Global block

bissplus@gmail.com

Global Menu

വൻ വിജയമായി വിവേക് ശർമയുടെ വിൻ വിൻ പോളിസി

ഇലക്ട്രിക്കല്‍ മേഖലയില്‍ കമ്പനിയെ മുന്നോട്ടു നയിക്കാനും ഇന്‍ഡസ്ട്രി ലീഡര്‍ എന്ന സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതിനുമായി പാനസോണിക്  ലൈഫ് സൊല്യൂഷന്‍സ് ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക്കല്‍ ബിസിനസിന്റെ അമരക്കാരനായി വിവേക് ശര്‍മയെ നിയമിച്ചു. നേരത്തേ ജോയിന്റ് മാനേജിംഗ് ഡയറക്ടറായിരുന്ന ശര്‍മയെ മാനേജിംഗ് ഡയറക്ടറായി ഉയര്‍ത്തുകയായിരുന്നു. പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യയുടെ ഇന്ത്യാക്കാരനായ ആദ്യ മാനേജിംഗ് ഡയറക്ടറാണ് വിവേക് ശര്‍മ. ഇന്‍ഡസ്ട്രിയെ കുറിച്ച് തികഞ്ഞ അനുഭവസമ്പത്തുളള വിവേക് ശര്‍മയുടെ ആദ്യ ഉദ്യമം കമ്പനിയില്‍ ഒരു പെര്‍ഫോമന്‍സ് ഡ്രിവണ്‍ കള്‍ച്ചര്‍ കൊണ്ടുവരിക എന്നതായിരുന്നു. അതൊടൊപ്പം തന്നെ കമ്പനിക്ക് ഉപഭോക്താക്കളുമായുളള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം പ്രാധാന്യം നല്‍കി. ഇതിനായി കമ്പനിയുടെ ബിസിനസ് ചാനലുകള്‍, പ്രവര്‍ത്തനം (ഓപ്പറേഷന്‍സ്), മാനവവിഭവശേഷി (ഹ്യൂമന്‍ റിസോഴ്‌സസ്), ഉത്പന്നങ്ങള്‍ എന്നിവയെ കുറിച്ച് 360 ഡിഗ്രി അവലോകനം നടത്തുകയാണ് അദ്ദേഹം ചാര്‍ജ്ജെടുത്ത ഉടന്‍ ചെയ്തത്.

ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (എഫ്എംസിഡി), ലൈറ്റിംഗ്, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളില്‍ അസാമാന്യപാടവത്തോടെ ബിസിനസും ബ്രാന്‍ഡ് വികസനവും സംയോജിപ്പിച്ച് കൊണ്ടുപോകാന്‍ വിവേക് ശര്‍മയ്ക്കായി. അതവഴി കമ്പനിയെ വളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക് നയിക്കാനും.

