Global block

bissplus@gmail.com

Global Menu

ജനാബ് തങ്ങള്‍ കുഞ്ഞുമുസലിയാര്‍: ടികെഎമ്മിന്റെ കെടാവിളക്ക്

ചില വ്യക്തിത്വങ്ങളെ വിശേഷിപ്പിക്കുവാന്‍ നിലവിലുളള വിശേഷണങ്ങള്‍ പോരാതെ വരും. കേവലം അവരുടെ ജീവിതകാലത്ത് സ്വായത്തമാക്കിയ സമ്പത്തോ നേട്ടങ്ങളോ അല്ല മറിച്ചും ആ ജീവിതത്തിന് തിരശ്ശീല വീണ് നൂറ്റാണ്ടിനിപ്പുറവും ആ ജീവിതവും ജീവിതവീക്ഷണങ്ങളും ദീര്‍ഘവീക്ഷണത്തോടെ നാളെക്കായി....വരുംതലമുറകള്‍ക്കായിഅവര്‍ കരുതിവച്ച മൂല്യങ്ങളും സന്ദേശവുമാണ് ഈ ശ്രേഷ്ഠതയ്ക്ക് കാരണമായി ഭവിക്കുന്നത്. അത്തരത്തില്‍ കേരളത്തിന്റെ പ്രത്യേകിച്ചും പഴയ വ്യവസായ തലസ്ഥാനമായിരുന്ന കൊല്ലത്തിന്റെ, സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രകാശം പരത്തിയ ഇന്നും പ്രകാശം പൊഴിക്കുന്ന കെടാവിളക്കാണ് ജനാബ് തങ്ങള്‍ കുഞ്ഞു മുസലിയാര്‍. വ്യവസായം, സാമൂഹികപുനരുദ്ധാനം, വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭ. വര്‍ഷങ്ങള്‍ പിന്നിടുന്തോറും ജനാബ് തങ്ങള്‍ കുഞ്ഞു മുസലിയാര്‍ സമൂഹത്തിന് മുന്നില്‍ കൊളുത്തിവച്ച വിളക്കിന് പ്രകാശമേറുകയാണ്. അദ്ദേഹം പാലിച്ച , പകര്‍ന്നുനല്‍കിയ മൂല്യങ്ങള്‍ക്കും. പ്രതീകം വിധി ( രവമൃമരലേൃ ശ െറലേെശി്യ) എന്നത് അക്ഷരാര്‍ത്ഥത്തില്‍ അനുവര്‍ത്തിക്കപ്പെട്ട ഒരു ജീവിതമായിരുന്നു തങ്ങള്‍ കുഞ്ഞു മുസലിയാരുടേത്. ജീവിതത്തില്‍ ഒരാള്‍ എന്താണോ ചെയ്യുന്നത് ....എന്താണോ സമൂഹത്തിന് നല്‍കുന്നത്....എന്താണോ വരുംതലമുറയ്ക്കായി കോറിയിടുന്നത്...അതാണ് അയാളുടെ ഭാവിജീവിതം നിശ്ചയിക്കുക എന്നാണ് പ്രതീകം വിധി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജനാബ് തങ്ങള്‍ കുഞ്ഞുമുസലിയാര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ തന്നെയാണ് അദ്ദേഹത്തെ ഇന്നും കേരളത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തന മണ്ഡലങ്ങളില്‍ സചേതനമായി നിലനിര്‍ത്തുന്നത്.

