ നിരക്ക് വർധനവ്. കമ്പനി പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത് 2 ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പ്രീപെയ്ഡ് പ്രോഡക്ടുകൾക്കും സേവനങ്ങൾക്കുമാണ്.

പുതിയ പ്ലാനുകൾക്ക് മുൻപത്തെ പ്ലാനുകളെ അപേക്ഷിച്ച്  42 ശതമാനം വരെ വില കൂടുതലുണ്ടെന്നാണ് പറയുന്നത്. വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ പ്രീപെയ്ഡ് ഉൽ‌പന്നങ്ങൾക്കും സേവനങ്ങൾക്കുമായുള്ള പുതിയ താരിഫുകളും പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്. ഡിസംബർ 3 മുതൽ പുതിയ പ്ലാനുകൾ ഇന്ത്യയിലുടനീളം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ലളിതവും സൗകര്യപ്രദവും താങ്ങാനാവുന്നതുമായ ഉൽ‌പന്നങ്ങൾ‌ ഉപഭോക്താക്കൾക്ക് നൽ‌കുന്നതിന്റെ ഭാഗമായി, സവിശേഷതകളേറെയുള്ള സമ്പന്നമായ പ്ലാനുകളുടെ മികച്ച ശ്രേണി തന്നെയാണ് വോയ്സിനും ഡേറ്റയ്‌ക്കുമായി വോഡഫോൺ ഐഡിയ‌ അവതരിപ്പിച്ചിരിക്കുന്നത്. 

ഏറ്റവും അനുയോജ്യമായ പ്ലാൻ  ഉപഭോക്താക്കൾക്ക് അവരുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്ക്  തിരഞ്ഞെടുക്കാം. ഇന്ത്യയിലുടനീളം നിരക്ക് കുറഞ്ഞ കണക്റ്റിവിറ്റി ആസ്വദിക്കുന്നത്തിലൂടെ ആനുകൂല്യങ്ങൾ നേടാനും കഴിയും.

Post your comments