Global block

bissplus@gmail.com

Global Menu

1.15 ബില്യന്റെ സ്വർണ്ണം ആര്‍.ബി.ഐ വിറ്റതായി സൂചന: വിശദീകരണവുമായി ആർ ബി ഐ രംഗത്ത്

 കരുതൽ സ്വർണ്ണശേഖരം വിറ്റുവെന്ന വാർത്തകളിൽ വിശദീകരണവുമായി ആർ.ബി.ഐ രംഗത്തെത്തി. ജൂലൈ മുതല്‍ ജൂണ്‍ വരെയാണ് ആര്‍.ബി.ഐയുടെ സാമ്പത്തികവര്‍ഷം. ഈ വര്‍ഷം ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ മാത്രമാണ് ഇത്രയും സ്വര്‍ണം വിറ്റതെന്നും,കഴിഞ്ഞതവണ  ആകെ വിറ്റത് 2 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമായിരുന്നുവെന്നും റിപ്പോർട്ട് വന്നു .
   
    ഒ​ക്​​ടോ​ബ​ർ 11വ​രെ, 2670 കോ​ടി ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ്​ ആ​ർ.​ബി.​ഐ​യു​ടെ  ക​രു​ത​ൽ ധ​ന​ശേ​ഖ​ര​ത്തി​ൽ ഉ​ള്ള​ത്. ആ​ഗ​സ്​​റ്റ്​ വ​രെ 19.87 ദ​ശ​ല​ക്ഷം ട്രോ​യ്​ ഔ​ൺ​സാ​ണ് കൈ​വ​ശ​മു​ള്ള സ്വ​ർ​ണ​ത്തി​​​​​​െൻറ അ​ള​വ്. ബി​മ​ൻ​ ജ​ലാ​ൻ സ​മി​തി റി​പ്പോ​ർ​ട്ട്​ പി​ന്നാ​ലെ സ്വ​ർ​ണ​ത്തി​ന്മേ​ലു​ള്ള വ്യാ​പാ​രം ആ​ർ.​ബി.​ഐ വ​ർ​ധി​പ്പി​ച്ചു​വെ​ന്ന ക​ണ​ക്കു​ക​ളാണ് പുറത്ത്​ വന്നത്​. 

      സ്വർണ്ണശേഖരം വിറ്റിട്ടില്ലെന്നും എക്​സ്​ചേഞ്ച്​ റേറ്റുകളിലുണ്ടായ മാറ്റവും അന്താരാഷ്​ട്ര വിപണിയിൽ​  സ്വർണ്ണത്തി​​​െൻറ വിലയിലുണ്ടായ വ്യതിയാനവും മൂല്യം കുറയുന്നതിന്​ ഇടയാക്കിയെന്നുമാണ്​​ ആർ.ബി.ഐയുടെ  വിശദീകരണം. 

Post your comments