പൂനെയിലെ വിഖ്യാതമായ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബിസിനസ് മാനേജ്‌മെന്റില്‍ നിന്ന് മാര്‍ക്കറ്റിംഗില്‍ എംബിഎ നേടിയ ശേഷം ഫിലിപ്‌സ് ഇന്ത്യയില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച വിവേക് ശര്‍മ അതിവേഗം മാറിക്കൊണ്ടിരുന്ന, മാത്സര്യം മുന്നിട്ടുനില്‍ക്കുന്ന ബിസിനസ് ലോകത്തിന് എന്നും അനുയോജ്യനാണെന്ന് തുടക്കംമുതല്‍ തന്നെ തെളിയിച്ചയാളാണ്. താന്‍ നയിക്കുന്ന സ്ഥാപനത്തെ മത്സരസജ്ജമാക്കി വിപണിയില്‍ മുന്‍നിരയിലെത്തിക്കാനുളള സാമര്‍ത്ഥ്യം എന്നും അദ്ദേഹത്തിനുണ്ട്. ഫിലിപ്‌സ് ഇന്ത്യയ്ക്ക് ശേഷം 2003-ല്‍ ബജാജ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകളിലൊന്നായ മോര്‍ഫി റിച്ചാര്‍ഡ്‌സിന്റെ പ്രസിഡന്റായ ശര്‍മ അതിവേഗം വിപണി കീഴടക്കിയ രാജ്യാന്തരബ്രാന്‍ഡായി കമ്പനിയെ ഉയര്‍ത്തിയതില്‍ സുപ്രധാനപങ്കുവഹിച്ചു. സ്‌മോള്‍ അപ്‌ളയന്‍സസ് വില്പനയില്‍ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞസമയത്തിനുളളില്‍ 200 കോടി രൂപയിലേറെ വാര്‍ഷിക ടേണ്‍ഓവര്‍ (വില്പന) നേടിയ കമ്പനിയെന്ന ഖ്യാതിയും മോര്‍ഫി റിച്ചാര്‍ഡ്‌സ് ബജാജിനെ (ഇന്ത്യ) തേടിയെത്തി. പിന്നീട് എവര്‍സ്‌റ്റോണ്‍ ക്യാപിറ്റല്‍ എന്ന സ്വകാര്യ ഇക്വിറ്റി കമ്പനിയിലേക്ക് കൂടുമാറിയ ശര്‍മ അവിടെ ഓപ്പറേഷന്‍സ് വിഭാഗം പാര്‍ട്‌നറായിരിക്കെയാണ് പാനസോണിക് ലൈഫ് സൊല്യൂഷന്‍സിലേക്ക് ക്ഷണം ലഭിക്കുന്നത്. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (എഫ്എംസിഡി), ലൈറ്റിംഗ്, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മേഖലകളില്‍ 32 വര്‍ഷത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം പാനസോണിക്കിന്റെ ഇന്ത്യന്‍ എംഡിയായി ചുമതലയേറ്റത്. വിട്ടുവീഴ്ചയില്ലാത്ത മത്സരത്തിന്റേതായ ലോകത്ത് സൂക്ഷ്മബുദ്ധിയോടെ വിജയതന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ വിവേക് ശര്‍മ്മയ്ക്കുളള കഴിവ് അപാരമാണ്.

ഒരു കമ്പനിയെ സംബന്ധിച്ച് ഉപഭോക്താവ് രാജാവും ജീവനക്കാര്‍ ചക്രവര്‍ത്തിമാരുമാണെന്ന് വിവേക് ശര്‍മ പറഞ്ഞുവയ്ക്കുന്നു. ജീവനക്കാരെ എപ്പോഴും ജോലിയില്‍ വ്യാപൃതരാക്കുക, അവരെ നല്ല രീതിയില്‍ പരിഗണിക്കുകയും സന്തോഷമുളളവരായി നിലനിര്‍ത്തുകയും ചെയ്യുക എന്നിവയാണ് ഒരു സ്ഥാപനം ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ ജീവനക്കാര്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കും, അതുവഴി സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാകും- അദ്ദേഹം പറയുന്നു. ഉപഭോക്താവിനെ രാജാവായും ജീവനക്കാരെ ചക്രവര്‍ത്തിമാരായും കണ്ട് പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ ലിമിറ്റിഡിന്റെ സാമ്രാജ്യവ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍  വ്യാപൃതനാണ് ഈ വിനയാന്വിതനായ വിജയശില്പി. 

 

