Global block

bissplus@gmail.com

Global Menu

ടികെഎം ആര്‍ട്‌സ് & സയന്‍സ് കോളജ് എന്‍ഐആര്‍എഫ്

ടികെഎം ആര്‍ട്‌സ് & സയന്‍സ് കോളജ് എന്‍ഐആര്‍എഫ് റാങ്കില്‍ ആദ്യ നൂറില്‍ ഉള്‍പ്പെടുന്ന സ്ഥാപനമാണ്. 85-ാം സ്ഥാനത്താണ് ടികെഎംസിഎഎസിന്റെ സ്ഥാനം. നിലവില്‍ കൊല്ലത്തെ ഏറ്റവും മികച്ച കോളജാണിത്. മികച്ച റിസള്‍ട്ടാണ് ഇവിടുത്തേത്. ഒക്ടോബര്‍ 31ന് വന്ന എംഎസ്‌സിയുടെ റിസള്‍ട്ട് പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം മനസ്സിലാകും. ഇവിടുത്തെ കുട്ടികള്‍ മികച്ച നിരവധി റാങ്കുകള്‍ നേടിയിട്ടുണ്ട്. കൊല്ലത്ത് ഏറ്റവും കൂടുതല്‍ പ്രവേശനം നടക്കുന്ന സിബിഎസ്സി സ്‌കൂളാണ് ടികെഎം സെന്‍്‌ററി പബ്‌ളിക് സംകൂള്‍

റൂസാ ഫണ്ടിംഗ് ലഭിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ എയ്്ഡഡ് മേഖലയിലെ ഏക കോളജാണ് ടികെഎം കോളജ് ഓഫ് എന്‍ജിനീയറിംഗ്

 അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്താണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കോളജ്. കഴിഞ്ഞ വര്‍ഷം 840 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. ആ്ര്‍ട്ടിഫിഷ്യല്‍ ഇന്‍്‌റലിജന്‍സില്‍ ഒരു പിജികോഴ്‌സിന് ശ്രമിക്കുന്നുണ്ട്. എഐസിടിഇയുടെയും എപിജെ അബ്ദുള്‍കലാം സാങ്കേതികസര്‍വ്വകലാശാലയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. സര്‍്ക്കാര്‍ അനുമതി കൂടി ലഭിച്ചാല്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ കോഴ്‌സ് തുടങ്ങാന്‍ കഴിയും. അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് വിശ്വാസം. എയ്ഡഡ് മേഖലയില്‍ ഇത്തരമെരു കോഴ്‌സ് തുടങ്ങുന്നതുകൊണ്ടുളള ഗുണം സര്‍ക്കാരിനാണ്. കാരണം 18 സീറ്റ് നമുക്ക് അനുവദിച്ചാല്‍ അടിസ്ഥാനസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പണംമുടക്കേണ്ടതില്ല. അത് ഞങ്ങളാണ് ചെയ്യുന്നത്. മാത്രമല്ല, ഈ 18 സീറ്റില്‍ 16 വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ പ്രവേശനപരീക്ഷാ കമ്മിഷണറോ, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറോ അലോട്ടുചെയ്യുന്നതാണ്.രണ്ട് സീറ്റ് മാത്രമാണ് മാനേജിമെന്‍്‌റിന് ലഭിക്കുന്നത്. അതായത് ഇത്രയും കുട്ടികളെ ഗവണ്‍മെന്റിന് പ്രത്യേകിച്ചൊരു ചെലവുമില്ലാതെ മികച്ച സൗകര്യത്തില്‍ പഠിപ്പിക്കാന്‍ കഴിയും. രണ്ടോ മൂന്നോ ഫാക്കല്‍റ്റിയെ മാത്രം അനുവദിച്ചാല്‍ മതിയാകും. ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്‍്‌റലിജന്‍സ് ലാബ് സജ്ജീകരിക്കുക എന്നതാണ് ഭാവി പരിപാടികളില്‍ രണ്ടാം സ്ഥാനത്തുളളത്. 2020 അവസാനിക്കും മുമ്പ് ഒരു എഐ ലാബ് ഇന്‍ഡസ്ട്രി സഹകരണത്തോടെ സജ്ജീകരിക്കുവാനാണ് പദ്ധതി.

