Global block

bissplus@gmail.com

Global Menu

ഫോണ്‍ വിളിക്ക് നിരക്ക് കൂടുന്നു; കമ്പനികൾക്ക് മൂക്കുകയറിടാൻ ട്രായ് ഇല്ല

ദില്ലി: മൊബൈൽ സേവനദാതാക്കൾ താരിഫ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കെ ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) ഇടപെടില്ലെന്ന് സൂചന. കമ്പനികൾ ഒന്നടങ്കം വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ ട്രായ് ഇടപെടുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് ഉള്ളത്.

ഇപ്പോൾ ട്രായ് ഇടപെട്ടാൽ അത് കമ്പനികളുടെ നീക്കങ്ങളെ താളംതെറ്റിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. തറവില നിശ്ചയിക്കുന്നത് അടക്കമുള്ള അടിയന്തിര ഇടപെടലുകൾ ട്രായ് അവസാന ആശ്രയമായാണ് കരുതുന്നത്.

നിലവിൽ തറവില നിശ്ചയിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഇത് മറ്റൊരു അവസരത്തിൽ ആലോചിക്കേണ്ടതാണെന്നുമാണ് ട്രായ് നിലപാട്. ടെലികോം വ്യവസായ രംഗത്ത് ഒരു വിഭാഗം ട്രായ് അടിയന്തിര ഇടപെടൽ നടത്തണമെന്ന് വാദിച്ചിരുന്നു. എന്നാൽ, ഈ അഭിപ്രായത്തിന് വേണ്ട പിന്തുണ ലഭിച്ചില്ല.

എജിആറിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടെലികോം കമ്പനികൾ നിരക്ക് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് മുൻപ് തന്നെ ജിയോ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചിരുന്നു.

Post your comments