വന്‍വിജയമായി വിവേക് ശര്‍മയുടെ വിന്‍-വിന്‍ പോളിസി
നാം എപ്പോഴും നമുക്ക് വേണ്ടി മാത്രം ജീവിക്കരുത്. സഹജീവികള്‍ക്കും കസ്റ്റമേഴ്‌സിനും രാജ്യത്തിനും കൂടിയുളളതാവണം ജീവിതം. നിസ്വാര്‍ത്ഥസേവനത്തിലൂടെ ഒരു സ്ഥാപനത്തിന് അഥവാ ബിസിനസിന് വിജയത്തിലെത്താനാവും- പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിവേക് ശര്‍മയുടെ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥയുടെ കരുത്ത്. നമുക്ക് പ്രവര്‍ത്തിക്കാനൊരു പ്‌ളാറ്റ്‌ഫോമുണ്ട്. അവിടെ നിന്നുകൊണ്ട് സഹജീവികള്‍ക്ക് കൂടി ഉപകാരപ്രദമായ വിധത്തില്‍ എന്ത് ചെയ്യാനാവുമെന്ന് സ്വയം ചോദിക്കണമെന്നും അദ്ദേഹം പറയുന്നു.
ഇത് കേവലം ഒരു കോര്‍പറേറ്റിന്റെ പതിവ് വാചകങ്ങളല്ല....പകരം സ്വജീവിതത്തിലൂടെയും പ്രവൃത്തിയിലൂടെയും അത് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥനായ ഒരു വ്യക്തിയുടെ നേര്‍സാക്ഷ്യമാണ്.ലളിതജീവിതം നയിക്കുന്ന വിവേക് ശര്‍മയ്ക്ക് സ്വന്തമായി ഒരു കാര്‍ പോലുമില്ല. സ്വന്തമാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിട്ടില്ലെന്നതാണ് സത്യം. തിരക്കിട്ട ബിസിനസ് ജീവിതത്തില്‍ സഞ്ചാരത്തിനായി വാടക ടാക്‌സികളെയാണ് അദ്ദേഹം ആശ്രയിക്കുന്നത്.
പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ വളര്‍ച്ചയെ കുറിച്ച് വിവേക് ശര്‍മ്മയുടെ വാക്കുകളിലൂടെ....

നാലു മൂലക്കല്ലുകള്‍

മാനേജിംഗ് ഡറക്ടറായി ചുമതലയേറ്റ ശേഷം ആദ്യം ചെയ്തത് കമ്പനിക്ക് ഉപഭോക്താക്കളുമായുളള ബന്ധം കൂടുതല്‍ മികവുറ്റതാക്കുക എന്നതാണ്. പെര്‍ഫോമന്‍സ് ഡ്രിവണ്‍ കള്‍ച്ചര്‍, ബില്‍ഡിംഗ് ഹ്യുമന്‍ റിസോഴ്‌സസ്, പ്രോഡക്ട്‌സ്, പ്രൊമോഷന്‍ എന്നിവയാണ് ഒരു കമ്പനിയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായ മൂലക്കല്ലുകള്‍ എന്നതാണ് എന്റെ സ്ട്രാറ്റജി. അതുകൊണ്ടുതന്നെ ചാര്‍ജ്ജെടുത്ത ഉടന്‍ കമ്പനയുടെ ബിസിനസ് ചാനലുകള്‍, മാനവിഭവശേഷി, ഉത്പന്നങ്ങള്‍, വിപണിമത്സരത്തോടുളള പ്രതികരണം എന്നിവ വിശകലനം ചെയ്തു. അതനുസരിച്ചാണ് പിന്നീടുളള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചത്.

