Global block

bissplus@gmail.com

Global Menu

സുവർണ്ണലിപിയിൽ കൊത്തിയ നേട്ടങ്ങളുമായി വ്യവസായവകുപ്പ്

'ദൈവത്തിന്‍റെ സ്വന്തം നാട് വിവാദങ്ങളുടെയും സ്വന്തം നാടാണ്. ഒന്നിന് പുറകേ ഒന്നായി വിവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. ദൃശ്യശ്രാവ്യനവമാധ്യമങ്ങള്‍ അവ കുറേ നാള്‍ കൊണ്ടാടും. പുതിയവ വരുമ്പോള്‍ പഴയതിനെ തളളും. സമൂഹമാധ്യമങ്ങള്‍ സജീവമായതോടെ നിമിഷംപ്രതി വിവാദങ്ങളാണ്....കഴമ്പില്ലാത്ത വിവാദങ്ങളുടെ അതിപ്രസരം. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്ന പോലെ ചിലര്‍ വിവാദസൃഷ്ടിക്കായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ്. ഫലമോ നല്ല കാര്യങ്ങള്‍ പലതും ജനങ്ങളിലെത്താതെ പോകുന്നു. പിണറായി സര്‍ക്കാരിന്‍റെ പല വികസന പ്രവര്‍ത്തനങ്ങളും ഇത്തരത്തില്‍ ജനങ്ങളിലെത്താതെ പോകുന്നുണ്ട്.  ഈ സാഹചര്യത്തില്‍ വ്യവസായവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇടതുസര്‍ക്കാരിന് കീഴില്‍ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന വ്യവസായപുരോഗതിയെ കുറിച്ചും വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജന്‍ ബിസിനസ് പ്ളസിനോട് മനസ്സുതുറക്കുന്നു.

വൈവിധ്യവത്ക്കരണത്തിലൂടെ വികസനവഴിയില്‍ വന്‍മുന്നേറ്റം

പിണറായി സര്‍ക്കാരില്‍ വളരെ ക്രിയാത്മകമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന വകുപ്പാണ് വ്യവസായവകുപ്പ്. വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍റെ നേതൃത്വത്തില്‍ വിവിധ വികസനപദ്ധതികളിലൂടെ മുന്നോട്ടുകുതിക്കുകയാണ് കേരളത്തിന്‍റെ വ്യവസായമേഖല. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായി, വ്യവസായം തുടങ്ങുന്നതിനുള്ള നടപടികള്‍ ലളിതമാക്കാന്‍ നിലവിലുണ്ടായിരുന്ന 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2018 പാസാക്കി. നീണ്ടകാലമായി സംസ്ഥാനം നേരിടുന്ന വലിയ ആക്ഷേപത്തിന് വിരാമമിട്ട് നിക്ഷേപ/സംരംഭക സൗഹൃദസംസ്ഥാനമായി മാറി എന്നതു മാത്രമല്ല ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി നിയമഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനം എന്ന ഖ്യാതിയും കേരളം ഇതിലൂടെ സ്വന്തമാക്കി. കേന്ദ്രസര്‍ക്കാര്‍ വില്പനയ്ക്കുവച്ച പൊതുമേഖലാസ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍  തീരുമാനിച്ച ഇടതുസര്‍ക്കാരിന്‍റെ സക്രിയ വ്യവസായവകുപ്പ് വൈവിധ്യവത്ക്കരണത്തിലൂടെയും നവീകരണത്തിലൂടെയും തകര്‍ച്ചയുടെ വക്കിലായിരുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭമാര്‍ഗ്ഗത്തിലെത്തിച്ചു. സംസ്ഥാനത്തെ പരമ്പരാഗത തൊഴില്‍മേഖലയായ കൈത്തറി നെയ്ത്തു മേഖലയെ സംരക്ഷിക്കാന്‍ സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി,  യുവവീവ് പദ്ധതി, വീട്ടിലൊരു തറി പദ്ധതി, കൈത്തറി സ്വയം തൊഴില്‍ സഹായ പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. വസ്ത്രഗ്രാമം, ന്യൂവര്‍ ടെക്നോളജിക്കല്‍ ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാം, മാര്‍ക്കറ്റ് ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാം, മാര്‍ക്കറ്റ് ഡെവലപ്പ്മെന്‍റ് ഇനിഷ്യേറ്റീവ് പദ്ധതി തുടങ്ങി എണ്ണമറ്റ പദ്ധതികളിലൂടെ കാഡ്കോ (കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്)യെ ലാഭത്തിലെത്തിച്ചു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്ന കെല്‍പാമി (കേരള സ്റ്റേറ്റ് പാല്‍മിറ പ്രൊഡക്ട്സ് ഡെവലപ്മെന്‍റ് ആന്‍റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്)നെ നവീകരണപദ്ധതികളിലൂടെ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ ഫലമായി പൂട്ടിക്കിടന്ന സ്പിന്നിങ് മില്ലുകള്‍ വ്യവസായവകുപ്പിന്‍റെ   ശ്രമഫലമായി തുറന്നുപ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ഈ മേഖലയുടെ വികസനം ലക്ഷ്യമിട്ട് ഹൈടെക് വീവിങ് മില്‍ ആരംഭിച്ചു. കേരളത്തിലെ കാപ്പിക്കൃഷി മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കോഫി പാര്‍ക്ക് എന്ന ആശയം നടപ്പിലാക്കി....അങ്ങനെയങ്ങനെ വിവിധമേഖലകളിലായി വൈവിധ്യമാര്‍ന്ന വികസനപദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരികയാണ് ഇ.പി.ജയരാജന്‍റെ വ്യവസായ വകുപ്പ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ മറയാക്കി മനപൂര്‍വ്വം ചമയ്ക്കുന്ന വിവാദങ്ങളുടെ വക്രദൃഷ്ടിയെ മാറ്റിനിര്‍ത്തിക്കൊണ്ട് വ്യവസായവകുപ്പിന്‍റെ നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയിലേക്ക്.

പൊതുമേഖലയെ തകര്‍ത്തത് അഴിമതിയും പഴഞ്ചന്‍ രീതികളും

ഇടതുസര്‍ക്കാരിന് കീഴില്‍ കേരളത്തിലെ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളെല്ലാം പൊതുവെ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വ്യവസായസ്ഥാപനങ്ങള്‍ കുറേ കാലമായി പിന്തുടര്‍ന്നുവന്നിരുന്ന രീതികള്‍ കാരണമാണ് മുന്‍കാലങ്ങളില്‍ തകര്‍ച്ചയ്ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയാതെ പോയത്. ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഓരോ പൊതുമേഖലാ സ്ഥാപനത്തെ സംബന്ധിച്ചും ആ സ്ഥാപനം അഭിമുഖീകരിക്കുന്ന പ്രശ്നം എന്താണെന്ന് പ്രത്യേകം പ്രത്യേകം പരിശോധിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഈ വ്യവസായങ്ങളെ മെച്ചപ്പെടുത്താന്‍ ഓരോ വ്യവസായത്തിന്‍റെയും ആവശ്യമനുസരിച്ചുളള ഇടപെടലുകള്‍ നടത്തുകയും ചെയ്തു. അതിന്‍റെ ഭാഗമായിട്ട് ഉന്നതസ്ഥാനങ്ങളിലിരുന്ന ചിലരെ നീക്കി. അതായത് ചിലര്‍ സ്ഥാപനം നടത്താന്‍ പ്രാപ്തരല്ലായിരുന്നു. ചിലര്‍ അഴിമതിക്കാരും.  തത്ഫലമായി സ്ഥാപനത്തിലുണ്ടാവേണ്ട അച്ചടക്കമില്ല, മാര്‍ക്കറ്റിംഗ് സംവിധാനമില്ല, ഉത്പാദനത്തെ കുറിച്ച് പരിശോധിക്കുന്നില്ല. ഇതൊക്കെ വ്യവസായത്തെ നഷ്ടത്തിലേക്ക് നയിച്ചു. ഈ വക പ്രശ്നങ്ങളെല്ലാം  പരിഹരിച്ചെടുക്കുന്നതിന് വേണ്ടിയുളള നല്ല നടപടികളാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. ഒരു മുന്‍വിധിയും കൂടാതെ വ്യവസായം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാരിന്‍റെ ഇടപെടല്‍. 