 
എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ മഹാനായ ഇസ്‌ളാം മതപ്രചാരകന്‍ മാലിക് ഇബ്‌നു ദീനാറിന്റെ താവഴിയില്‍പ്പെട്ടയാളാണ് ജനാബ് തങ്ങള്‍ കുഞ്ഞു മുസലിയാര്‍. കേരളത്തില്‍ ഇസ്ലാം മതപ്രചരണത്തിന് തുടക്കം കുറിച്ചത് മാലിക് ദീനാര്‍ ആണെന്നും  ഇദ്ദേഹം കേരളത്തില്‍ വന്ന ആദ്യ സൂഫി യോഗിയാണെന്നും വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ 14-ാം തലമുറയില്‍പ്പെട്ടയാളാണ് തങ്ങള്‍ കുഞ്ഞു മുസലിയാര്‍. മാത്രമല്ല കരുനാഗപ്പളളി ഷെയ്ഖ് മസ്ജിദില്‍ അന്ത്യവിശ്രമം കൊളളുന്ന ഷെയ്ഖ് അലി ഹസന്‍ മുസലിയാരുടെ പരമ്പരയുമായും തങ്ങള്‍ കുഞ്ഞുമുസലിയാരുടെ കുടുംബവേരുകള്‍ ബന്ധപ്പെട്ടു കിടക്കുന്നു. കിളികൊല്ലൂര്‍ കന്നിമേല്‍ മുസ്ലിയാര്‍ കുടുംബത്തിലെ ജനാബ് അഹമ്മദ്കുഞ്ഞ് മുസ്ലിയാരുടെയും ചിറ്റാനിക്കരവീട്ടില്‍ ബീവിക്കുഞ്ഞിന്റെയും മകനായി 1897 ജനുവരി 12ന് ജനനം. മൊഹിയുദ്ദീന്‍ എന്നായിരുന്നു ആദ്യകാലത്തെ പേര്.  മതവിദ്യാഭ്യാസത്തിനൊപ്പം ഔപചാരികവിദ്യാഭ്യാസവും നല്‍കാന്‍ അദ്ദേഹത്തിന്റെ  പിതാവ് ശ്രദ്ധിച്ചു. കോയിക്കല്‍ പ്രൈമറി സ്്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന തങ്ങള്‍ കുഞ്ഞുമുസലിയാരില്‍  അക്കാലത്തുതന്നെ പ്രതിഭയുടെ മിന്നലാട്ടം പ്രകടമായിരുന്നു. എന്നാല്‍ കുടുംബത്തിലെ സാമ്പത്തികപരാധീനതകള്‍ കാരണം സാധാരണ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ പൂര്‍ത്തിയാക്കാനായുളളു. കുടുംബം പോറ്റാനായി കഠിനാധ്വാനം ചെയ്തിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമാണെന്നു കണ്ട കുഞ്ഞു മുസലിയാര്‍ 18-ാമത്തെ വയസ്സില്‍ ജോലി തേടി സിലോണില്‍ (ഇന്നത്തെ ശ്രീലങ്ക) പോയി. അവിടെ രത്‌നഖനന തൊഴിലിലേര്‍പ്പെട്ടു കുറച്ചുകാലം കഴിഞ്ഞുകൂടി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സിലോണില്‍ ഖനനമേഖല വന്‍പ്രതിസന്ധിയിലായി. തുടര്‍ന്ന് അന്ന് വികസനപാതയില്‍ കുതിച്ചുകൊ്ണ്ടിരുന്ന മലയ(മലയന്ട ഉപദ്വീപ്) യിലേക്കു പോയി. അവിടെ സാധാരണ തൊഴിലാളിയില്‍ തുടങ്ങി സൂപ്പര്‍വൈസര്‍ ജോലിയില്‍ വരെയെത്തിയ തങ്ങള്‍ കുഞ്ഞു മുസലിയാര്‍ സ്ഥിരമായി എരു മേഖലയിലും ഉറച്ചുനിന്നില്ല. വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് ജോലിചെയ്ത് അവിടങ്ങളിലെയെല്ലാം സാമ്പത്തിക,സാമൂഹിക, വിദ്യാഭ്യാസ, തൊഴില്‍ സാഹചര്യങ്ങള്‍ മന്സ്സിലാക്കി. ഇങ്ങനെ ഒരു ദശാബ്ദത്തില്‍ ഏറെ മലയന്‍ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്‌തെങ്കിലും സമ്പാദ്യമൊന്നുമില്ലാതെയാണ് അദ്ദേഹം ജന്മനാടായ ചിറ്റാനിക്കരയില്‍ മടങ്ങിയെത്തിയത്.

