Global block

bissplus@gmail.com

Global Menu

2000 രൂപ നോട്ടും നിരോധിക്കുന്നു!!!

നോട്ട് നിരോധനം പാളിയതിന് പിന്നാലെ പ്രശ്നങ്ങളെ മറികടക്കാൻ അടിച്ച കൂട്ടിയ രണ്ടായിരത്തിൻ്റെ നോട്ടും സർക്കാരിന് പാരയായിരിക്കുകയാണ് ഇപ്പോൾ. രണ്ടായിരത്തിൻ്റെ കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതും കള്ളപ്പണത്തിന് എളുപ്പമാകുന്നതുമാണ് ഇപ്പോഴത്തെ പ്രശ്നനം. അതിനാൽ നോട്ട് പിൻവലിക്കാനാണ് റിസർവ് ബാങ്കിൻ്റെ തീരുമാനം.

ഇപ്പോൾ തന്നെ 2000 രൂപയുടെ നോട്ട് അച്ചടിക്കുന്നത് നിര്‍ത്തി വച്ചതായി വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കളളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി എടുക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി 2000 രൂപയുടെ നോട്ടുകള്‍ പ്രചാരണത്തില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്തുണ്ട്. എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ട് എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ നിലപാട് പുറത്തുവന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടിയില്‍ ഉള്ളത്.

Post your comments