സ്വകാര്യമേഖലയും വളരണം

കേരളത്തില്‍ ഇതുവരെ വ്യവസായ വകുപ്പെന്നത് പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുക എന്ന രീതിയിലാണ് രൂപപ്പെടുത്തിയിരുന്നത് അഥവാ പ്രവര്‍ത്തിച്ചുപോന്നത്. ഞങ്ങള്‍ അതിന് വിഭിന്നമായി പൊതുമേഖലാ സ്ഥാപനങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നതിനൊപ്പം തന്നെ സ്വകാര്യമേഖലയിലെ വ്യവസായികവളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കി. കേരളത്തില്‍ സ്വകാര്യമേഖലയില്‍ ഒട്ടനവധി വ്യവസായങ്ങളുണ്ട്. അതില്‍ മഹാഭൂരിപക്ഷവും മലയാളികളുടെ സംരംഭങ്ങളാണ്. അവര്‍ ഇവിടെയാണ് വ്യവസായം നടത്തുന്നത്. സ്വന്തം നാട്ടിലുളളവര്‍ക്കാണ് ജോലി നല്‍കുന്നത്. അപ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിച്ച് വ്യവസായം സുഗമമായി നടത്തിക്കൊണ്ടുപോകാനുളള അന്തരീക്ഷം ഒരുക്കുക, അസംസ്കൃതവസ്തുക്കള്‍ ലഭ്യമാക്കുക, സാമ്പത്തിക പ്രതിസന്ധിയിലാണ്ട വ്യവസായങ്ങളെ കൈപിടിച്ചുയര്‍ത്തുക തുടങ്ങിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. 

വാണിജ്യവും വളരണം

വ്യവസായവകുപ്പ് വ്യാപാര വാണിജ്യമേഖലകളുടെ (:ഷപന്‍റര്‍ഴയഫറ & ഇസശശഫഴനഫ )പുരോഗതിക്കായി പ്രവര്‍ത്തിക്കേണ്ട വകുപ്പാണ്. എന്നാല്‍  കേരളത്തില്‍ വാണിജ്യം (ഇസശശഫഴനഫ )തീരെ ഇല്ല. ഈ അവസ്ഥ മാറ്റുന്നതിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. കേരളത്തിലെ എല്ലാ ഉത്പന്നങ്ങള്‍ക്കും ഇന്ത്യയ്ക്കകത്തും പുറത്തും വിപണി കണ്ടെത്തുന്നതിന് ഏറ്റവും ഫലപ്രദമായിട്ടുളള ഒരു വാണിജ്യമിഷന്‍ രൂപീകരിച്ചു. ഇന്ത്യയിലെ തന്നെ കഴിവുറ്റ ആള്‍ക്കാരാണ് മിഷനില്‍ അംഗങ്ങളായിട്ടുളളത്. കേരളത്തിലെ പ്രമുഖവ്യവസായികളും അംഗങ്ങളാണ്. കേരളത്തിലെ ഉത്പന്നങ്ങള്‍ക്ക് ഉദാഹരണമായി ഖാദി, കൈത്തറി, കരകൗശലവസ്തുക്കള്‍, മറ്റ് വാണിജ്യഉത്പന്നങ്ങള്‍ എന്നിവക്കെല്ലാം ആഭ്യന്തര, രാജ്യാന്തര വിപണി കണ്ടെത്തുക, ഇവിടത്തെ വ്യവസായങ്ങള്‍ക്കു വേണ്ട അസംസ്കൃതവസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നോ മറ്റു രാജ്യങ്ങളില്‍ നിന്നോ ലഭ്യമാക്കുക എന്നിങ്ങനെ കേരളത്തിന്‍റെ വ്യവസായവാണിജ്യമേഖലകളുടെ സംരക്ഷണത്തുനും പുരോഗതിക്കും സഹായകമായ നടപടികളെടുക്കുക എന്നതാണ് ഈ  മിഷനില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതല. അതിന്‍റേതായ മാറ്റം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇടതുസര്‍ക്കാരിനു മുമ്പും പിമ്പും

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തകര്‍ച്ചയുടെ വക്കിലായിരുന്ന സ്ഥാപനങ്ങളെ സംരക്ഷിച്ച്, കാര്യമായ പിന്തുണ നല്‍കി വളര്‍ച്ചയുടെ പാതയില്‍ എത്തിച്ചു. വൈവിധ്യവല്‍ക്കരണവും നവീകരണമായിരുന്നു വികസനത്തിനായി സ്വീകരിച്ച പ്രധാന മാര്‍ഗ്ഗങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന സാമ്പത്തികവര്‍ഷമായ 2015-16 ല്‍ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. ഈ സര്‍ക്കാര്‍ വന്ന ആദ്യ സാമ്പത്തികവര്‍ഷം (2016-17) തന്നെ നഷ്ടം 80.67 കോടിയായി കുറച്ചു. 2017-18 ല്‍ പൊതുമേഖലയെ 5.11 കോടി ലാഭത്തില്‍ എത്തിച്ചു. 2018-19 ല്‍ ലാഭം 8.26 കോടിയായി ഉയര്‍ന്നു. പ്രളയക്കെടുതി അതിജീവിച്ചാണ് ഈ മുന്നേറ്റമെന്ന പ്രത്യേകതയുണ്ട്. പ്രളയത്തെ തുടര്‍ന്ന് 39.61 കോടി രൂപയുടെ നഷ്ടം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുണ്ടായി.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 2015-16 ല്‍ 8 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തില്‍ ഉണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ 2016-17 കാലയളവില്‍ 13 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തില്‍ എത്തിച്ചു. 2017-18 കാലയളവിലും 13 സ്ഥാപനങ്ങള്‍ ലാഭത്തിലായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷം 12 സ്ഥാപനങ്ങള്‍  ലാഭം കൈവരിച്ചു. 2018-19 സാമ്പത്തികവര്‍ഷം ലാഭപ്പട്ടികയില്‍ കടന്ന 12 സ്ഥാപനങ്ങള്‍ ചേര്‍ന്ന് 241.18 കോടി രൂപ ലാഭം നേടി. കഴിഞ്ഞതവണ 252.01 കോടിയായിരുന്നു. 

