Global block

bissplus@gmail.com

Global Menu

ടികെഎം ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്

ടികെഎം എന്‍ജിനീയറിംഗ് കോളജ്

1958ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനം കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറേയായി കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസരംഗത്ത് മുന്‍നിരയില്‍ നിലകൊളളുന്നു. 20,000 -ല്‍ എന്‍ജിനീയര്‍മാരെ ഇതിനകം ടികെഎം എന്‍ജിനീയറിംഗ് കോളജ് സംഭാവന ചെയ്തു കഴിഞ്ഞു. ഈ സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പലരും ഇന്ന് ലോകത്തിന്റെ പല ഭാഗത്തായി തങ്ങളുടെ മേഖലകളില്‍ അദ്വിതീയരായി ശോഭിക്കുന്നു. എട്ട് ബിരുദകോഴ്‌സുകളും, എട്ടിലേറെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുമായി സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന തലത്തിലേക്ക് ടികെഎം എന്‍ജിനീയറിംഗ് കോളജ് ഉയര്‍ന്നുകഴിഞ്ഞു.

 ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ടിഐഎം)

 മുന്‍നിര മാനേജ്‌മെന്റ് പ്രൊഫഷനലുകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നിലവില്‍ കേരളത്തിലെ പ്രീമിയര്‍ ബിസിനസ് സ്‌കൂളുകളിലൊന്നാണ്. മാനേജ്‌മെന്റ് വിദ്യാഭ്യാസത്തില്‍ രണ്ട് ദശാബ്ദക്കാലത്തിലേറെ മഹിമയുണ്ട് ഈ സ്ഥാപനത്തിന്. ക്‌ളാസ് റൂം സെഷന്‍സിന് പുറമെ കേസ് സ്റ്റഡി, ലൈവ് ഇന്‍ഡസ്ട്രിയല്‍ അസൈന്‍മെന്‍്‌റുകള്‍, സമ്മര്‍പോ്രജക്ടുകള്‍, ഈ മേഖലയിലെ വിദഗ്ദ്ധര്‍ നയിക്കുന്ന പ്രത്യേക ക്‌ളാസുകള്‍ തുടങ്ങിയവ ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.പ്രഗത്ഭരും പരിചയസമ്പന്നരുമായ അദ്ധ്യാപകരാണ് ഇവിടെ ക്‌ളാസുകള്‍ നയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചുപഠിക്കാനുളള സൗകര്യവുമുണ്ട്. മാര്‍ക്കറ്റിംഗം, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സസ് & ഓപ്പറേഷന്‍സ്, സിസ്റ്റം തുടങ്ങിയവയില്‍ ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ ഐച്ഛികമായെടുത്തുളള ഫുളളി റസിഡഷ്യല്‍ എംബിഎ കോഴ്‌സ് 1995 മുതല്‍ ടിഐഎമ്മിലുണ്ട്്.

 ടികെഎം  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

2002-ലാണ് ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രവര്‍ത്തനമാരംഭിച്ചത്. കൊല്ലം കരുവേലിയില്‍ ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന് സമീപത്തായി 25 ഏക്കറിലായി ഈ ക്യാമ്പസ് വ്യാപിച്ചുകിടക്കുന്നു. എഐസിസിഇ അംഗീകാരമുളള ഈ സ്ഥാപനം എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നു. ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് & ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഫുഡ് ടെകനോളജി എന്നിങ്ങനെ ആറ് ബി-ടെക് കോഴ്‌സുകളാണ് നിലവില്‍ ടികെഎം  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുളളത്. ഓരോ വിഭാഗത്തിലും പ്രതിവര്‍ഷം 60 കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു. ആട്ടോമേറ്റഡ് ലൈബ്രറി, സുസജ്ജമായ കമ്പ്യൂട്ടര്‍ലാബ് തുടങ്ങി പഠന-പഠനേതര കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഇവിടെയുണ്ട്.

 ടികെഎം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്വര്‍

2014-ലാണ് ടികെഎം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്വര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൊച്ചിന്‍ ശാസ്്ത്രസാങ്കേതികസര്‍വ്വകലാശാല (കുസാറ്റ്)യുമായി അഫിലിയേറ്റ് ചെയ്തുപ്രവര്‍ത്തിക്കുന്ന ടികെഎം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്വര്‍ ഭാവിയുടെ ആര്‍ക്കിടെക്റ്റുകളെ വാര്‍ത്തെടുക്കുന്ന സ്ഥാപനമെന്ന ഖ്യാതി ഇതിനകം തന്നെ നേടിക്കഴിഞ്ഞു. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ച്വര്‍ അംഗീകരിച്ച 10 സെമസ്റ്റര്‍ ബി-ആര്‍ക്ക് കോഴ്‌സാണ്  ടികെഎം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്വറിലേത്. ഡിസൈന്‍ സ്റ്റുഡിയോ ഉള്‍പ്പെടെ സര്‍വ്വ സജ്ജീകരണങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട. പ്രതിവര്‍ഷം 40 കുട്ടികള്‍ പ്രവേശനം നേടുന്നു.

