Global block

bissplus@gmail.com

Global Menu

ഷെവര്‍ലെ ട്രെയ്ല്‍ബ്ലെയ്‌സര്‍ കേരള വിപണിയിൽ

കൊച്ചി: ജനറല്‍ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന എസ്‌യുവി ഷെവര്‍ലെ ട്രെയ്ല്‍ബ്ലെയ്‌സര്‍ കേരള വിപണിയിലെത്തി. കൊച്ചിയിലെ നെട്ടൂരിൽ  ജീയെം മോട്ടോഴ്‌സിൽ നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപിയാണ് വാഹനം പുറത്തിറക്കിയത് .

ഇന്ത്യയിലെ പ്രീമിയം എസ്‌യുവി സെഗ്‌മെന്റില്‍ തന്നെ ഏറ്റവും വലുതും ശക്തവുമാണെന്ന അവകാശവാദവുമായി  എത്തിയിരിക്കുന്ന  ഷെവര്‍ലെ ട്രെയ്ല്‍ബ്ലെയ്‌സറിന്റെ  ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള മോഡലിന് 26.96 ലക്ഷം രൂപയാണ് വില. 

സുരക്ഷാ സംവിധാനങ്ങൾക്ക് പ്രാധാന്യം നല്കികൊണ്ടുള്ള വാഹനം ബുക്കിങ് അനുസരിച്ച് തായ്‌ലൻഡിൽ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത് 

ട്രെയ്ല്‍ബ്ലെയ്‌സറിന്റെ ബീജ്, ബ്ലാക്ക് നിറങ്ങള്‍ സമ്മേളിക്കുന്ന ഇന്റീരിയറില്‍ ഒട്ടനവധി അത്യന്താധുനിക സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന വാഹനത്തിൽ  7 ഇഞ്ച് ടച്ച് സ്‌ക്രീന്‍, റിയര്‍ വ്യൂ ക്യാമറ, ഷെവര്‍ലെ മൈലിങ്ക് ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ ഉപഭോക്താക്കള്‍ക്കായി സിരി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.  പിന്നിൽ  രണ്ട്  നിരയായി മടക്കാവുന്ന സീറ്റുകള്‍ക്ക് വേണ്ടത്ര ലെഗ് സ്‌പെയ്‌സ് നല്കിയിട്ടുണ്ട്. കൂടാതെ  പിന്‍സീറ്റുകള്‍ക്കായി സീലിങ്ങില്‍ നാല് വെന്റോടുകൂടി എയര്‍ കണ്ടീഷനറുകൾ ക്രമീകരിച്ചിരിക്കുന്നു.

18 ഇഞ്ച് വീല്‍ ബേസും, 253 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള 7 സീറ്ററിൽ, 500 എന്‍എം ടോര്‍ക്ക് പുറപ്പെടുവിക്കുന്ന 200 പിഎസ് ഡീസല്‍ എഞ്ചിനോടൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും പ്രൊജക്ടര്‍ ഹെഡ്‌ലാപുകളും ഉണ്ട്.

സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്കികൊണ്ട്  ഡ്യുവല്‍ എയര്‍ബാഗ്, ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ , ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി ലോക്ക് ബ്രേക്ക്‌സ്, കോര്‍ണറിങ്ങ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, പാനിക് ബ്രേക്ക് അസിസ്റ്റ്, ഹൈഡ്രോലിക് ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് മറ്റു സവിശേഷതകൾ. 

Post your comments