 
കശുവണ്ടി രാജാവ്്, ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ്

ഒന്നുമില്ലാതെ നാട്ടിലെത്തിയ തങ്ങള്‍ കുഞ്ഞു മുസലിയാര്‍ പക്ഷേ, വെറുതെയിരുന്നില്ല. സ്വന്തമായി ഒരു വ്യവസായം തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ദേശത്തും വിദേശത്തുമായി താന്‍ പരിചയിച്ച പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. കേരളത്തില്‍ കശുവണ്ടി വ്യവസായം പച്ചപിടിച്ചുവരുന്ന കാലമായിരുന്നു അത്.  1935-ല്‍ മുസലിയാര്‍ കശുവണ്ടി വ്യവസായം ആരംഭിച്ചു. കിളികൊല്ലൂരില്‍ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് അനേകം തൊഴിലാളികള്‍ക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി. ഈ മേഖല വികസിപ്പിച്ച് വന്‍ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തില്‍ അന്ന് മുസ്ലിയാര്‍ മുന്നിട്ടു നിന്നു. 26 കശുവണ്ടി ഫാക്ടറികള്‍ സ്ഥാപിച്ചു. ഈ 26 ഫാക്ടറികളിലുമായി 25,000 തൊഴിലാളികള്‍ പണിയെടുത്തിരുന്നു. അതോടുകൂടി 'കശുവണ്ടി രാജാവ്' എന്ന പേരില്‍ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു.  ഈ മേഖലയില്‍ ആദ്യമായി തൊഴിലാളികള്‍ക്ക് മിനിമം വേതനം, ബോണസ് എന്നിവ നടപ്പിലാക്കിയതും  തങ്ങള്‍ കുഞ്ഞുമുസലിയാരാണ്. മാത്രമല്ല കുടുംബങ്ങളുടെയും അതുവഴി സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ട് തന്റെ ഫാക്ടറികളില്‍ കൂടുതലും വനിതകള്‍ക്ക് തൊഴില്‍ നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു.   1940-ല്‍ ഫോര്‍ച്യൂണ്‍ മാസിക ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യക്തി എന്ന് മുസലിയാരെ വിശേഷിപ്പിക്കുകയുണ്ടായി. ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് കൂണുപോലെ ശതകോടീശ്വരന്മാര്‍ വാഴുകയും വീഴുകയും ചെയ്യുന്ന കാലമല്ലായിരുന്നു അത് എന്നത് എടുത്തുപറയേണ്ടതുണ്ട്. സ്വഭാവശുദ്ധി, ഈശ്വരവിശ്വാസം, പ്രായോഗിക പരിജ്ഞാനം എന്നിവയില്‍ തങ്ങള്‍കുഞ്ഞു മുസലിയാര്‍ കിടയറ്റ വ്യക്തിത്വം പുലര്‍ത്തിപ്പോന്നു. ഈ സവിശേഷതയാണ് വ്യവസായരംഗത്തും സാമൂഹിക, സാംസ്‌കാരികരംഗങ്ങളിലും മുസ്ലിയാരുടെ അസൂയാവഹമായ വിജയത്തിന് അടിസ്ഥാനമായിത്തീര്‍ന്നത്. ആരെയും അത്ഭുതപ്പെടുത്തുംവിധത്തില്‍ സ്വതന്ത്രമായി ചിന്തിക്കുന്ന മനസ്സ്, നവീനആശയങ്ങള്‍ക്ക് രൂപം കൊടുക്കാനും അത് പ്രയോഗത്തില്‍ വരുത്താനുമുളള ചങ്കൂറ്റം, കഠിനാധ്വാനം, മനുഷ്യത്വപരമായ സമീപനം ഇതൊക്കെയായിരുന്നു എന്നും അദ്ദേഹത്തിന്റെ മൂലധനം. ആ മൂലധനത്തിന്റെ കരുത്തില്‍ തുടങ്ങിവച്ച സംരംഭങ്ങളെയെല്ലാം ഉന്നതിയിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ ആ സാമര്‍ത്ഥ്യവും മൂല്യങ്ങളും പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. 1966 മുസലിയാരുടെ ദേഹവിയോഗത്തിന് ഏതാനും നാളുകള്‍ക്കു ശേഷം കൊല്ലം  കാഷ്യൂ ക്‌ളബ്ബില്‍ നടന്ന അനുസ്മരണചടങ്ങില്‍ മുംബയിലെ സോവിയറ്റ് ട്രേഡ് പ്രതിനിധിയായ അഫ്രോണിന്‍ പറഞ്ഞത് ബിസിനസ് ചെയ്യുകയാണെങ്കില്‍ അത് മുസലിയാര്‍ ചെയ്യുന്നതു പോലെ വേണം എന്നാണ്. അക്കാലത്ത് കൊല്ലം കശുവണ്ടിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റായിരുന്നു സോവിയറ്റ് യൂണിയന്‍ എന്നതും ശ്രദ്ധേയമാണ്. കശുവണ്ടി വ്യവസായത്തില്‍ തുടങ്ങി വിവിധ മേഖലകളില്‍ മുസലിയാര്‍ വിജയക്കൊടി പാറിച്ചു.