2018---19 സാമ്പത്തികവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുവരവിലും ഉല്‍പ്പാദനത്തിലും വലിയ പുരോഗതി കൈവരിച്ചു. വ്യവസായ വകുപ്പിന് കീഴിലെ 42 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2018-19 സാമ്പത്തികവര്‍ഷം 3442.74 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കി. 31 സ്ഥാപനങ്ങള്‍ വിറ്റുവരവില്‍ വര്‍ദ്ധനവുണ്ടാക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2920.26 കോടി രൂപയായിരുന്നു വിറ്റുവരവ്. 16 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്തവണ പ്രവര്‍ത്തനലാഭം കൈവരിച്ചു. മുഴുവന്‍ സ്ഥാപനങ്ങളും ചേര്‍ന്നുള്ള കണക്കുപ്രകാരം 155.80 കോടി രൂപയാണ് പ്രവര്‍ത്തനലാഭം. കഴിഞ്ഞ തവണ ഇത് 129.95 കോടി ആയിരുന്നു. ആ വര്‍ഷം 15 സ്ഥാപനങ്ങളായിരുന്നു പ്രവര്‍ത്തനലാഭത്തില്‍. 
പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം കുറയ്ക്കാന്‍ സാധിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം നഷ്ടത്തിലുണ്ടായിരുന്ന സ്ഥാപനങ്ങളുടെ ആകെ നഷ്ടം 246.90 കോടിയായിരുന്നു. ഇത്തവണ ആകെ നഷ്ടം 232.92 കോടിയായി കുറഞ്ഞു. നഷ്ടത്തിലായിരുന്ന 19 സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് നഷ്ടം കുറച്ചു. എട്ട് കമ്പനികള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ലാഭം വര്‍ദ്ധിപ്പിച്ചു.

സംസ്ഥാന വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2018-19 സാമ്പത്തികവര്‍ഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് രാസവ്യവസായ മേഖലയാണ്. 189.06 കോടി രൂപയാണ് 2018-19 സാമ്പത്തികവര്‍ഷം രാസമേഖലയുടെ ലാഭം. 212.23 കോടി രൂപ പ്രവര്‍ത്തനലാഭം. 1595.91 കോടി രൂപയാണ് വിറ്റുവരവ്. കഴിഞ്ഞവര്‍ഷം 1401 കോടിയായിരുന്നു വിറ്റുവരവ്. വ്യവസായ പൊതുമേഖലാസ്ഥാപനങ്ങളുടെ ആകെ വിറ്റുവരവിന്‍െറ 46.36 ശതമാനം രാസമേഖലയുടെ സംഭാവനയാണ്. ഏഴ് രാസവ്യവസായങ്ങളില്‍ നാലെണ്ണവും ലാഭമുണ്ടാക്കി. കെഎംഎംഎല്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം, കെഎസ്ഡിപി എന്നിവരാണ് രാസമേഖലയുടെ മുന്നേറ്റത്തിനു പിന്നില്‍. 

രാസവ്യവസായത്തിന് സംസ്ഥാനത്ത് അനന്തസാധ്യതകളാണുള്ളത്. പ്രകൃതി കനിഞ്ഞുനല്‍കിയ ധാതുസമ്പത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഈ രംഗത്ത് വന്‍ പുരോഗതി കൈവരിക്കാന്‍ കേരളത്തിനു സാധിക്കും. വൈവിധ്യവല്‍ക്കരണത്തിലൂടെയും വികസനപ്രവര്‍ത്തനങ്ങളിലൂടെയും രാസവ്യവസായമേഖലയെ ഉയരങ്ങളിലേക്കു നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യവസായവകുപ്പ് നടപ്പാക്കി കൊണ്ടിരിക്കുകയാണ്. 

ഇലക്ട്രോണിക്സ് മേഖല 9.64 കോടി ലാഭം കൈവരിച്ചു. മൊത്തം വിറ്റുവരവിന്‍െറ 46.36 ശതമാനം കെമിക്കല്‍ മേഖലയുടെയും 16.41 ശതമാനം ഇലക്ട്രോണിക്സ് മേഖലയുടെയും സംഭാവനയാണ്. 42 സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 9 മേഖലകളിലും വില്‍പ്പനയിലും ഉല്‍പ്പാദനമൂല്യത്തിലും വര്‍ദ്ധനവുണ്ടായി. കെല്‍ട്രോണ്‍, കെസിസിഎല്‍, ടെല്‍ക്ക്, കാഡ്കോ, ടിസിസി, സില്‍ക്ക്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, ടൈറ്റാനിയം എന്നീ എട്ട് സ്ഥാപനങ്ങള്‍ ലാഭം കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ദ്ധിപ്പിച്ചു.

കെ.എം.എം എല്‍

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനമാണ് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്. 2018-19 ല്‍ കെഎംഎംഎല്‍ 163.29 കോടി ലാഭം കൈവരിച്ചു. 829.89 കോടിയാണ് വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കെഎംഎംഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമുണ്ടാക്കി. 181.11 കോടിയായിരുന്നു ലാഭം. വിറ്റുവരവ് 722.67 കോടിയും. 2015- 2016 ല്‍ 3.24 കോടി മാത്രമായിരുന്നു ലാഭം. 2016-17 ല്‍ 40.37 കോടിയായി ഉയര്‍ന്നു. മൂന്നു വര്‍ഷം കൊണ്ട് 50-60 ഇരട്ടി ലാഭത്തില്‍ എത്താന്‍ കമ്പനിക്കു കഴിഞ്ഞു.  ഈ സര്‍ക്കാര്‍ വന്ന ശേഷം കമ്പനിയുടെ ചരിത്രത്തിലെ മികച്ച ഉത്പാദനക്ഷമത കൈവരിക്കാന്‍ സാധിച്ചു.   മൂന്ന് മാസം മുമ്പ് കെഎംഎംഎല്‍ ഗവേഷണ വിഭാഗം വികസിപ്പിച്ച നവീന പിഗ്മെന്‍റ ് ഉല്‍പ്പന്നങ്ങളായ ഖഋഘചണ ഝഇ 829, ഖഋഘചണ ഝഇ 800 ഛഏ പ്ളസ് എന്നിവ വിപണിയില്‍ ഇറക്കി. 

ആധുനിക നിയന്ത്രണ സംവിധാനമായ ഡി.സി.എസ്. സ്ഥാപിക്കുന്ന 12 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുന്നു. ഓക്സിജന്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ 48 കോടി രൂപ ചെലവഴിച്ചുള്ള ഓക്സിജന്‍ പ്ളാന്‍റ ് നിര്‍മാണം അതിവേഗം നടക്കുന്നു. എല്‍.പി.ജിയ്ക്കു പകരം എല്‍.എന്‍.ജി ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള 10 കോടി രൂപയുടെ പദ്ധതി ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. 5 കോടി രൂപ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സാമൂഹിക പ്രതിബദ്ധത പദ്ധതികള്‍ക്കായി 1.67 കോടി രൂപ ചെലവഴിച്ചു.

