Global block

bissplus@gmail.com

Global Menu

ഡോ.എം.ഹാറൂണ്‍, മെംബര്‍, ടികെഎം കോളജ് ട്രസ്റ്റ്/ടികെഎം സ്‌കൂള്‍സ്

കഴിഞ്ഞ രണ്ട് ദശാബ്ദം കൊണ്ടാണ് ടികെഎം സ്ഥാപനങ്ങള്‍ വലിയ രീതിയിലുളള വളര്‍ച്ച കൈവരിച്ചത്. തുടക്കത്തില്‍ രണ്ട് കോളജുകള്‍ മാത്രമായിരുന്നത് ഈ കാലയളവില്‍ എട്ട സ്ഥാപനങ്ങളായി വളര്‍ച്ച കൈവരിച്ചു. എല്ലാ ക്യാമ്പസുകളിലുമായി ഇപ്പോള്‍ 18000-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. നാലായിരത്തിലേറേ പേര്‍ക്ക് ജീവനോപാധിയാണ് ടികെഎം സ്ഥാപനങ്ങള്‍  എന്നത് ഞങ്ങള്‍ക്ക് ഏറെ അഭിമാനകരമാണ്. ഇതുവരെയുളള ടികെഎം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് മാതൃകയാണ്. സ്ഥാപകന്റെ ദീര്‍ഘവീക്ഷണവും സമൂഹത്തിലെ എല്ലാ മതവിഭാഗങ്ങളേയും ഒരുപോലെ കാണാനുളള വലിയ മനസ്സുമാണ് ഈ വളര്‍ച്ചയ്ക്ക് അടിസ്ഥാനം. വരുംവര്‍ഷങ്ങളില്‍  വന്‍ പുരോഗതി ലക്ഷ്യമിട്ട് എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നത് ഏറെ സന്തോഷപ്രദമാണ്.

 ജലാലുദ്ദീന്‍ മുസലിയാര്‍, ട്രഷറര്‍, ടി.കെ.എം കോളജ് ട്രസ്റ്റ്

 വിദ്യാഭ്യാസ രംഗത്ത് ഏറെ വളര്‍ച്ച കൈവരിച്ച ടികെഎം  മാനേജ്‌മെന്റിന്റെ അടുത്ത പ്രോജക്ട് ഒരു കണ്‍വെന്‍ഷന്‍ സെന്ററാണ്. ഉടന്‍ തന്നെ ഇത് യാഥാര്‍ത്ഥ്യമാകും. ഇതിനു പുറമെ മറ്റൊരു കോളജ് കൂടി യാഥാര്‍ത്ഥ്യമാക്കാനുളള പദ്ധതി തയ്യാറായി വരുന്നു. വനിതകള്‍ക്കായി മാത്രം ഒരു ആര്‍ട്‌സ് കോളജ് ആണ് പദ്ധതിയിടുന്നത്. ഇതു വളരെ വേഗം തന്നേ സാക്ഷാത്കൃതമാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ ഒരു പിജി കോഴ്‌സിനായി ശ്രമം ആരംഭിച്ചു കഴിഞ്ഞു. പ്രാഥമിക കടമ്പകള്‍ താണ്ടി. സര്‍ക്കാര്‍ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

 ഓര്‍മ്മകളുടെ കെട്ടഴിച്ച് പഴയ കാലത്തേക്ക് സഞ്ചരിച്ചാല്‍ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്നത് ടികെഎം ട്രസ്റ്റ് സ്ഥാപകനും എന്റെ പിതാവുമായ ശ്രീ തങ്ങള്‍കുഞ്ഞു മുസലിയാര്‍ തന്നെയാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത്  പിതാവെന്ന നിലയില്‍ അദ്ദേഹം വളരെ കര്‍ക്കശക്കാരനും ഞങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ വളരെ ശ്രദ്ധാലുവുമായിരുന്നു. വളരെ അച്ചടക്കത്തോടെയും ചിട്ടയോടെയുമാണ് ഞങ്ങളെ വളര്‍ത്തിയത്. അന്നത്തെക്കാലത്തു തന്നെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഞങ്ങള്‍  നല്ല നിലയില്‍ എത്തിയതിന് കാരണവും ഇതാണ്.  ലോകപര്യടനം നടത്താനും അതിലൂടെ അറിവുസമ്പാദനത്തിനും അദ്ദേഹത്തിന് കഴിഞ്ഞു. ഇത്തരത്തില്‍ ലഭിച്ച അറിവും  അവയെ അടിസ്ഥാനമാക്കിയുളള വീക്ഷണങ്ങളും  ടികെഎം ഗ്രൂപ്പിന്റെ മാത്രമല്ല കൊല്ലം ജില്ലയ്ക്കു തന്നെയും മുതല്‍ക്കൂട്ടായി മാറി. വിശ്വവിഖ്യാതമായ ഫോര്‍ച്യൂണ്‍ മാസികയുടെ 25000 പേര്‍ക്ക് തൊഴില്‍ നല്‍കിയ വ്യക്തിഗത തൊഴില്‍ദാതാവ് എന്ന വിശേഷണത്തിനും തങ്ങള്‍കുഞ്ഞു മുസലിയാര്‍ അര്‍ഹനായി.

 സാങ്കേതികപരീക്ഷണങ്ങളില്‍  കാലത്തിനുമുമ്പേ സഞ്ചരിച്ചയാളാണ് അദ്ദേഹം. വെളളത്തിന്റെ ഒഴുക്കില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുളള പരീക്ഷണത്തില്‍ ഏരെ ദൂരം മുന്നോട്ടുപോയെങ്കിലും രോഗാതുരനായതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ബഹുമുഖപ്രതിഭയായ അദ്ദേഹം ദീര്‍വീക്ഷണത്തോടെയാണ് കാര്യങ്ങള്‍ ചെയ്തത്. കോഴിവളര്‍ത്തല്‍, കശുവണ്ടി, കയര്‍ തുടങ്ങി സമൂഹത്തിലെ താഴേക്കിടയിലുളള ആളുകള്‍ക്ക് ഉപകാരപ്രദമായ നിരവധി കാര്യങ്ങള്‍ ചെയ്തു. പിതാവിന്റെ ഓര്‍മ്മകള്‍ ഇന്നും ഞങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായി വിളങ്ങുന്നു.....

 

Post your comments