Global block

bissplus@gmail.com

Global Menu

ഐആര്‍സിടിസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഇന്ന് മുതൽ

 ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഇന്നു മുതല്‍ തുടങ്ങി. ഐപിഒ ഒക്ടോബര്‍ മൂന്നിന് അവസാനിക്കും. പൊതുവിപണിയില്‍ നിന്ന് 650 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 10 രൂപ മുഖവിലയുള്ള 2.01 കോടി ഓഹരികളാണ് ഐആര്‍സിടിസി
മും വിറ്റഴിക്കുന്നത്.

മികച്ച ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ ഓഹരികള്‍ പ്രയോജനപ്പെടും എന്നാണ് വിലയിരുത്തല്‍. കാറ്ററിങ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍, ഇ-ടിക്കറ്റിങ് എന്നീ നാലു വിഭാഗങ്ങളില്‍ നിന്നാണ് ഐആര്‍സിടിസി പ്രധാനമായും വരുമാനം ഉണ്ടാക്കുന്നത്.

ഐപിഒ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ 30 ശതമാനത്തിന് മുകളില്‍ ഓഹരികള്‍ വിറ്റഴിഞ്ഞു. ആത്മവിശ്വാസത്തോടെയാണ് നിക്ഷേപകര്‍ ഐആര്‍സിടിസി ഐപിഒയെ സമീപിക്കുന്നത് എന്നതിന് തെളിവാണിതെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 
 

Post your comments