ടിസിസി (ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്) 

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് (ടിസിസി) ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് 2018-19 സാമ്പത്തികവര്‍ഷം കൈവരിച്ചത്. 256.25 കോടി രൂപയുടെ വിറ്റുവരവും 35.79 കോടി രൂപയുടെ ലാഭവും നേടി. 2017-18 ല്‍ 241 കോടിയായിരുന്നു വിറ്റുവരവ്. 35.04 കോടി ലാഭവും. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഇത്തവണ ലാഭം ഉയര്‍ത്തി. മൂന്ന് വര്‍ഷം മുന്‍പ് ആകെ ആസ്തി പൂര്‍ണ്ണമായും ഇല്ളാതായി പ്രതിസന്ധിയിലായിരുന്ന സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് ഉയര്‍ന്ന ഉത്പാദനവും ഉയര്‍ന്ന വിറ്റുവരവും നേടി. 23 വര്‍ഷത്തിന് ശേഷം കമ്പനി സര്‍ക്കാരിന് ലാഭവിഹിതവും നല്‍കി. 
2017-18 ല്‍ കാസ്റ്റിക് സോഡ വിദേശത്തേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. പ്രളയകാലത്ത് അരലക്ഷം ലിറ്റര്‍ സോഡാബ്ളീച്ച് ദുരിതാശ്വസപ്രവര്‍ത്തനത്തിന് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 58.36 ലക്ഷം രൂപ നല്‍കി. 38 ഒഴിവുകളിലേക്ക് നിയമനം നടത്തുകയും 2014നു ശേഷം വിരമിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയും ചെയ്തു.

ട്രാവന്‍കൂര്‍ ടൈറ്റാനിയം

സംസ്ഥാനത്തെ പ്രമുഖ രാസവ്യവസായ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് 2018-19 സാമ്പത്തിക വര്‍ഷം 207.62 കോടി വിറ്റുവരവും 18.37 കോടി ലാഭവും നേടി.  കഴിഞ്ഞതവണ വിറ്റുവരവ് 172.11 കോടിയും ലാഭം 18.31 കോടിയുമായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ദ്ധനവോടെ സര്‍വകാല റെക്കോര്‍ഡാണ് വിറ്റുവരവില്‍ ഉണ്ടായത്. 2011-16 വരെ നഷ്ടത്തിലായിരുന്ന ടൈറ്റാനിയം 2016-17 സാമ്പത്തികവര്‍ഷം 8.52 കോടി രൂപ ലാഭത്തില്‍ എത്തി.  

കെഎസ്ഡിപി (കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്)

കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) ഉല്‍പ്പാദനത്തിലും ലാഭത്തിലും സര്‍വകാല റെക്കോഡ് നേട്ടം കൈവരിച്ചു. 2018-19 സാമ്പത്തികവര്‍ഷം 58.37 കോടി രൂപയുടെ ഉല്‍പ്പാദനം നടത്തിയ കമ്പനി 2.75 കോടി രൂപ ലാഭം നേടി. ഒരിക്കല്‍ അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്ന സ്ഥാപനത്തിന്‍റെ ശക്തമായ തിരിച്ചുവരവാണിത്. 2018-19 ല്‍ നോണ്‍ ബീറ്റാലാക്ടം മരുന്നുകളുടെ നിര്‍മ്മാണത്തിനുള്ള 32.15 കോടി രൂപയുടെ പ്ളാന്‍റ് കമ്മീഷന്‍ ചെയ്തു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചു. എല്ളാ ഗുണനിലവാരവും ഉറപ്പുവരുത്തി, വിലക്കുറവില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുന്ന സ്ഥാപനമാണ് കെഎസ്ഡിപി. 

കെല്‍ട്രോണ്‍

കേരള സ്റ്റേറ്റ് ഇലക്ര്ടോണിക്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) 2018-19 സാമ്പത്തികവര്‍ഷം വിറ്റുവരവില്‍ സര്‍വകാല റെക്കോര്‍ഡ് നേടി. കെല്‍ട്രോണ്‍ ഗ്രൂപ്പ് കമ്പനികള്‍ വിറ്റുവരവിലൂടെ 542.58 കോടി രൂപ നേടി. 2017-18 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 14% വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. കെല്‍ട്രോണ്‍ 459.50 കോടി രൂപയുടെയും സബ്സിഡിയറി കമ്പനികളായ കണ്ണൂരിലെ കെസിസിഎല്‍ 68.26 കോടി രൂപയുടെയും കുറ്റിപ്പുറത്തെ കെഇസിഎല്‍ 14.82 കോടി രൂപയുടെയും വിറ്റുവരവ് നേടി. മൂന്നു കമ്പനികളും പ്രവര്‍ത്തനലാഭവും കൈവരിച്ചു. 
കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലെപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) 2016-17 ല്‍ നാവികസേനയ്ക്ക് വേണ്ടി സബ്മറൈന്‍ സോണര്‍ സിസ്റ്റത്തിന്‍റെ പവര്‍ സപ്ളൈ വികസിപ്പിച്ചു. ഇഉഅഇന്‍റെ സാങ്കേതിക സാഹായത്തോടെ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡ് വികസിപ്പിച്ച് ഉല്‍പ്പാദനം ആരംഭിച്ചു.  മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ 'നാവിക്- എന്ന ഉപകരണം വികസിപ്പിച്ചു. ഫിഷറീസ് വകുപ്പില്‍ നിന്ന് 5000 യൂണിറ്റ് 'നാവിക്- ഉപകരണങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചു.  ഇന്ത്യന്‍ നേവിക്ക് വേണ്ടി, ആഴക്കടലിലുള്ള വസ്തുക്കളെ കണ്ടെത്താനുള്ള ഉപകരണങ്ങള്‍ ങദല്‍ദവ ഛമരുറയനദവ ദഷപ ചനഫദഷസഭഴദഹമയന ഗദധസഴദര്‍സഴരു (ങഛചഗ) യുടെ സഹകരണത്തോടെ വികസിപ്പിച്ചു. ലാപ്ടോപ്പ്, സര്‍വര്‍ എന്നിവ നിര്‍മ്മിക്കുന്ന പദ്ധതി ആരംഭിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കമ്പ്യൂട്ടര്‍ മുതലായ ഉപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ നടപ്പാക്കി. അലിംകോ (അഴര്‍യബയനയദവ വയശധറ ശദഷന്‍ബദനര്‍ന്‍ഴയഷഭ നസഴഹസഴദര്‍യസഷ സബ യഷപയദ)യില്‍ നിന്ന് 70,000 ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡിനുള്ള 14.5 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു.  2018-19 ല്‍ ചെന്നൈ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനുള്ള സിസ്റ്റം ഇന്‍റഗ്രേറ്റര്‍ ആയി കെല്‍ട്രോണിനെ തെരഞ്ഞെടുത്തു. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 26 കോടി രൂപയുടെ ട്രാഫിക് സിസ്റ്റം നടപ്പാക്കുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ചു. കണ്ണൂരിലെ കെല്‍ട്രോണ്‍ കംപൊണെന്‍റ് കോംപ്ളക്സില്‍ (ഖഇഇഗ) കെ.പി.പി. നമ്പ്യാരുടെ സ്മരണാര്‍ത്ഥം കെപിപി നമ്പ്യാര്‍ ഇലക്ട്രോണിക്സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് സെന്‍റര്‍ എന്ന പേരില്‍ ഗവേഷണ കേന്ദ്രത്തിന് തറക്കല്ളിട്ടു.