 ടികെഎം കോളജ് ഓഫ് ആര്‍ട്്‌സ് & സയന്‍സ്

1965-ലാണ് ടികെഎം കോളജ് ഓഫ് ആര്‍ട്്‌സ് & സയന്‍സ് സ്ഥാപിതമായത്. കൊല്ലം നഗരത്തില്‍ അറിവിന്റെ ഉറച്ച കോട്ടയായി ഈ സ്ഥാപനം  തലയുയര്‍ത്തി നില്‍ക്കുന്നു. ബി.എസ്‌സി ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി,  മാത്‌സ്്, ബയോ-കെമിസ്ട്രി, ബികോം, ബികോം വിത് കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍, ബിഎ ഇസ്‌ളാമിക് ഹിസ്റ്ററി, ബിഎ ഇംഗ്‌ളീഷ് തുടങ്ങിയ ബിരുദ കോഴ്‌സുകളും എംഎസ്‌സി ഫിസിക്‌സ്, കെമിസ്ട്രി, ബയോ കെമിസ്ട്രി, മാത്‌സ്,  എംകോം, എംഏ ഇംഗ്‌ളീഷ് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ലൈബ്രറി സയന്‍സ്, പിപിടിടിസി, ടാലി, സി++, കൗണ്‍സലിംഗ്, യോഗ തുടങ്ങിയ പിജി ഡിപേ്‌ളാമ (തുടര്‍വിദ്യാഭ്യാസ പദ്ധതികള്‍) കോഴ്‌സുകളും ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങി കേരള സര്‍വ്വകലാശാല അംഗീകൃത ആഡ്ഓണ്‍ കോഴ്‌സുകളും ടികെഎം കോളജ് ഓഫ് ആര്‍ട്്‌സ് & സയന്‍സിലുണ്ട്. വിദ്യാര്‍ത്ഥികളുടെ സ്വഭാവരൂപീകരണത്തിന് ഈ സ്ഥാപനം വളരെയേറെ പ്രാധാന്യം നല്‍കുന്നു.

 ടികെഎം സ്‌കുള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍

മധുര കാമരാജ് സര്‍വ്വകലാശാല അംഗീകൃത വിദൂരവിദ്യാഭ്യാസ കേന്ദ്രമാണ് ടികെഎം സ്‌കുള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍. വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടികെഎം സ്‌കുള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷനിലെ കോഴ്‌സുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തരബിരുദ, പിജി ഡിപേ്‌ളാമ,ഡിപേ്‌ളാമ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇവിടെയുണ്ട്. മുഴുവന്‍ സമയ കോഴ്‌സുകളിലെ കുട്ടികള്‍ക്കെന്ന പോലെയുളള വിശാല, അത്യാധുനിക സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. റെഗുലര്‍ കോഴ്‌സുകള്‍ ചെയ്യാനാകാത്തവരുടെ അക്കാദമിക് ആവശ്യങ്ങള്‍ സഫലമാകുന്ന സ്ഥാപനമാണിത്.

 ടികെഎം സെന്റനറി പബ്‌ളിക് സ്‌കൂള്‍

ഉന്നതനിലവാരമുളള സ്‌കൂള്‍ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ തങ്ങള്‍കുഞ്ഞു മുസലിയാരുടെ നൂറാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് 1997-ല്‍ ടികെഎം ട്രസ്റ്റ് ആരംഭിച്ച വിദ്യാലയമാണ് ടികെഎം സെന്റനറി പബ്‌ളിക് സ്‌കൂള്‍. നിലവില്‍ ജില്ലയിലെ നമ്പര്‍ വണ്‍ പബ്‌ളിക് സ്‌കൂളാണിത്. സിബിഎസ്സി കലിക്കുലമാണ് ഇവിടെ പിന്തുടരുന്നത്. നാലായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ടികെഎം സെന്റനറി പബ്‌ളിക് സ്‌കൂള്‍

 പ്രൈമറി , സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ പുതിയൊരു നിലവാരം പടുത്തുയര്‍ത്തി. പ്രതിബദ്ധതയുളള, കഴിവുറ്റ അധ്യാപകരാല്‍ സമ്പന്നമായ ടികെഎം സെന്റനറി പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍്ക്ക് നാളെയുടെ പൗരന്മാരെന്ന നിലയില്‍ സുദൃഢമായ ഒരു അടിസ്ഥാനവും ഉന്നതമായ മൂല്യങ്ങളും പ്രദാനം ചെയ്യുന്നു.

 ടികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

2000-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ടികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ 18 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സ്റ്റേറ്റ് +2 സിലബസ് പിന്തുടരുന്ന ടികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1500-ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലായാലും വിദ്യാഭ്യാസനിലവാരത്തിന്റെ കാര്യത്തിലായാലും കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ വി്ദ്യാലയമാണിത്. കുട്ടികളെ മികച്ച പൗരന്മാരും ഭാവിയില്‍ നേട്ടങ്ങള്‍ കൊയ്യുന്നവരും ആക്കി മാറ്റുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണം നടത്തുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു.

Post your comments