Global block

bissplus@gmail.com

Global Menu

പോപ്പീസ് എക്സ്പീരിയൻസ് ബ്രാൻഡ് ഷോറൂം കൊച്ചിയിൽ തുടങ്ങി

    പ്രമുഖ ബേബി കെയർ ബ്രാൻഡായ പോപ്പീസിന്റെ കൊച്ചിയിലെ എക്സ്പീരിയൻസ് ബ്രാൻഡ് ഷോറൂം പ്രശസ്ത ബോളിവുഡ് ചൈൽഡ് ആർട്ടിസ്റ്റ് ബാർബി ശർമ ഉദ്ഘാടനം ചെയ്തു.  നവജാത ശിശുക്കൾ മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ വസ്ത്രങ്ങൾക്കൊപ്പം ബേബി സോപ്പ്, ബേബി ഓയിൽ, ഷാംപൂം, ക്രീം, ഫാബ്രിക് വാഷ്, ഡയപ്പർ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാവും.

   ഇടപ്പള്ളി ഒബ്രോൺ മാളിനു സമീപമാണ് ഷോറൂം പ്രവർത്തിക്കുന്നത്.ബേബി കെയർ രംഗത്തെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് പോപ്പീസ്. ബേബി കെയർ രംഗത്ത് 15 വർഷത്തെ അനുഭവ സമ്പത്തുള്ള പോപ്പീസ് 2020 ഡിസംബറോടെ എല്ലാ സംസ്ഥാനങ്ങളിലും  എക്സ്പീരിയൻസ് ബ്രാൻഡ് ഷോറൂമുകൾ ആരംഭിക്കാനും എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും പ്രൊഡക്ടുകൾ  ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്.

    2023 ൽ ഹോൾസെയിൽ, ഗാർമെന്റ്, റീട്ടെയിൽ, എഫ്എംസിജി, എക്സ്പോർട്ട് എന്നിവയുമായി 1000 കോടി വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ ഷാജു തോമസ് പറഞ്ഞു.തൃശൂർ, കണ്ണൂർ, കോഴിക്കോ‍ട്, പെരിന്തൽമണ്ണ, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ബാഗ്ലൂർ, ‍ഡൽഹി, കൊൽക്കത്ത, ദുബായ്, ഖത്തർ എന്നിവിടങ്ങളിൽ ബ്രാൻഡഡ് ഷോറൂമുകൾ തുറക്കമെന്നും അദേഹം അറിയിച്ചു. 

Post your comments