 സാമൂഹികസാമ്പത്തിക പാരിസ്ഥിതിക വികസനത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ ഗവേഷണ പുരോഗതി എന്നതാണ് ടികെഎമ്മിന്റെ കാഴ്ചപ്പാട്. അത് ടികെഎമ്മിന്റെ ചരിത്രമെടുക്കുമ്പോള്‍ തന്നെ വ്യക്തമാണ്. 1956-ല്‍ തങ്ങള്‍കുഞ്ഞു മുസലിയാര്‍ ആദ്യം തുടങ്ങിയത് ഒരു എന്‍ജിനീയറിംഗ് കോളജാണ്. അതായത് ബ്രിട്ടീഷുകാര്‍ പാപ്പരാക്കിയ ഒരു രാജ്യം. അതിന് കരകയറാനുളള മാര്‍ഗ്ഗം വിദ്യാഭ്യാസപുരോഗതിയാണെന്ന് അദ്ദേഹം അക്കാലത്തുതന്നെ മനസ്സിലാക്കിയിരുന്നു. അതിലൂന്നിയായിരുന്നു പ്രവര്‍ത്തനവും. സര്‍ക്കാരിന് നിക്ഷേപം നടത്താന്‍ പരിമിതികളുളളതിനാല്‍ കാശുളളവര്‍ വിദ്യാഭ്യാസരംഗത്ത നിക്ഷേപം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1950 കളില്‍ ഖരക്പൂര്‍ ഐഐടിയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ അദ്ദേഹം അക്കാര്യം ആവര്‍ത്തിച്ചു. അതിനോട് അനുകൂലമായി പ്രതികരിച്ച നിരവധി കോടീശ്വരന്മാരില്‍ ഒരാളാണ് ജെആര്‍ഡി ടാറ്റ. അദ്ദേഹം ആരംഭിച്ച ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് പില്‍ക്കാലത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആയി മാറിയത്. 1956-ല്‍ ടികെഎം എന്‍ജിനീയറിംഗ് കോളജിന്‍െ്‌റ ശിലാസ്ഥാപനം ഇന്ത്യയുടെ പ്രഥമരാഷ്ട്രപതിയെ കൊണ്ട് നിര്‍വ്വഹിപ്പിക്കാന്‍ തങ്ങള്‍ കുഞ്ഞു മുസലിയാര്‍ക്കു സാധിച്ചു. 1958-ല്‍ മൂന്ന് എന്‍ജിനീയറിംഗം ബിരുദ വിഭാഗങ്ങളിലായി 120 കുട്ടികളുമായി ടികെഎം കോളജ് ഓഫ് എന്‍ജിനീയറിംഗ് പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസനിലവാരം അതിപ്രധാനമെന്ന് മനസ്സിലാക്കിയിരുന്ന മുസലിയാര്‍ എന്‍ജിനീയറിംഗ് കോളജിന്‍െ്‌റ പ്രഥമ പ്രിന്‍സിപ്പലായി നിയമിച്ചത് മേജര്‍ ബി.എച്ച്. മോര്‍ലി എന്ന ബ്രിട്ടീഷുകാരനെയാണ്. ഇന്ത്യയൊട്ടാകെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മേജര്‍ ബി.എച്ച്. മോര്‍ലി. അദ്ദേഹം വളരെ നല്ല ഒരു അച്ചടക്കമാര്‍ഗ്ഗരേഖ ഇവിടെ കോറിയിട്ടു. അന്നുമുതല്‍ ഇന്നുവരെ ആ അച്ചടക്കപാത പിന്തുടരാന്‍ മാനേജ്‌മെന്‍്‌റും മാറിമാറി വന്ന പ്രിന്‍സിപ്പല്‍മാരും ശ്രദ്ധിക്കുന്നു. എം.കൃഷ്ണന്‍നായര്‍ സാറിന്‍െ്‌റ വാക്കുകള്‍ ഈ സ്ഥാപനത്തിന്‍െ്‌റ അച്ചടക്കത്തിന് നേര്‍സാക്ഷ്യമാണ്. താന്‍ ടികെഎം കോളജിന്റെ കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനു മാത്രമേ പോകാറുളളു എന്നാണ് അദ്ദേഹം പറഞ്ഞത്. ഗസ്റ്റ് വന്നാല്‍ കൂകിവിളിച്ച് പ്രശ്‌നമുണ്ടാക്കുന്ന ശീലം ഇവിടത്തെ കുട്ടികള്‍ക്കില്ല. അപൂര്‍വ്വമായി സമരങ്ങളും മറ്റും ഉണ്ടാകാറില്ലെന്നല്ല.എന്നിരുന്നാലും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തില്‍ ടികെഎമ്മിന് അതിന്റേതായ ഒരു പാരമ്പര്യമുണ്ട്. ഇവിടെ വിദ്യാര്‍ത്ഥികളോട് വലിയ കാര്‍്ക്കശ്യമൊന്നും കാട്ടാറില്ല. വിദ്യാര്‍ത്ഥികള്‍ പരിധിവിട്ടൊന്നും ചെയ്യാറുമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്ഥാപനത്തോട് ഒരു വൈകാരിക അടുപ്പമുണ്ട്. അത് ഞങ്ങളുടെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ തന്നെ അതിന് സാക്ഷ്യമാണ്. കോളജുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും അവര്‍ എക്കാലവും ഉത്സാഹം കാട്ടുന്നു. അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആസ്‌ട്രേലിയ തുടങ്ങി ലോകത്തെല്ലായിടത്തും എല്ലാ വന്‍കരകളിലും ടികെഎമ്മിന്റെ അലമ്‌നെ വളരെ ശക്തമാണ്.

