Global block

bissplus@gmail.com

Global Menu

കാലിക്കറ്റ് ചേംബർ വാർഷികാഘോഷം ഇന്ന്; ഉദ്ഘാടനം കേരള ഗവർണർ

 ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഇരുപതാം വാർഷികാഘോഷം നടക്കുന്നു. വാർഷികത്തിന്റെ ഉദ്ഘാടനവും പുതിയ ചേംബർ ഭവൻ നിർമ്മാണത്തിന്റെ ശിലാസ്ഥാപനവും ഇന്ന്  മലബാർ പാലസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം  ചെയ്യും. ചടങ്ങിൽ വ്യവസായ - വാണിജ്യ ആരോഗ്യ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ഏഴ് വ്യക്തിത്വങ്ങൾക്ക് ചേംബർ ബിസിനസ് അവാർഡുകൾ  സമ്മാനിക്കും. 

ഇൻകം ടാക്സിൽ പുതുതായി വന്ന മാറ്റങ്ങളെ കുറിച്ചും, ഇൻകം ടാക്സ് അധികൃതരെയും ചാർട്ടേർഡ് അക്കൗണ്ടന്റുമാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സെമിനാർ, ജി.എസ്.ടിയ നടപ്പാക്കിയ മാറ്റങ്ങളെ കുറിച്ച് കച്ചവടക്കാർക്ക് ബോധവത്കരണം, മലബാർ ടൂറിസം മേള, ഹോട്ടലുകളെയും കാറ്ററിങ് സർവീസുകളെയും ഉൾപ്പെടുത്തി ഭക്ഷ്യ സുരക്ഷാ അവബോധ സെമിനാർ, കസ്റ്റംസ് വിദേശ വിനിമയ ആനുകൂല്യങ്ങളെ ക്കുറിച്ച് ക്ലാസ്, എൻആർഐമീറ്റ് ,  റെയിൽ വേ-എയർപോർട്ട്-ബേപ്പൂർ പോർട്ട് തുടങ്ങിയവയുടെ അടിസ്ഥാന വികസനങ്ങളെ കുറിച്ച്  സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കും.

Post your comments