പരിവര്‍ത്തനഘട്ടത്തിലെ വെല്ലുവിളികള്‍

ആങ്കറും പാനസോണികും സംയോജിച്ച് പാനസോണിക് ഇന്ത്യ ലൈഫ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആയി മാറിയ പരിവര്‍ത്തനഘട്ടത്തില്‍ കമ്പനിക്ക് അത്യന്തം ശ്രദ്ധ  ആവശ്യമുളള ആഭ്യന്തരവും ബാഹ്യവുമായ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഇഥംപ്രഥമമായി ഉയര്‍ന്ന ബാഹ്യവെല്ലുവിളി കഴിവുറ്റ ഉദ്യോഗാര്‍ത്ഥികളുടേതായിരുന്നു. മാറ്റത്തിന്റേതായ  ഘട്ടത്തില്‍ മികച്ച ഒരു ടീം കമ്പനിക്ക് അത്യന്താപേക്ഷിതമായിരുന്നു.  (2021-2022 ഓടെ ബില്യണ്‍ഡോളര്‍
 കമ്പനിയാകുക എന്ന ലക്ഷ്യം നേടുന്നതിന് സഹായകമായ വിധത്തില്‍  ബിസിനസ്-ടു-ബിസിനസ് ( ആ2ആ), ബിസിനസ്-ടു-ഗവണ്‍മെന്റിലും ( ആ2ഏ) ഫോക്കസ് ചെയ്ത് ബ്രാന്‍ഡ് നില (ആഴദഷപ ഛസറയര്‍യസഷ) ശക്തിപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് 80 പേരെ നിയമിച്ചു. ലൈറ്റിംഗ്, ഐഎക്യു, ഊര്‍ജ്ജമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 550 പേരെയും നിയമിച്ചു. ഈ വിഭാഗങ്ങള്‍ കമ്പനിയെ ഉപഭോക്താക്കളുടെ വാങ്ങല്‍രീതി, ഉപയോഗരീതി, വിവരശേഖരണരീതി എന്നീ മൂന്നുകാര്യങ്ങള്‍ മനസ്‌സിലാക്കാന്‍ സഹായിച്ചു.  രണ്ടാമത്തെ വെല്ലുവിളി വിപണിയിലെ വിലയുദ്ധം (ഛഴയനഫ ഢദഴ ) , വില കുറയ്ക്കല്‍ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കമ്പനിയുടെ മത്സരസ്വഭാവത്തെ സംബന്ധിച്ചതായിരുന്നു. വിപണിയിലെ എതിരാളികള്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത തരത്തില്‍ വിലകുറച്ചുകൊണ്ടിരന്നു. ഈ പ്രവണത അനാരോഗ്യകരമാണ്. മൂന്നാമത്തെ പ്രധാന വെല്ലുവിളി മീഡിയ ചെലവായിരുന്നു. ജനപ്രീതിയുളള കരുത്തുറ്റ ഒരു ബ്രാന്‍ഡ് വളര്‍ത്തിയെടുക്കുന്നതില്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. അതിന് ചെലവുമേറും. എന്തായാലും ഈ വെല്ലുവിളികളെയെല്ലാം കമ്പനി തന്മയത്വത്തോടെ നേരിട്ടു.

സൗരോര്‍ജ്ജമേഖയില്‍ അടിയായി പരിരക്ഷിത ഇറക്കുമതി തീരുവ

സൗരോര്‍ജ്ജഉപഭോഗം പ്രോത്സാഹിപ്പിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ സോളാര്‍ പാനല്‍ ഇറക്കുമതി സുഗമമാക്കാനുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ല. 2018-ല്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സോളാര്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുളള ശ്രമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുതിയ പരിരക്ഷിത ഇറക്കുമതി തീരുവ ( സെയ്ഫ്ഗാര്‍ഡ് ഇംപോര്‍ട്ട് ഡ്യൂട്ടി) ഏര്‍പ്പെടുത്തി. അടുത്ത രണ്ടുവര്‍ഷത്തേക്ക് മലേഷ്യ. ചൈന എന്നിവിടങ്ങളില്‍ നിന്നുളള സോളാര്‍ ഇറക്കുമതികള്‍ക്ക്   25% പരിരക്ഷ തീരുവ ഏര്‍പ്പെടുത്തുകയാണുണ്ടായത്. മാത്രമല്ല, സോളാര്‍ പാനല്‍ നിര്‍മ്മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും അവര്‍ നിര്‍മ്മിക്കുന്ന അഥവാ വില്‍പനചെയ്യുന്നപാനലുകള്‍ക്ക് ബിഐഎസ് മുദ്ര നേടിയിരിക്കണമെന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു. അതുവരെ പാനസോണിക് ലൈഫ് സൊല്യൂഷന്‍സിന്റെ സോളാര്‍ പാനലുകള്‍ക്ക് മാത്രമാണ് ബിഐസ് മുദ്ര ഉണ്ടായിരുന്നത്. ഇന്ത്യയില്‍ സാധാരണമായിരുന്ന
 ചൈനയില്‍ നിന്നുളള സോളാര്‍ പാനലുകളെ അപേക്ഷിച്ച് 20 ശതമാനത്തിലേറെ ക്ഷമതയുളളതാണ് പാനസോണിക്കിന്റെ പാനലുകള്‍.