ടെല്‍ക് (ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ്)

ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍റ് ഇലക്ര്ടിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്) 202.27 കോടി രൂപയുടെ വിറ്റുവരവ് നേടി. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ വിറ്റുവരവാണ് 2018-19 സാമ്പത്തികവര്‍ഷം കൈവരിച്ചത്. 7.99 കോടിയാണ് ലാഭം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കമ്പനി ലാഭത്തില്‍ എത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തിരിച്ചടി നേരിട്ട സ്ഥാപനം 2016-17 സാമ്പത്തികവര്‍ഷത്തോടെ മികവിലേക്ക് ഉയരുകയായിരുന്നു. 2015-16 ല്‍ 14.79 കോടി രൂപ നഷ്ടത്തിലായിരുന്നു. 2016-17 ല്‍ 1.06 കോടി ലാഭത്തില്‍ എത്തി.  പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ സ്ഥാപനത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചു. 2017-18 ല്‍ 182.58 കോടി വിറ്റുവരവും 6.57 കോടി ലാഭവും നേടി.  കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവ് നേടിയത് (2008-09 -218 കോടി).  

ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് 

നഷ്ടത്തില്‍ നിന്ന് കരകയറി ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് ഗംഭീര തിരിച്ചുവരവിന്‍റെ പാതയിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ ശരാശരി ഫര്‍ണിച്ചര്‍ വിറ്റുവരവ് 4.3 കോടിയായിരുന്നു. 2018-19 സാമ്പത്തികവര്‍ഷം മാത്രം വിറ്റുവരവ് 14.26 കോടി രൂപയായി ഉയര്‍ത്തി. 1.51 കോടി രൂപ പ്രവര്‍ത്തന ലാഭവും 35 ലക്ഷം രൂപ അറ്റലാഭവും നേടി. കഴിഞ്ഞ സര്‍ക്കാരിന്‍റെ  കാലത്ത് അഞ്ചുവര്‍ഷത്തോളം  കാഴ്ചവസ്തുവാക്കിയ 3 കോടി വിലമതിക്കുന്ന പുതിയ മെഷീനുകള്‍ കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കിയതിലൂടെ ഉല്‍പ്പാദനക്ഷമത രണ്ടിരട്ടിയാക്കി.  അടുത്ത സാമ്പത്തിക വര്‍ഷം വിറ്റുവരവ് 30 കോടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

സില്‍ക്ക്

സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) 2018-19 സാമ്പത്തികവര്‍ഷം അരക്കോടി ലാഭം നേടി. വിറ്റുവരവ് 83 കോടിയായി ഉയര്‍ന്നു. 2016-17ല്‍ 32.80 കോടിയും 2017-18ല്‍ 56.7 കോടിയുമായി വിറ്റുവരവ് ഉയര്‍ന്നിരുന്നു. ഈ സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനലാഭം 1.92 കോടിയാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സില്‍ക്ക് തകര്‍ച്ചയുടെ വക്കിലായിരുന്നു. തൃശൂര്‍ അത്താണി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സില്‍ക്കില്‍ ഇടതുസര്‍ക്കാര്‍ നടത്തിയ ക്രിയാത്മക ഇടപെടലുകളും വൈവിധ്യവത്കരണവുമാണ് കമ്പനിയെ ചരിത്രനേട്ടത്തിലേക്ക് നയിച്ചത്. സംസ്ഥാനത്തെ സില്‍ക്കിന്‍റെ അഞ്ച് യൂണിറ്റുകളും വൈവിധ്യവത്ക്കരണത്തിലൂടെ വലിയ മുന്നേറ്റത്തിലാണ്. അഴീക്കലില്‍ 90 മീറ്റര്‍വരെ നീളംവരുന്ന ചെറുകിട കപ്പലുകള്‍ കയറ്റി റിപ്പയര്‍ ചെയ്യാന്‍ 25 കോടി ചെലവില്‍ ആധുനിക ഡ്രൈഡോക്ക് സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുന്നു. ബോട്ട് അറ്റകുറ്റപ്പണി നടത്താനുള്ള ആധുനിക സ്ളിപ്വേ നിര്‍മാണവും ആരംഭിച്ചു (ചെലവ്-മൂന്നുകോടി).ഇതുവഴി രണ്ടുകോടി രൂപ അധിക വിറ്റുവരവ് ഈ യൂണിറ്റിന് ലഭിക്കും. ഒപ്പം തൊഴിലവസരങ്ങളൂം വര്‍ദ്ധിക്കും . 

മീറ്റര്‍ കമ്പനി (യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്)

യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2018-19 സാമ്പത്തികവര്‍ഷം സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവായ 28.45 കോടി രൂപ എന്ന നേട്ടം കൈവരിച്ചു. 50 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭവും നേടി. നഷ്ടം പകുതിയായി കുറയ്ക്കാനും സാധിച്ചു. 2017-18 സാമ്പത്തികവര്‍ഷം 3.74 കോടി മാത്രമായിരുന്നു വിറ്റുവരവ്. 11.39 കോടി നഷ്ടവുമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന വര്‍ഷം വന്‍നഷ്ടത്തിലായിരുന്ന കമ്പനി ഇടതുസര്‍ക്കാരിന് കീഴില്‍  വൈവിധ്യവത്ക്കരണത്തിലുടെ വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. വെഹിക്കിള്‍ ട്രാക്കിങ്ങ് ആന്‍റ് സ്പീഡ് മോണിറ്ററിംഗ് സംവിധാനം കമ്പനി വികസിപ്പിച്ചു. അതിന്‍െറ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിന്‍റെ ഉദ്ഘാടനം 2019 മേയ് 15 ന് നിര്‍വഹിച്ചു. 2018-19 ല്‍ സ്മാര്‍ട്ട് വാട്ടര്‍ മീറ്റര്‍, സ്മാര്‍ട്ട് ഗ്യാസ് മീറ്റര്‍ എന്നിവയുടെ ഉത്പാദനത്തിന് സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതിക്കും കൂടാതെ സ്മാര്‍ട്ട് എനര്‍ജി മീറ്ററുകളുടെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാനുള്ള 5 കോടി രൂപയുടെ പദ്ധതിയ്ക്കും ഭാരണാനുമതിയായി. 

ഓട്ടോകാസ്റ്റ്

ഓട്ടോകാസ്റ്റിന് ട്രെയിന്‍ബോഗി നിര്‍മ്മിക്കാനുള്ള അംഗീകാരം ലഭിച്ചത് സംസ്ഥാനത്തിന് വലിയ നേട്ടമാണ്. റെയില്‍വേയുടെ ഗുണപരിശോധന വിഭാഗമായ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍റെ (ആര്‍ഡിഎസ്ഒ) 'ക്ളാസ് എ ഫൗണ്ടറി അംഗീകാരം ഓട്ടോകാസ്റ്റ് നേടി. പ്രതിവര്‍ഷം 4800 ടണ്‍ സ്റ്റീല്‍കാസ്റ്റിംഗ് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളവര്‍ക്കാണ് ക്ളാസ് എ ഫൗണ്ടറി അംഗീകാരം നല്‍കുക. ഇന്ത്യന്‍ റെയില്‍വേക്കാവശ്യമായ ബോഗികള്‍, കപ്ളര്‍, ബഫര്‍ഫ്ളാഞ്ച് എന്നീ ഉല്‍പ്പന്നങ്ങളുടെ ടെണ്ടറുകളില്‍ ഇനി ഓട്ടോകാസ്റ്റിന് പങ്കെടുക്കാം. ഒരു സംസ്ഥാന പൊതുമേഖലസ്ഥാപനം ഈ പദവി നേടുന്നത് ആദ്യമാണ്. 