 
പത്രപ്രവര്‍ത്തനരംഗത്തേക്ക്

 1944-ല്‍ മുസ്ലിയാര്‍ പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടു.മുസലിയാരുടെ പ്രൊഫഷണലിസം ഈ മേഖലയിലും മികവുകാട്ടി. മാധ്യമമേഖലയിലേക്ക് വരാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അദ്ദേഹം ആദ്യം ചെയ്തത് അതിനായി മികച്ച ഒരു എഡിറ്റോറിയല്‍ ടീമിനെയും മാനേജ്‌മെന്റ് ടീമിനെയും സജ്ജമാക്കുകയാണ്. പ്രഭാതം എന്ന പേരില്‍ ആദ്യം ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരണമാരംഭിച്ചു. പിന്നീടതിനെ ദിനപത്രമാക്കി മാറ്റി. സ്വന്തം സ്ഥാപനമായ വിജ്ഞാനപോഷിണി പ്രസിലാണ് പ്രഭാതം അച്ചടിച്ചത്. സമൂഹത്തിന് ഗുണകരമായ വാര്‍ത്തകളും വിവരങ്ങളും മുഖപ്രസംഗങ്ങളും പ്രസിദ്ധീകരിക്കാന്‍ എഡിറ്റോറിയല്‍ ടീമിന് അദ്ദേഹം സ്വാതന്ത്ര്യം നല്‍കിയിരുന്നു.രണ്ട് പതിറ്റാണ്ടോളം വായനക്കാരുടെ സാമൂഹികവും രാഷ്ട്രീയവും സാഹിത്യപരവുമായ സ്വാധീനം ചെലുത്താന്‍ പ്രഭാതത്തിനു സാധിച്ചു.