 
കരുത്ത്

ടികെഎമ്മിന്റെ കരുത്ത് എന്ന് പറയുന്നത് മികച്ച മാനേജ്‌മെന്റ്, കഴിവുറ്റ , പ്രതിബദ്ധതയുളള അധ്യാപക അനധ്യാപക ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ്. ഇനവേറ്റീവായിട്ടുളള കോഴ്‌സുകള്‍ തുടങ്ങണം എന്നതാണ് ഭാവിയെ പദ്ധതികളില്‍ പ്രധാനം. ഗവേഷണമേഖലയില്‍ ഞങ്ങള്‍ക്ക് വളരെയധികം മുന്നോട്ടുപോകാന്‍ കഴിയും. ഈ മേഖലയിലേക്ക് ഞങ്ങള്‍ കാല്‍വച്ചത് അടുത്തകാലത്താണ്. നാലുവര്‍ഷത്തോളമേ ആയിട്ടുളളു. അതിന്റെ റിസള്‍ട്ട് വന്ന് തുടങ്ങിയിട്ടുണ്ട്. അതായത് ടികെഎം എന്‍ജിനീയറിംഗ് കോളജിലെ 40% അധ്യാപര്‍ നിലവില്‍ പിഎച്ച്ഡി നേടിക്കഴിഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ 70% പേരും പിഎച്ച്ഡി നേടും. അ്ത്തരത്തില്‍ വ്യക്തമായ പ്‌ളാനോടെയാണ് മുന്നോട്ടുപോകുന്നത്. നിലവില്‍ അധ്യാപകരെ എടുക്കുമ്പോള്‍ പിഎച്ച്ഡിയുളളവരെയാണ് എടുക്കുന്നത്. ഫാക്കല്‍റ്റിയെ തിരഞ്ഞെടുക്കുമ്പോള്‍ ക്വാളിറ്റിക്ക് തന്നെയാണ് പ്രധാനം. മാനേജ്‌മെന്‍്‌റിന് ഇക്കാര്യത്തില്‍ വലിയ നിഷ്‌ക്കര്‍ഷയുണ്ട്.

