Global block

bissplus@gmail.com

Global Menu

ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യമൊരുക്കി എസ്ബിഐ

നിലവിലുള്ള ഇടപാടുകാര്‍ക്ക് താങ്ങാനാവുന്നതും സന്തോഷകരവുമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യമൊരുക്കി.

ഇതനുസരിച്ച്  ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന്, ഇടപാടുകാര്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആറു മുതല്‍ 18 മാസംവരെയുള്ള ഇഎംഐ തെരഞ്ഞെടുക്കാം. രാജ്യത്തെ 1500ലധികം നഗരങ്ങളിലെ നാല്പതിനായിരത്തിലധികം  വ്യാപാരസ്ഥാപനങ്ങളിലും നാലര ലക്ഷത്തിലധികമുള്ള പൈന്‍ ലാബുകള്‍ ബ്രാന്‍ഡുചെയ്ത പിഒഎസ് മെഷീനുകളിലും ഈ സൗകര്യം ലഭ്യമാണ്.

പ്രോസസിംഗ് ഫീസില്ല. ഡോക്കുമെന്റേഷനും ശാഖാ സന്ദര്‍ശനവും ആവശ്യമില്ല. നിലവിലുള്ള എസ്ബി അക്കൗണ്ട് ബാലന്‍സ് കണക്കിലെടുക്കാതെതന്നെ തത്സമയം  വായ്പ ലഭ്യമാകും. ഇടപാട് നടത്തി ഒരു മാസത്തിനുശേഷം  ഗഡു അടയ്ക്കാന്‍ തുടങ്ങിയാല്‍ മതി.

നല്ല ധനകാര്യ-വായ്പാ ചരിത്രവുമുള്ളവര്‍ക്ക് ഈ വായ്പ എടുക്കാം. വായ്പയ്ക്ക് അര്‍ഹത മനസിലാക്കാന്‍ ബാങ്കിലേക്ക്  ഡിസിഇഎംഐ എന്ന് ടൈപ്പ് ചെയ്ത് 567676 എന്ന നമ്പരിലേക്ക്  രജിസ്റ്റേഡ് മൊബൈല്‍ നമ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി.

''ഞങ്ങളുടെ ഇടപാടുകാര്‍ക്ക് ആഹ്ളാദത്തോടെ ഈ ഉത്സവ സീസണില്‍ ഷോപ്പിംഗ് നടത്താന്‍ ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം ലഭ്യമാക്കുകയാണ്. രാജ്യത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍നിന്നും  ഇഎംഐ അടിസ്ഥാനത്തില്‍  ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനു ഇടപാടുകാരെ പ്രാപ്തമാക്കുന്നതാണ് ഈ ഉത്പന്നം. ഇടപാടുകാരുടെ സൗകര്യവും സംതൃപ്തിയും ഉറപ്പാക്കാന്‍ എസ്ബിഐ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഇടപാടുകാര്‍ക്ക് പ്രയാസം കൂടാതെ  സാധനങ്ങള്‍ വാങ്ങുവാനും കടലാസ് രഹിതമായി വായ്പ എടുക്കുവാനുമുള്ള പുതിയ ചുവടുവയ്പാണ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ,''  എസ്ബിഐ ചെയര്‍മാന്‍  രജിനീഷ് കുമാര്‍ പറഞ്ഞു.

 

Post your comments