 ജനക്ഷേമ, വിദ്യാഭ്യാസരംഗത്തേക്ക്

രണ്ടാം ലോകമഹായുദ്ധകാലത്ത് സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് തങ്ങള്‍ കുഞ്ഞുമുസലിയാര്‍ ജനക്ഷേമ സമാജം ( ജലീുഹല' െണലഹളമൃല ീെരശല്യേ) സ്ഥാപിച്ചു. കേരളത്തില്‍ ആദ്യമായി സഹകരണമേഖലയില്‍ സ്ഥാപിപ്പെട്ട സംഘമെന്ന് ജനക്ഷേമ സമാജത്തെ വിശേഷിപ്പിക്കാം. ജനക്ഷേമ സമാജം പൊതുജനപങ്കാളിത്തത്തോടെ കാര്‍ഷികവികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ത്യ നവോത്ഥാനനായകന്മാരായ രാജാറാം മോഹന്‍ റോയി, സര്‍ സയ്യദ് അഹമ്മദ് ഖാന്‍ എന്നിവരെ പോലെ ഏതെരു സമൂഹത്തിന്റെയും രാഷ്ട്രീയ, സാമൂഹിക,സാമ്പത്തിക, സാംസ്‌കാരിക വളര്‍ച്ച  വിദ്യാഭ്യാസത്തിലൂടെയേ സാധ്യമാകൂ എന്ന് തങ്ങള്‍ കുഞ്ഞു മുസലിയാരും ചിന്തിച്ചു. മാത്രല്ല വികസനത്തിന്റെ രീതി നിര്‍ണ്ണയിക്കുന്നത് അഥവാ വികസനപാത തീര്‍ക്കുന്നത് മുല്യവര്‍ദ്ധിത വിദ്യാഭ്യാസമാണെന്നും അദ്ദേഹം മനസ്സിലാക്കി. അന്നു നിലവിലിരുന്ന വിദ്യാഭ്യാസരീതിയെ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും എന്‍ജിനീയറിംഗ്, ആധുനിക സാങ്കേതികവിദ്യകള്‍ തുടങ്ങിയവയ്ക്ക് വളരെ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. മാത്രമല്ല, തന്റെ സമുദായം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. മുസ്ളിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യമാക്കിയാണ്  മുസലിയാര്‍ 1964-ല്‍ എം.ഇ.എസ്. പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. മുസ്‌ളിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കുവേണ്ടി രൂപീകരിക്കപ്പെട്ട തിരുവിതാംകൂര്‍ മുസ്ലിം മജ്ലിസ്, മുസ്ലിം മിഷന്‍ തുടങ്ങിയ സംഘടനകളുടെ അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. മുസ്‌ളിം സമുദായത്തിന്റെ ഉന്നമനത്തിനെന്ന പോലെ അക്കാലത്ത് സമാനമായ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നേരിട്ടുന്ന ഈഴവസമുദായം ഉള്‍പ്പെടെയുളളവയുടെ ഉന്നമനത്തിനായും അദ്ദേഹം നിലകൊണ്ടു. ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം ശക്തിയാര്‍ജ്ജിച്ചുവരുന്ന കാലഘട്ടമായിരുന്നു അത്. യോഗത്തിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുമായി,   കൊല്ലം എസ്് എന്‍ ഡി പി കോളജിന്റെ സ്ഥാപനത്തില്‍ ഉള്‍പ്പെടെ, അദ്ദേഹം സജീവമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ജാതി,മതഭേദങ്ങളില്ലാത്ത സാമൂഹികനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ മുസലിയാര്‍ സദാസന്നദ്ധനായിരുന്നു.

 
വിദ്യാഭ്യാസപുരോഗതിയിലൂടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതി എന്ന് വാചാടോപം നടത്തിയിട്ടുകാര്യമില്ലെന്നും പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് വേണ്ടതെന്നും ദീര്‍ഘദര്‍ശനത്തോടെ ചിന്തിച്ചുപ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ജനാബ് തങ്ങള്‍ കുഞ്ഞു മുസലിയാര്‍. അങ്ങനെയാണ്  വ്യവസായരംഗത്തു നിന്ന് ലഭിച്ച ആദായം വിദ്യാഭ്യാസരംഗത്ത് നിക്ഷേപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. തത്ഫലമായി 1956 -ല്‍ ടികെഎം കോളജ് ട്രസ്റ്റ് രൂപീകരിച്ചു. തങ്ങള്‍കുഞ്ഞു മുസലിയാര്‍, ഷറഫുദ്ദീന്‍ എം താഹ, പി.എം.മുഹമ്മദ്, പ്രൊഫ.എം.കെ.എ ഹമീദ്, എം.ഖാദര്‍കുട്ടി, ടി.കെ.ഷാഹല്‍ ഹസ്സന്‍ മുസലിയാര്‍, ടി.കെ.കമാലുദ്ദീന്‍ മുസലിയാര്‍, എ.ഹുസെയ്ന്‍, എ.എ.റഹീം എന്നിവരായിരുന്നു ട്രസ്റ്റിന്റെ സ്ഥാപകഅംഗങ്ങള്‍. ജനാബ് തങ്ങള്‍ കുഞ്ഞു മുസലിയാരായിരുന്നു ട്രസ്റ്റിന്റെ സ്ഥാപകഅധ്യക്ഷന്‍. എ.എ.റഹീം സെക്രട്ടറിയും. കേരളത്തില്‍ സ്വകാര്യമേഖലയില്‍ ഒരു എന്‍ജീനയറിംഗ് കോളജ് എന്നത് ചിന്തിക്കാന്‍ പോലുമാകാതിരുന്ന കാലത്താണ് മുസലിയാര്‍ അത്തരമൊരു തീരുമാനമെടുത്തതും അതുമായി വ്യക്തമായ ആസൂത്രണത്തോടെ മുന്നോട്ടുപോയതും. തത്ഫലമായി 1956 ഫെബ്രുവരി 3ന് ടികെഎം കൊല്ലത്ത് ടികെഎം എന്‍ജിനീയറിംഗ് കോളജിന് സ്വതന്ത്ര്യഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ.എസ്.രാജേന്ദ്രപ്രസാദ് തറക്കല്ലിട്ടു.  1958 ജൂലായ് 3ന് കേന്ദ്ര ശാസ്ത്ര-സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രൊഫ.ഹുമയൂണ്‍ കബീര്‍ കോളജിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.  തുടര്‍ന്ന് 1965-ല്‍ കിളികൊല്ലൂരില്‍ ടി.കെ.എം. ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സ്ഥാപിച്ചു. ഇപ്പോള്‍ ടികെഎം ട്രസ്റ്റിനു കീഴില്‍ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കാലത്തെ കവച്ചുവയ്ക്കുന്ന വിധം ധിഷണാശാലിയായിരുന്ന തങ്ങള്‍ കുഞ്ഞു മുസ്ലിയാര്‍ ആധുനിക എന്‍ജിനീയറന്മാരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പല യന്ത്രങ്ങളും തന്റെ ശാസ്ത്രീയമായ ചിന്താഗതിയും ബുദ്ധിയും ഉയോഗിച്ച് രൂപപ്പെടുത്തുകയും വ്യവസായ പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