 അറുപതാം വാര്‍ഷികം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ്. ഡയമണ്ട് ജൂബിലിയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് പരിപാടികളാണ് ഞങ്ങള്‍ നടത്തിയത്. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഇന്‍ മൈക്രോഇലക്ടോ്രണിക് സിഗ്നല്‍സ് & സിസ്റ്റംസ് ആയിരുന്നു അതിലൊന്ന്.  ആ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത് യുഎഇയിലെ പ്രശസ്ത ഇന്‍ഡസ്ട്രിയുടെ സിഇഒ ഇബ്രാഹിം ലാറിയാണ്. അവര്‍ ഞങ്ങളുടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക്് വാര്‍ഷിക സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. എല്ലാ വര്‍ഷവും തുടരാമെന്ന്് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല ഈ അഞ്ചുപേര്‍ക്കും പേ്‌ളസ്‌മെന്റും ഓഫര്‍ ചെയ്തിട്ടുണ്ട്. ഇന്‍ഡസട്രി ഇന്‍സ്റ്റ്ിറ്റിയൂട്ട ലിങ്ക് എ ഗേ്ാബല്‍ പ്രോസ്‌പെക്ടീവ് എന്ന വിഷയത്തില്‍ ഒരു സിംപോസിയമാണ് ഡയമണ്ട് ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ രണ്ടാമത്തെ പരിപാടി. ഈ സിംപോസിയം ഉദ്ഘാടനം ചെയ്തത്. അമേരിക്കയിലെ വിസ്‌കോസിന്‍-പാര്‍ക്ക്്‌സൈഡ് സര്‍വ്വകലാശാല വൈസ്ചാന്‍സലറായ ഡെബ്രാ എല്‍ ഫോര്‍ഡ്   ആണ്. ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തെ കുറിച്ചും നവസങ്കേതങ്ങള്‍ സ്വീകരിക്കുന്നതിലും പ്രായോഗികമാക്കുന്നതിലും ഇന്ത്യന്‍ സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുളള വനിതയാണ് അവര്‍. ടികെഎമ്മിലെ സജ്ജീകരണങ്ങളെ കുറിച്ചും അധ്യയനരീതിയെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണ് ഡെബ്ര പങ്കുവച്ചത്. ഡയമണ്ട് ജൂബിലിയുമായി ബന്ധപ്പെട്ട ഇനിയും ഏതാനും പരിപാടികള്‍ കൂടി സംഘടിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിലൊന്ന് പരമ്പരാഗതവ്യവസായങ്ങളിലെ ടെക്‌നോളജി ആപ്‌ളിക്കേഷനുമായി ബന്ധപ്പെട്ടതാണ്. കയര്‍, കൈത്തറി തുടങ്ങി പരമ്പരാഗത മേഖലകളിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുളള ഒരു പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ പരിപാടി സംഘടിപ്പിക്കും. 

 പരിസ്ഥിതിയുമായി ചേര്‍ന്ന് നില്‍ക്കണം ഇന്നത്തെ കാലത്ത് എന്ത് ചെയ്യുമ്പോഴും പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ടികെഎമ്മിന്റെ ദര്‍ശനത്തിന്റെ ഭാഗം കൂടിയാണത്. ആയതിനാല്‍ യുഎന്‍ എന്‍വയോണ്‍മെന്‍്‌റ് പ്രോഗ്രാമില്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ മേധാവിയായ മുരളി തുമ്മാരുകുടി പങ്കെടുക്കുന്ന ഒരു പരിപാടിയും മാധവ്ഗാഡ്ഗില്‍ പങ്കെടുക്കുന്ന പരിപാടിയും പദ്ധതിയിടുന്നുണ്ട്.  ഇരുവരും വരാമെന്ന് തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. ടികെഎമ്മിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെ സംഘടിപ്പിക്കുന്ന പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രയോജനം ചെയ്യണമെന്നുളളതാണ്. വലിയ കാര്യങ്ങളെ കുറിച്ച് വെറുതെ വാചകക്കസര്‍ത്തു നടത്തുന്നതിനേക്കാള്‍ ചെറുതെങ്കിലും പൊതുസമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യണമെന്നതാണ് ടികെഎം മാനേജ്‌മെന്റ്ിന്റെ ലക്ഷ്യം. അത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇതുവരെ നടത്തിയിട്ടുളളത്.