വെന്‍ഡര്‍-സപ്‌ളയര്‍ ബന്ധം

എന്നെന്നും നിലനില്‍ക്കുന്ന ഒരു പാര്‍ട്‌നര്‍ഷിപ്പ് സൃഷ്ടിക്കുക എന്നത് ഒരു ബ്രാന്‍ഡിനെ സംബന്ധിച്ച് അതിപ്രധാനമാണ്.  ഇലക്ട്രിക്കല്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ നിര്‍മ്മാണരംഗത്ത് കാലത്തിനുമുമ്പേ സഞ്ചരിച്ച ബ്രാന്‍ഡ് എന്ന നിലയില്‍ കമ്പനിക്ക് ഓരോ വെന്‍ഡറിന്റേയും വിശ്വാസം നേടിയെടുക്കാന്‍
സാധിച്ചു. സപൈ്‌ള ചെയിന്‍ മാനേജ്‌മെന്റില്‍ ബ്രാന്‍ഡിന്റെ സ്‌ഥൈര്യമാണ് ഇത് തെളിയിക്കുന്നത്. ഇതിനായി ഇന്റേണല്‍ ലോജിസ്റ്റിക്‌സ് ഉള്‍പ്പെടെ ഒരു സപൈ്‌ള മാനേജ്‌മെന്റ് ഫംഗ്ഷന്‍ സൃഷ്ടിക്കുകയാണ് കമ്പനി ആദ്യം ചെയ്തത്. അടുത്തതായി ഈ പ്‌ളാറ്റ്‌ഫോമിലേക്ക് എല്ലാ വെന്‍ഡര്‍മാരെയും
ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. എന്നാല്‍, ചില വെന്‍ഡര്‍മാര്‍ വളരെ ചെറിയ സംരംഭകരോ, സ്റ്റാര്‍ട്ടപ്പുകളോ ആയിരുന്നതിനാല്‍ ഫണ്ട്‌ശേഖരണം വലിയ കടമ്പയായി. ഈ സാഹചര്യത്തില്‍ സപ്‌ളയര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് സുഗമമാക്കുന്നതിനായി മൂന്ന് ദേശീയ ബാങ്കുകളുമായി ചേര്‍ന്ന് ഒരു
ഫിനാന്‍സ് സ്‌കീം രൂപീകരിക്കാന്‍ പാനസോണിക് തീരുമാനിച്ചു. ഉത്പന്നങ്ങളുടെ ഗുണമേന്മ പരിശോധനയ്ക്കായി ഡീലര്‍മാര്‍ക്കും വില്പനക്കാര്‍ക്കും പരീശീലനം നല്‍കുന്നതിനായി ഒരു ക്വാളിറ്റി ടീമിനെയും സജ്ജമാക്കി. പ്രാദേശിക,ആഗോള വിതരണക്കാരുമായി പാനസോണിക്കിന് പാര്‍ട്‌നര്‍ഷിപ്പുണ്ട്. പാനസോണിക് മലേഷ്യ ഒരു മുഖ്യസപ്‌ളയറാണ്. സോളാര്‍ & ലൈറ്റിംഗ് ഉത്പന്നങ്ങള്‍ സപൈ്‌ള ചെയ്യുന്നതിനായി ഒരു ചൈനീസ് സപ്‌ളയറുണ്ട്.ദീര്‍ഘകാലാടിസ്ഥാനത്തിലുളള വെന്‍ഡര്‍-സപെ്‌ളയര്‍ ബന്ധം കമ്പനിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുന്നു. കമ്പനിയുടെ വില്പനയിലും വരുമാനവര്‍ദ്ധനവിലും അതിലുപരി ഉപഭോക്താവിന്റെ ആവലാതികള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്തുന്നതിനും പാനസോണിക്കിന്റെ സെയില്‍സ് പങ്കാളികള്‍ വളരെയേറെ സഹായിച്ചു.