ട്രാക്കോ കേബിള്‍ കമ്പനി

ട്രാക്കോ കേബിള്‍ കമ്പനി ചരിത്രത്തിലാദ്യമായി 165.30 കോടിയുടെ വിറ്റുവരവ് നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാള്‍ 55 ശതമാനം വര്‍ധനയാണിത്. 8.80 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും നേടി. 2.12 കോടി രൂപയോളം നഷ്ടം കുറയ്ക്കാനും സാധിച്ചു. 2016-17 ല്‍ 135 കോടി രൂപയുടെ വിറ്റുവരവിന്‍റെ സഹായത്തോടെ 1.33 കോടി രൂപയുടെ അറ്റ ലാഭം നേടിയിരുന്നു. 2017-18 ല്‍ ഹൗസ് വയറിംഗ് കേബിളുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് വിറ്റുവരവില്‍ 2016-17 സാമ്പത്തികവര്‍ഷത്തേക്കാള്‍ 6.94 കോടി രൂപയുടെ വര്‍ദ്ധന കൈവരിച്ചു.  കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തകര്‍ച്ചയിലായിരുന്നു സ്ഥാപനം. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ യഥാസമയം നിര്‍മിച്ച് നല്‍കാത്തതിന് പിഴയടക്കേണ്ടിയും വന്നിരുന്നു. ഇരുമ്പനം യൂണിറ്റിലെ ഉത്പാദനശേഷി വര്‍ദ്ധിപ്പിച്ചതാണ് കമ്പനിയെ ചരിത്രനേട്ടത്തില്‍ എത്തിച്ചത്. തിരുവല്ള പ്ളാന്‍റിന്‍റെയും ശേഷി കൂട്ടി. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളാണ് സ്ഥാപനത്തിന്‍റെ കുതിപ്പിന് ഇന്ധനമായത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 90 കോടിയിടെ ഓര്‍ഡര്‍ പുതുതായി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

കേരള സെറാമിക്സ്

അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്ന കൊല്ളം കുണ്ടറയിലെ കേരള സെറാമിക്സ് ലിമിറ്റഡ് 2018-19 സാമ്പത്തിക വര്‍ഷം അരക്കോടിയാളം രൂപ പ്രവര്‍ത്തനലാഭം നേടി. 2014-15 സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം നാലുകോടിയായിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നു വര്‍ഷം സാമ്പത്തികനഷ്ടം നികത്തി തിരിച്ചുവരവ് നടത്തി. മൂന്നു വര്‍ഷത്തിനിടെ ഉല്‍പ്പാദനം നാലിരട്ടി വര്‍ദ്ധിച്ചു. ഉല്‍പ്പാദനശേഷി 5002 ടണ്‍ ആയി ഉയര്‍ന്നു.   റിഫൈനിങ്ങ് പ്ളാന്‍റ നവീകരിച്ചു. ഖനനാവശ്യത്തിന് 3.34 ഏക്കര്‍ ഭൂമി വാങ്ങി. ഉത്പാദനം 5000 ടണ്ണില്‍നിന്ന് ആറായിരമായി ഉയര്‍ത്തുകയാണ് ഈ വര്‍ഷം ലക്ഷ്യം. ഖനനത്തിനാവശ്യമായ സ്ഥലം വാങ്ങാനും യന്ത്രസാമഗ്രികളുടെ നവീകരണത്തിനുമായുള്ള 23 കോടി രൂപയുടെ പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 

കെഎസ്ഐഇ (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസ് ലിമിറ്റഡ്)

മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി 2017-18 ല്‍ ലാഭം നേടി. 2018 - 19 ലും കമ്പനി ലാഭം രേഖപ്പെടുത്തി. 2015-16 ല്‍ 4.34 കോടിയും 2016-17 ല്‍ 5.86 കോടിയും നഷ്ടത്തിലായിരുന്നു. 2015-16 ല്‍ 51.74 കോടിയായിരുന്നു വിറ്റുവരവ്. 2018-19 ല്‍ 80.12 കോടിയായി വിറ്റുവരവ് ഉയര്‍ന്നു. ഇത്തവണ 1.13 കോടിയാണ് ലാഭം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.54 കോടി ലാഭമുണ്ടാക്കി.  കേരള സോപ്പ്സ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു. വിദേശരാജ്യങ്ങളിലടക്കം കൂടുതല്‍ വിപണി കണ്ടെത്തി. ഉത്പന്നങ്ങള്‍ ഖത്തറിലേക്കും മറ്റും കയറ്റുമതി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 20 ടണ്‍ സോപ്പ് കയറ്റി അയച്ചു.  കേരള സോപ്സ് യൂണിറ്റിന്‍റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ലിക്വിഡ് ഹാന്‍ഡ്വാഷ് സോപ്പ്, ഹോട്ടല്‍ സോപ്പ് എന്നിവ ഉത്പാദിപ്പിക്കാന്‍  നടപടി സ്വീകരിച്ചു വരുന്നു.

കെല്‍ (കേരള ഇലക്ര്ടിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനിയറിങ് കമ്പനി)

കേരള ഇലക്ര്ടിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനിയറിങ് കമ്പനി ലിമിറ്റഡ് (കെല്‍) കഴിഞ്ഞ സാമ്പത്തികവര്‍ഷം 201 കോടിയുടെ റെക്കോര്‍ഡ് വിറ്റുവരവ് നേടി. മുന്‍വര്‍ഷത്തേക്കാള്‍ 80 ശതമാനം വര്‍ദ്ധനവാണിത്. മാമലയിലെയും കുണ്ടറയിലെയും യൂണിറ്റുകളില്‍ നടത്തിയ ആധുനികവല്‍കരണ പ്രവര്‍ത്തനങ്ങള്‍ കെല്ളിനെ വലിയ നേട്ടത്തിലേക്ക് എത്തിച്ചു. നവീകരണത്തിന് 18 കോടി രുപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മാമല യൂണിറ്റില്‍ 137 കോടിയുടെ വിറ്റുവരവുണ്ടായി. 
നിലവില്‍ സംസ്ഥാന വൈദ്യുതിബോര്‍ഡിനും ഇതര സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ കമ്പനി നിര്‍മിച്ചുനല്‍കുന്നു. മീഡിയം പവര്‍ ട്രാന്‍സ്ഫോര്‍മര്‍ അടുത്ത വര്‍ഷം ഉല്‍പാദനം ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍വഹണത്തിനായി കെല്ളിനെ അംഗീകൃത ഏജന്‍സിയായി നിയമിച്ചു. 