 പുസ്തകങ്ങള്‍

 ഉറച്ച മതവിശ്വാസിയും ആധ്യാത്മിക കാര്യത്തില്‍ ഉത്സുകനുമായിരുന്ന ഇദ്ദേഹം പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനത്തെയും അവസ്ഥയെയും കുറിച്ച് മനസ്സുകൊണ്ട് സദാ അന്വേഷിച്ചുകൊണ്ടിരുന്നു. ഈ അന്വേഷണങ്ങളുടെയും മനോവ്യാപാരങ്ങളുടെയും ഫലമാണ് പ്രായോഗികാദ്വൈതം പ്രകൃതി നിയമം (1946) എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തിന്റെ ആംഗല പരിഭാഷ ങമി മിറ വേല ണീൃഹറ (1949) എന്ന പേരില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ ബുക്ക് ദേശത്തും വിദേശത്തും വളരെയേറേ സ്വീകരിക്കപ്പെട്ടു. പിന്നീട് കമ്മ്യൂണിസം സോഷ്യലിസം ക്യാപിറ്റലിസം എന്ന പുസ്തകവും അദ്ദേഹം രചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ചിന്താപ്രക്രിയയും മൂല്യങ്ങളും ജീവിതത്തിലെ വന്‍ നേട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി ആ ജീവിതത്തിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് മനസ്സിലാകും. അത്രമേല്‍ സുതാര്യവും പ്രകാശമാനവുമായിരുന്നു ജനാബ് തങ്ങള്‍ കുഞ്ഞുമുസലിയാരുടെ ജീവിതം