വളര്‍ച്ചയുടെ ഗ്രാഫ് മുന്നോട്ട്

2007-ല്‍ ആങ്കര്‍-പാനസോണിക് സംയോജനത്തോടെ കമ്പനി കൂടുതല്‍ മികച്ച ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. ലോകനിലവാരത്തിലുളള വൈവിധ്യമാര്‍ന്ന  ഇലക്ട്രിക്കല്‍, ലൈറ്റിംഗ്, വെന്റിലേഷന്‍ ഉപകരണങ്ങളുടെ വന്‍ ശ്രേണി തന്നെ പുറത്തിറക്കി. കമ്പനിയുടെ ഉത്പന്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍  ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനായി കമ്പനി വന്‍ തുക മുതല്‍ മുടക്കി. എന്റര്‍പ്രൈസ് സ്ട്രാറ്റജി, കോര്‍പറേറ്റ് കള്‍ച്ചര്‍, ഓപ്പറേഷണല്‍ പ്രോസസുകള്‍, ഉപഭോക്താക്കള്‍ക്ക് പ്രീതികരമായ സാങ്കേതികക്ഷമത, പെര്‍ഫോമന്‍സ് മെഷറുകള്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കസ്റ്റമര്‍ സെന്‍ട്രിസിറ്റി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇ-കൊമേഴ്‌സ് വ്യാപനം ത്വരിതപ്പെടുത്തുന്നതിനും ഉപഭോക്താവിന്റെ തിരഞ്ഞെടുപ്പുരീതികള്‍ (ഇന്റര്‍സശഫഴ ഞഫവഫനര്‍യസഷ ഛഴസനഫററഫറ) പ്രോത്സാഹിപ്പിക്കുന്നതിനും അവയോടു ചേര്‍ന്നുപോകുന്നതുമായ വിധത്തില്‍ റീട്ടെയ്ല്‍ രംഗത്ത് കനത്ത മുതല്‍മുടക്ക് നടത്താനാണ് നിലവില്‍ കമ്പനിയുടെ നീക്കം.

ആങ്കറും പാനസോണികും ചേര്‍ന്ന് പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡായി മാറിയതോടെ കമ്പനിയുടെ വിഷന്‍ മേക്ക് എ ബെറ്റര്‍ കംഫര്‍ട്ടബിള്‍ ലൈഫ് വിത് ഹ്യൂമന്‍ ഓറിയന്റഡ് സൊല്യൂഷന്‍സ് ( ഘദലഫ ദ ധഫര്‍ര്‍ഫഴ, നസഷബസഴര്‍ദധവഫ വയബഫ ള്‍സര്‍മ മന്‍ശദഷ സഴയഫഷര്‍ഫപ റസവന്‍ര്‍യസഷറ) എന്നാക്കി മാറ്റി. 12 വര്‍ഷം മുമ്പാണ് പാനസോണിക് ആങ്കറിനെ ഏറ്റെടുത്തത്. ഏറ്റെടുക്കലിന് ശേഷമുളള ആദ്യ ദശാബ്ദത്തില്‍ കമ്പനിയുടെ വില്പന (സെയില്‍സ്) പ്രതിവര്‍ഷം ശരാശരി 13%ഇഅഏഝ ഉം  ലാഭം 11% ഇഅഏഝ ഉം എന്ന രീതിയില്‍ വളര്‍ച്ചു. ഏറ്റെടുക്കലിന് ശേഷമുളള ആദ്യവര്‍ഷം വില്പന 25% ഉം
ലാഭം 32 ശതമാനവും വര്‍ദ്ധിച്ചു. ദഷനയവയദഴരു റയപഫല്‍ വിഭാഗത്തില്‍ 380-ല്‍ ഏറെ സപ്‌ളയര്‍മാരുമായി പാനസോണിക് ലൈഫ് സൊല്യൂഷന്‍സിന് പങ്കാളിത്തമുണ്ട്. 25-30 വെന്‍ഡര്‍മാരുമായും പാര്‍ട്‌നര്‍ഷിപ്പുണ്ട്. ഈ ചുരുങ്ങിയ കാലത്തിനിടയില്‍ വില്പനയും വിതരണമേഖലയും സുഗമമായി
കൈകാര്യം ചെയ്യുവാന്‍ തക്ക പൊട്ടന്‍ഷ്യലുളള കഴിവുറ്റ ഒരു ടീമിനെ വാര്‍ത്തെടുക്കാനും കമ്പനിക്കായി.