പരമ്പരാഗത വ്യവസായം

കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ സൗജന്യ യൂണിഫോം പദ്ധതി

കേരളത്തിലെ പരമ്പരാഗത തൊഴില്‍മേഖലയായ കൈത്തറി നെയ്ത്തു മേഖലയെ സംരക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പാക്കിയത്. സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതിക്ക് പുറമെ യുവവീവ് പദ്ധതി, വീട്ടിലൊരു തറി പദ്ധതി, കൈത്തറി സ്വയം തൊഴില്‍ സഹായ പദ്ധതി എന്നിവ നടപ്പിലാക്കി. വിപണന പ്രോത്സാഹനത്തിനായി വീവേഴ്സ് ഫെസ്റ്റുള്‍പ്പടെ സംഘടിപ്പിച്ചു. ഈ പദ്ധതികളിലൂടെ കൈത്തറി മേഖലക്ക് ഉണര്‍വ് പകരാനായി.  സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി ഗംഭീര വിജയമായി. യൂണിഫോം പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ ഇതുവരെ ആകെ 103 കോടി രൂപ അനുവദിച്ചു. 2019-20 അദ്ധ്യയന വര്‍ഷം 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് വേണ്ടി വന്നത്. കേരളത്തിലെ മുഴുവന്‍ കൈത്തറി സഹകരണസംഘങ്ങളില്‍ നിന്നുമാണ് ആവശ്യമായ തുണി ശേഖരിച്ചത്. സര്‍ക്കാര്‍ നേരിട്ട് നൂലും കൂലിയും നല്‍കി. ഈ പദ്ധതിയിലൂടെ 5200 ഓളം ആളുകള്‍ക്ക് നേരിട്ടും അതിലധികം ആളുകള്‍ക്ക് അനുബന്ധ മേഖലകളിലും ജോലി ലഭിച്ചു. 

18 നും 40 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിത യുവജനങ്ങളെ  കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് ڇയുവ വീവ്چ പദ്ധതി ആരംഭിച്ചു.

നെയ്ത്ത് അറിയുന്നതും എന്നാല്‍, തറികള്‍ ഇല്ളാത്തവരുമായ നെയ്ത്തുകാര്‍ക്ക്  വേണ്ടി വീട്ടിലൊരു തറി പദ്ധതി ആരംഭിച്ചു.

ഹാന്‍ടെക്സ്  മുഖേന തെരഞ്ഞെടുക്കപ്പെട്ട കൈത്തറി സംഘത്തിലെ വിദഗ്ധ തൊഴിലാളികളിലൂടെ  പ്രീമിയം ക്വാളിറ്റി കൈത്തറി തുണിത്തരങ്ങളുടെ ഉല്‍പ്പാദനവും വിപണനവും  ലക്ഷ്യമിട്ട്  കൈത്തറി സുരക്ഷ പദ്ധതി  ആരംഭിച്ചു.  

ഹാന്‍ടെക്സ് ഇ-ക്രെഡിറ്റ് കാര്‍ഡ് സംവിധാനം വഴിയുള്ള വില്‍പ്പന, ഓണ്‍ ലൈന്‍ വില്‍പ്പന എന്നിവ ആരംഭിച്ചു. 

കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനു കീഴില്‍ കോമളപുരം സ്പിന്നിങ് ആന്‍റ് വീവിങ് മില്‍, ഉദുമ സ്പിന്നിങ്ങ് മില്‍, പിണറായി ഹൈടെക് വീവിങ് മില്‍ എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു.

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കാഡ്കോ)

കാഡ്കോ (കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്) വൈവിധ്യവത്ക്കരണത്തിലൂടെ മുന്നേറ്റത്തിന്‍റെ പാതയിലാണ്. ഈ വര്‍ഷം 43.49 കോടിയുടെ വിറ്റുവരവ് കൈവരിച്ച സ്ഥാപനം 1.38 കോടി ലാഭവും നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 11 കോടിയോളം രൂപയുടെ അധിക വിറ്റുവരവ് കൈവരിച്ചു.   ഈ സര്‍ക്കാര്‍ വന്ന ശേഷം നിരവധി പദ്ധതികള്‍ സ്ഥാപനത്തില്‍ നടപ്പാക്കി. വസ്ത്രഗ്രാമം, ന്യൂവര്‍ ടെക്നോളജിക്കല്‍ ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാം, മാര്‍ക്കറ്റ് ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാം, മാര്‍ക്കറ്റ് ഡെവലപ്പ്മെന്‍റ് ഇനിഷ്യേറ്റീവ് പദ്ധതി, ആലപ്പുഴ, മാരാരിക്കുളം നോര്‍ത്ത് ഗ്രാമപഞ്ചായത്തില്‍ മരപ്പണിക്കാര്‍ക്കുള്ള പൊതുസേവനകേന്ദ്രം സ്ഥാപിക്കല്‍, ട്രെയിനിംഗ് ആന്‍റ് ഇന്‍കുബേഷന്‍ സെന്‍റര്‍ നിര്‍മാണം എന്നീ പദ്ധതികള്‍ സ്ഥാപനത്തിന്‍റെ വൈവിധ്യവത്ക്കരണം സാധ്യമാക്കി. 

കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ (ഒഉഇഖ)

കേരള കരകൗശല വികസന കോര്‍പ്പറേഷനു കീഴില്‍ 5 സ്ഥലങ്ങളില്‍ പൊതുസേവന കേന്ദ്രങ്ങള്‍ (ഇഎഇ) സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു. കരകൗശല ശില്പികള്‍ക്കു പുതിയ ഡിസൈന്‍ രൂപപ്പെടുത്താന്‍ ഡിസൈന്‍ & ടെക്നിക്കല്‍ ഡവലപ്മെന്‍റ് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിച്ചു. വിവിധ ക്രാഫ്റ്റുകളില്‍ 8 വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുകയും 110 പുതിയ പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. 270 ഓളം ആര്‍ട്ടിസാന്‍മാര്‍ക്ക് പ്രയോജനം ലഭിച്ചു.  വിവിധ ക്രാഫ്റ്റുകളില്‍ ജോലി ചെയ്യുന്ന 10,000 ആര്‍ട്ടിസാന്‍മാര്‍ക്ക് 10,000 രൂപ വിലയുള്ള ടൂള്‍ കിറ്റ് സൗജന്യമായി വിതരണം നടത്താനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആയിരത്തോളം പേര്‍ക്ക് കിറ്റ് വിതരണം ചെയ്തു. 60 ഓളം എക്സിബിഷനുകള്‍, 9 ക്രാഫ്റ്റ് ബസാറുകള്‍,  ഗാന്ധി ശില്‍പ്പബസാര്‍ എന്നിവയിലായി എഴുപതിനായിരത്തോളം കരകൗശലത്തൊഴിലാളികള്‍ പങ്കെടുത്തു.

കെല്‍പാം

കെല്‍പാം (കേരള സ്റ്റേറ്റ് പാല്‍മിറ പ്രൊഡക്ട്സ് ഡെവലപ്മെന്‍റ് ആന്‍റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്) എന്ന സ്ഥാപനത്തെ കൈപിടിച്ചുയര്‍ത്താന്‍ വൈവിധ്യവല്‍ക്കരണ നടപടികള്‍ ഊര്‍ജ്ജിതമാക്കി. തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു. ഈ സര്‍ക്കാര്‍ 2017-18 ബജറ്റില്‍ 68 ലക്ഷവും പുതിയ ബജറ്റില്‍ ഒരു കോടിയും നല്‍കി.  നവീകരണപ്രവര്‍ത്തനങ്ങളിലൂടെ സ്ഥാപനത്തിന്‍റെ നഷ്ടം കുത്തനെ കുറച്ചു. 2015-16 സാമ്പത്തികവര്‍ഷത്തെ ദയനീയമായ സാമ്പത്തികനിലയില്‍നിന്ന് മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഉയരാന്‍ സാധിച്ചു. നഷ്ടം 16 ലക്ഷമായി കുറച്ചു. 