 2018-ലേ പ്രളയത്തില്‍ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ സ്ഥാപനം ടികെഎം എന്‍ജിനീയറിംഗ് കോളജ് ആണ്. പ്രളയാനന്തരമുളള അടിയന്തരസഹായത്തിനു പുറമേ നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തു. പാണ്ടനാട്, കുട്ടനാട് എന്നിവിടങ്ങളില്‍ ബാക്ക് ടു സ്‌കൂള്‍ എന്ന പേരില്‍ 3500-ഓളം സ്‌കൂള്‍ കിറ്റുകള്‍ -അതായത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ പഠനസാമഗ്രികളും ഉള്‍ക്കൊളളുന്ന സ്‌കൂള്‍ബാഗ് വിതരണം ചെയ്തു. അലുമ്‌നൈയുടെ സഹായത്തോടെയാണത് ചെയ്തത്. അതുകഴിഞ്ഞ് ബാക്ക് ടു ഹോം എന്ന പദ്ധതി പ്രകാരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഞങ്ങളുടെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയാണിത്. രണ്ടു വീടുകള്‍ നിര്‍മ്മിച്ചു നല്‍കി കൊണ്ട് തുടങ്ങിയ പദ്ധതി ഇപ്പോള്‍ പത്ത് വീടുകള്‍ കൈമാറിക്കഴിഞ്ഞു. 2019 സെപ്റ്റംബര്‍ 23ന് യുഎസ്എയിലെ ചാന്‍സലര്‍ ആണ് പത്താമത്തെ വീടിന്റെ താക്കോല്‍ കൈമാറിയത്. 450 ചതുരശ്ര അടിയില്‍ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്‌ലറ്റും ഉളള വീടുകള്‍ ഓരോന്നും 7.5 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചുനല്‍കിയത്. വീടുകളുടെ ഡിസൈന്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചെയ്തത് ഞങ്ങളുടെ തന്നെ ഫാക്കല്‍റ്റിയാണ്. വിദ്യാര്‍ത്ഥികളെയും അതില്‍ ഭാഗഭാക്കുകളാക്കിയിട്ടുണ്ട്. ഇനി അഞ്ചു വീടുകൂടി നിര്‍മ്മിച്ചു നല്‍കാനാണ് പദ്ധതി. അതില്‍ മൂന്നെണ്ണത്തിന്റെ പണി നടക്കുന്നു.

 സ്റ്റുഡന്റ്‌സ് ഓഫ് ടികെഎം ഫോര്‍ എന്‍പവര്‍മെന്റ് ഓഫ് സൊസൈറ്റി (ടഠഋജട) എന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ ഒരു അസോസിയേഷനുണ്ട്. ഇത് കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍്ന്നാണ്. ഇതിന്റെ ലീഡര്‍മാരായി രണ്ട് അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികളുണ്ട്. ഈ അസോസിയേഷന്‍ വളരെ ഇനവേറ്റീവ് ആണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ട്യൂഷന്‍, സമീപപ്രദേശത്തെ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍്ക്ക് പഠനസൗകര്യസഹായം എന്നിവ നല്‍കിവരുന്നു. മാത്രമല്ല കേരളത്തില്‍ ആദ്യമായി സ്റ്റെം സെല്‍ ഡെണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചതും ഈ അസോസിയേഷനാണ്. രക്തദാനം പോലെയുളളവയിലും ഇവിടത്തെ കുട്ടികള്‍ വളരെ സജീവമാണ്. ക്‌ളീന്‍ കൊല്ലം പദ്ധതിയില്‍ ഇവിടെ നിന്ന് 50 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് ഇവിടെ നിന്നാണ്.
പുതിയ കാലത്ത് മുന്നോട്ടുപോകണമെങ്കില്‍ കാലത്തിന്റേതായ നിരവധി വെല്ലുവിളികളുണ്ട്. അതിനെയൊക്കെ തരണം ചെയ്ത് മുന്നോട്ടുപോകേണ്ടതുണ്ട്.

Post your comments