Global block

bissplus@gmail.com

Global Menu

കാലിക്കറ്റ് ചേംബർ - ബിസിനസ്സ് പ്ലസ് അവാർഡുകൾ ഗവർണർ സമ്മാനിച്ചു

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഇരുപതാം വാർഷികാഘോഷം ആരംഭിച്ചു.ബഹുമാന്യനായ കേരള ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിന് കാലിക്കറ്റ് ചേംബർ - ബിസിനസ് പ്ലസ് അവാർഡ് 2019, ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ രാജശേഖരൻ നായർക്ക് സമ്മാനിച്ചു.

അതോടൊപ്പം നിർമ്മാണ മേഖലകളിലെ മികവിന് ഗുഡ് വിൽ പോളിമേഴ്സൻ്റെ  മാനേജിംഗ് ഡയറക്ടറായ ശ്രീ. വി കെ അവറാച്ചന് കാലിക്കറ്റ് ചേംബർ - ബിസിനസ് പ്ലസ് അവാർഡ് ഗവർണർ സമ്മാനിച്ചു.

ആഗോളീകൃത സമ്പദ് വ്യവസ്ഥയുടെ കാലത്ത് പുതിയ അവസരങ്ങൾ ഉപയോഗിക്കാനും വളരാനും നമുക്ക് സാധിക്കണമെന്ന് ഗവർണർ പറഞ്ഞു. ചേംബറിൻ്റെ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അംഗത്വ ഡയറക്ടറി പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

ശ്രീ എം കെ രാഘവൻ എംപി, ശ്രീ അശോക് കുമാർ - (ചീഫ് എഡിറ്റർ, ബിസിനസ് പ്ലസ്), ശ്രീ സുബൈർ കൊളക്കാടൻ - കാലിക്കട്ട് ചേംബർ പ്രസിഡന്റ്, ശ്രീ രാജേഷ് കുഞ്ചപ്പൻ - സെക്രട്ടറി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

 

Post your comments