 ഒരാള്‍ നേടുന്നത് സമൂഹത്തിനു വേണ്ടി, നാളേക്കായി പങ്കുവയ്ക്കുമ്പോഴാണ് അവര്‍ ജനമനസ്സില്‍ ചിരജ്ഞീവികളാകുന്നത്. അ്ത്തരത്തില്‍ സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്ന് പ്രതിസന്ധികളെ സധൈര്യം നേരിട്ട് ഉയര്‍ന്നുവന്ന് ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയും സമൂഹത്തിന്റെ ഭാവിയെ കുറിച്ച് ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ച് പ്രവര്‍ത്തിക്കുകയും സമൂഹം പുലര്‍ത്തേണ്ട മൂല്യങ്ങള്‍ തന്റെ ജീവിതത്തിലൂടെ കാട്ടിക്കൊടുക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയാണ് ജനാബ് തങ്ങള്‍ കുഞ്ഞു മുസലിയാര്‍. 1966 ഫെബ്രുവരി 20-ന് അദ്ദേഹം ഭൗതികശരീരം വെടിഞ്ഞെങ്കിലും ഇന്നും കേരളത്തിന്റെ സാംസ്‌കാരിക വിദ്യാഭ്യാസമണ്ഡലങ്ങളില്‍ കെടാവിളക്കായി പ്രകാശംപരത്തുന്നു.കൊല്ലത്ത് 26 കശുവണ്ടി ഫാക്ടറികളിലായി 25,000 പേര്‍ക്ക് തങ്ങള്‍കുഞ്ഞു മുസലിയാര്‍ ജോലി നല്‍കി. 1940-ല്‍ അമേരിക്കയിലെ ഫോര്‍ച്യൂണ്‍ മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചത് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കിയ തൊഴില്‍ദാതാവ് എന്നാണ്. 1956 ഫെബ്രുവരി 3ന് ടികെഎം കൊല്ലത്ത് ടികെഎം എന്‍ജിനീയറിംഗ് കോളജിന് സ്വതന്ത്ര്യഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ.എസ്.രാജേന്ദ്രപ്രസാദ് തറക്കല്ലിട്ടു.  1958 ജൂലായ് 3ന് കേന്ദ്ര ശാസ്ത്ര-സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രൊഫ.ഹുമയൂണ്‍ കബീര്‍ കോളജിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനത്തെയും അവസ്ഥയെയും കുറിച്ച് തങ്ങള്‍കുഞ്ഞ് മുസലിയാര്‍ മനസ്സുകൊണ്ട് സദാ അന്വേഷിച്ചുകൊണ്ടിരുന്നു. ഈ അന്വേഷണങ്ങളുടെയും മനോവ്യാപാരങ്ങളുടെയും ഫലമാണ് പ്രായോഗികാദ്വൈതം പ്രകൃതി നിയമം (1946) എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തിന്റെ ആംഗല പരിഭാഷ ങമി മിറ വേല ണീൃഹറ (1949) എന്ന പേരില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഡോ.എം.ഹാറൂണ്‍, മെംബര്‍, ടികെഎം കോളജ് ട്രസ്റ്റ്/ടികെഎം സ്‌കൂള്‍സ്
 
കഴിഞ്ഞ രണ്ട് ദശാബ്ദം കൊണ്ടാണ് ടികെഎം സ്ഥാപനങ്ങള്‍ വലിയ രീതിയിലുളള വളര്‍ച്ച കൈവരിച്ചത്. തുടക്കത്തില്‍ രണ്ട് കോളജുകള്‍ മാത്രമായിരുന്നത് ഈ കാലയളവില്‍ എട്ട സ്ഥാപനങ്ങളായി വളര്‍ച്ച കൈവരിച്ചു. എല്ലാ ക്യാമ്പസുകളിലുമായി ഇപ്പോള്‍ 18000-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. നാലായിരത്തിലേറേ പേര്‍ക്ക് ജീവനോപാധിയാണ് ടികെഎം സ്ഥാപനങ്ങള്‍  എന്നത് ഞങ്ങള്‍ക്ക് ഏറെ അഭിമാനകരമാണ്. ഇതുവരെയുളള ടികെഎം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് മാതൃകയാണ്. സ്ഥാപകന്റെ ദീര്‍ഘവീക്ഷണവും സമൂഹത്തിലെ എല്ലാ മതവിഭാഗങ്ങളേയും ഒരുപോലെ കാണാനുളള വലിയ മനസ്സുമാണ് ഈ വളര്‍ച്ചയ്ക്ക് അടിസ്ഥാനം. വരുംവര്‍ഷങ്ങളില്‍  വന്‍ പുരോഗതി ലക്ഷ്യമിട്ട് എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നത് ഏറെ സന്തോഷപ്രദമാണ്.

Post your comments