സമാനതകളില്ലാത്ത ജാപ്പനീസ് സാങ്കേതികവിദ്യയും നിര്‍മ്മാണരീതിയും കമ്പനിയെ ആഗോളവിപണിയില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യയെ സുസജ്ജമാക്കി. 2018-19 സാമ്പത്തികവര്‍ഷത്തില്‍ പാനസോണിക്  ലൈഫ് സൊല്യൂഷന്‍സിന്റെ ടേണ്‍ ഓവര്‍ 3,410 കോടി രൂപയാണ്. 2022 ഓടു കൂടി ഇത് ഒരു ബില്യണ്‍ യുഎസ് ഡോളറാകുമെന്നാണ് പ്രതീക്ഷ. പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ലിമിറ്റഡ്
 ഇലക്ട്രിക്കല്‍ രംഗത്ത് 2021 ഓടെ വന്‍ വരുമാനവര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.  2021-ഓടെ പ്രതിവര്‍ഷം 6-8% വരെ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കളുമായുളള ബന്ധം വര്‍ദ്ധിപ്പിച്ചും കൂടുതല്‍ ഡീലര്‍മാരുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചും ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി.

പരമ്പരാഗതരീതികള്‍ക്കപ്പുറത്തേക്ക്

ആഗോളതലത്തില്‍ ഏറ്റവും സ്വാധീനമുളള വിപണികളിലൊന്നയ ഇന്ത്യ ഡിജിറ്റലൈസേഷന്റെ പാരമ്യത്തിലാണ്. ഇന്ത്യാഗവര്‍മെന്റിന്റെ സ്മാര്‍ട്ട്‌സിറ്റിപദ്ധതികള്‍ പുരോഗതിയുടെ മാര്‍ഗ്ഗത്തില്‍ കുതിച്ചുതുടങ്ങിയ സാഹചര്യത്തില്‍ പാനസോണിക് ലൈഫ് സൊല്യൂഷന്‍ പരമ്പരാഗതരീതികള്‍ക്കുപരിയായി ബിസിനസ്-ടു-ബിസിനസ് (ബി2ബി) ബിസിനസ്-ടു-ഗവര്‍മെന്റ് ( ബി2ജി) എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ ഫസ്റ്റ് സിറ്റീസ് എന്നീ മേഖലകളില്‍ വന്‍ അവസരങ്ങളാണുളളത്. ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രി അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ  മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ സഫലീകരിക്കാനുളള പ്രവര്‍ത്തനത്തില്‍ കമ്പനി വ്യാപൃതമാണ്. ബി2ബി, ബി2ജി മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാത്രം 700 പേരെയാണ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി നിയമിച്ചത്. ആങ്കര്‍,  പാനസോണിക് എന്നീ ഇരുകമ്പനികളുടെയും കരുത്താര്‍ജ്ജിച്ച് പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യമാര്‍ക്കറ്റിംഗിലും മുന്നേറുകയാണ്. ബി2ബി ഉപഭഓക്താക്കള്‍ക്കും ഗവര്‍മെന്റ് പര്‍ച്ചേസര്‍മാര്‍ക്കും (ബി2ജി) അതിവേഗ കണ്‍സപ്ഷന്‍ പാറ്റേണ്‍ ആണ് കമ്പനി ലക്ഷ്യമിടുന്നത്. 2018-2019-ലെ കമ്പനിയുടെ മൊത്തം വരുമാനത്തില്‍ ഏകദേശം 8% ബി2ബി, ബി2ജിയുടേയും സംഭാവനയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ ഇവയെ (ബി2ബി, ബി2ജി ) 25% വരുമാനം പ്രദാനം ചെയ്യുന്ന മേഖലളാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

വിന്‍-വിന്‍ പോളിസിയാണ് തന്റെ കമ്പനി പിന്തുടരുന്നതെന്ന് വിവേക് ശര്‍മ പറയുന്നു. കമ്പനിക്ക് മാത്രമല്ല സപെ്‌ളയര്‍മാര്‍ക്കും ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും എല്ലാം നേട്ടം മാത്രം.
നിസ്വാര്‍ത്ഥത കോര്‍പറേറ്റ് ലോകത്തിന് ചേര്‍ന്നതല്ല എന്ന വിശ്വാസം തിരുത്തിയെഴുതുകയാണ് വിവേക് ശര്‍മയും പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ ലിമിറ്റ (ആങ്കര്‍-പാനസോണിക്)ഡും

 

Post your comments