Global block

bissplus@gmail.com

Global Menu

കൊച്ചി റിഫൈനറി സ്വകാര്യ മേഖലയ്ക്ക്; കിൻഫ്ര പാർക്കിന്മേലും ആശങ്ക

ബിപിസിഎൽ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കൊച്ചി റിഫൈനറി പൂർണമായും വിൽക്കാനുള്ള കേന്ദ്ര നീക്കത്തിലൂടെ പൊതുമേഖലയ്ക്കു നഷ്ടപ്പെടുന്നതു രാജ്യത്തെ ഏറ്റവും വലിയ റിഫൈനറികളിലൊന്ന്.  ഏറ്റവും അത്യാധുനികമായ റിഫൈനറിയാണു സ്വകാര്യവൽക്കരിക്കപ്പെടുന്നത്. സൗദിയിലെ അരാംകോ ഉൾപ്പെടെയുള്ള  ആഗോള എണ്ണ ഭീമൻമാർക്കു റിഫൈനറിയിൽ താൽപര്യമുണ്ടെന്നാണു വാർത്തകൾ. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപം റിഫൈനറിയിൽ നടക്കുന്നതിനിടെയാണു വിൽപന തീരുമാനം. 33,050 കോടി രൂപയാണ് ഏതാനും വർഷത്തിനിടെ ചെലവിട്ടു കൊണ്ടിരിക്കുന്നത്.  16,504 കോടി രൂപ ചെലവിട്ട സംയോജിത റിഫൈനറി വികസന പദ്ധതിയുടെ (ഐആർഇപി) സമർപ്പണം നടന്നത് ഈ ജനുവരിയിൽ.  വിൽപനയുടെ സ്വഭാവം എന്തായാലും വികസന പദ്ധതികൾ തുടരുമെന്നാണു ബിപിസിഎൽ നിലപാട്.  

Post your comments