Global block

bissplus@gmail.com

Global Menu

ഐടി കമ്പനികൾ പിരിച്ചുവിടൽ നടപടികളിലേക്ക് നീങ്ങുന്നു; ഇന്ത്യയിൽ തൊഴിലില്ലായ്‌മ രൂക്ഷമാകും

ദില്ലി: ഇന്ത്യൻ കമ്പനികൾക്ക് വലിയ സ്വാധീനമുള്ള ഐടി രംഗത്ത് വൻ പിരിച്ചുവിടൽ വരുന്നതായി റിപ്പോർട്ട്. തൊഴിലാളികളുടെ എണ്ണം വരുന്ന പാദത്തിൽ അഞ്ച് മുതൽ എട്ട് ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് ആലോചന.

സാങ്കേതിക വിദ്യയിലെ വളർച്ച, അമേരിക്കയിലെ പരിഷ്കരിച്ച തൊഴിൽ നിയമങ്ങളും ചെലവ് ചുരുക്കാനുള്ള സമ്മർദ്ദങ്ങളുമാണ് പ്രധാനമായും ഐടി കമ്പനികളെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതോടെ 20,000ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിവരം.

ഐടി കമ്പനികളിൽ പ്രൊജക്ട് മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ വെല്ലുവിളി. ഇവരുടെ നിലവിലെ പാക്കേജ് 20 ലക്ഷം മുതൽ 40 ലക്ഷം വരെയാണ്. ഇത് നടപ്പിലായാൽ രാജ്യത്തെ തൊഴിലില്ലായ്മ ഇനിയും ഉയരുമെന്നാണ് വിവരം. ഇതിന് പുറമെ മധ്യതലത്തിലുള്ള ജീവനക്കാർക്കും ജോലി നഷ്ടപ്പെടും.

Post your comments