Global block

bissplus@gmail.com

Global Menu

ബി എസ് എൻ എൽ -ന്റെ രക്ഷാ പദ്ധതി ഒരു മാസത്തിനകം

ബിഎസ്എൻഎല്ലിനെ പ്രതിസന്ധിയിൽനിന്നു രക്ഷിക്കാനുള്ള സർക്കാരിന്റെ പദ്ധതി ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നു ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ പ്രവീൺ കുമാർ പർവാർ.ബിഎസ്എൻഎൽ ജീവനക്കാരുടെ  മുഴുവൻ ശമ്പളവും  ദീപാവലിക്കു മുൻപ് കൊടുത്തുതീർക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി.

  മാത്രമല്ല  ഈ സാമ്പത്തിക വർഷം തന്നെ 4 ജി സേവനം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയും പി.കെ. പർവാർ പങ്കുവച്ചു.ഉപയോക്താക്കൾ വർധിക്കുന്നതിന്റെ കരുത്ത് ബിഎസ്എൻഎല്ലിനുണ്ട് .20,000 കോടിയിലേറെ രൂപ വരുമാനവും വലിയ സ്വാധീനവുമുള്ള സ്ഥാപനമാണിത് .ജീവനക്കാരുടെ എണ്ണം അടക്കം കാലങ്ങളായുള്ള പ്രശ്നങ്ങൾ ബിഎസ്എൻഎല്ലിനുണ്ടെന്നും, എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ മറികടക്കാൻ കഴിയുന്ന ഒരു പ്രതിസന്ധിയാണിതെന്നുംഅദ്ദേഹം വ്യക്തമാക്കി.

   4ജി വിതരണം ഈ വർഷം ഡിസംബറിനുള്ളിൽ പൂർത്തിയാക്കും. ബിഎസ്എൻഎൽ രക്ഷാപദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ  പിന്നീടു പ്രഖ്യാപിക്കും–പർവാർ പറഞ്ഞു. പ്രതിമാസം 1600 കോടി രൂപയോളം വരുമാന ഇനത്തിൽ ലഭിക്കുന്നുണ്ടെങ്കിലും അതിൽ ഭൂരിഭാഗവും നടത്തിപ്പു ചെലവുകൾക്കായി മാറ്റേണ്ടി വരുന്നതാണു പ്രതിസന്ധിക്കു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Post your comments