കേരളാ സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന്‍

മുളയുല്‍പ്പന്നങ്ങളുടെ പ്രചാരണവും വിപണനവും ലക്ഷ്യമിട്ട് 1971 ല്‍ ആരംഭിച്ച ബാംബൂ കോര്‍പ്പറേഷന്‍ ഏറെക്കാലമായി പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് ഗവണ്‍മെന്‍റ് അധികാരമേറിയ ശേഷം സ്ഥാപനം വികസനപാതയിലാണ്. ഈറ്റ-പനമ്പ് മേഖലയില്‍ തൊഴിലെടുക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെയും ഒപ്പം അക്കൂട്ടത്തിലെ വലിയൊരു വിഭാഗം സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യമിട്ടാണ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം.  ഈറ്റ വെട്ട്, പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്ക് 2017 മുതല്‍ 20% കൂലി വര്‍ദ്ധിപ്പിച്ചു നല്‍കി. മുള കൊണ്ടുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ 145 വനിതകള്‍ക്ക് പരിശീലനം നല്‍കി. 15 യന്ത്രവല്‍ക്കൃത   പനമ്പ്  നെയ്ത്ത് കേന്ദ്രങ്ങള്‍ ആരംഭിക്കുകയും 600 തൊഴിലാളികള്‍ക്ക് നേരിട്ടും 600 തൊഴിലാളികള്‍ക്ക് ഭാഗികമായും ജോലി നല്‍കി. 
കേരളാ സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന്‍ ന്യായവിലയ്ക്ക് ഉന്നതനിലവാരമുള്ള ടൈലുകള്‍ വിപണിയില്‍ ഇറക്കുന്നു. 

കേന്ദ്രം വില്പനയ്ക്കു വെച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നു

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന കേന്ദ്രനയത്തിന് വിരുദ്ധമായി ഇത്തരം സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ ഇടതുസര്‍ക്കാര്‍ തീരുമാനിക്കുകയും നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു.

പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ്

കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. പാലക്കാട് യൂണിറ്റിന്‍റെ മൂല്യം നിര്‍ണ്ണയിച്ച് ആസ്തി മാത്രം ഏറ്റെടുക്കാനുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. മൊത്തം ആസ്തി മൂല്യം 53.02 കോടിയായി കണക്കാക്കിയാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കാത്തിരിക്കുന്നതിനിടെ, സ്ഥാപനം നിലനില്‍ക്കുന്ന പാലക്കാട്ടെ ഭൂമിയുടെ വിലകൂടി ആസ്തിയായി കണക്കാക്കണമെന്ന നിലപാടാണ് ഇപ്പോള്‍ കേന്ദ്രം 
സ്വീകരിച്ചിരിക്കുന്നത്. 

ബിഎച്ച്ഇഎല്‍-ഇഎംഎല്‍, കാസര്‍ഗോഡ്

കാസര്‍ഗോഡുള്ള ബിഎച്ച്ഇഎല്‍-ഇഎംഎല്ളില്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ബിഎച്ച്ഇഎല്ളിന്‍റെ 51 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. നിലവില്‍ 49 ശതമാനം ഓഹരി സംസ്ഥാനത്തിന്‍റെ കൈവശമുണ്ട്. ഇതു സംബന്ധിച്ച കൂടിയാലോചനയ്ക്കായി ഒരു ഉന്നതാധികാര സമിതി സംസ്ഥാനം രൂപീകരിച്ചു. ആസ്തി നിര്‍ണ്ണയം നടത്തിയ സമിതി ആസ്തി ബാധ്യതകള്‍ ബുക്ക് വാല്യൂ അടിസ്ഥാനത്തില്‍ ഒരു രൂപ നിരക്കില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ബിഎച്ച്ഇഎല്‍ ബോര്‍ഡ് ഈ തീരുമാനം അംഗീകരിക്കുകയും കേന്ദ്ര അനുമതിയോടെ 51 ശതമാനം ഓഹരി കൈമാറാന്‍ തയ്യാറാണെന്ന് സംസ്ഥാനത്തെ അറിയിക്കുകയും ചെയ്തു. ബിഎച്ച്ഇഎല്‍-ഇഎംഎല്ളിന്‍റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനായി 2018 ല്‍ കെഎംഎംഎല്ളില്‍ നിന്ന് വായ്പയായി 5 കോടി രൂപ നല്‍കി. ഈ വര്‍ഷം റിയാബ് വഴി ഒരു കോടി രൂപ ധനസഹായവും നല്‍കി.

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് (എച്ച് എന്‍എല്‍)

കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് (എച്ച് എന്‍എല്‍) സംസ്ഥാനം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 700 ഏക്കറോളം ഭൂമിയും സഹായവും തൊഴിലാളികളുടെ താല്പ്പര്യവും കണക്കിലെടുത്ത് ബുക്ക് വാല്യൂ അടിസ്ഥാനമാക്കി എച്ച്എന്‍എല്‍ ആസ്തികള്‍ സ്വമേധയാ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് 2018 ഒക്ടോബറില്‍ കേന്ദ്രത്തെ അറിയിച്ചു. എന്നാല്‍, ഒരു മറുപടിയും ലഭിച്ചില്ള. നിലവില്‍ എച്ച്എന്‍എല്‍ ലിക്വിഡേറ്റ് ചെയ്യാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. ലിക്വിഡേറ്ററെ നിയമിക്കുകയും ചെയ്തു.എച്ച്എന്‍എല്ളിന് വസ്തു ഈടിന്മേല്‍ സാമ്പത്തിക സഹായം നല്‍കുന്നത് കെഎസ്ഐഡിസി പരിശോധിച്ചു വരികയാണ്. 

വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ വില്ളേജ് കോഫി പാര്‍ക്ക് 

നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന നാണ്യവിളകളില്‍ ഒന്നാണ് കാപ്പി. എന്നാല്‍, കേരളത്തിലെ കാപ്പിക്കൃഷി മേഖല ഏറെ പ്രതിസന്ധികള്‍ നേരിടുന്നു. ഇതെല്ളാം മറികടന്ന് ഈ രംഗത്ത് നമ്മുടെ നാടിനെ മികവിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കോഫി പാര്‍ക്ക് എന്ന ആശയം നടപ്പാക്കി. 2019 മാര്‍ച്ച് രണ്ടിന് വയനാട് ജില്ളയിലെ കല്‍പ്പറ്റയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ വില്ളേജ് കോഫി പാര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. 

റൈസ് പാര്‍ക്ക്

പാലക്കാട് ജില്ളയിലെ കോഴിപ്പാറയിലും തൃശൂര്‍ ജില്ളയിലെ ചേലക്കരയിലും റൈസ് പാര്‍ക്കുകള്‍ക്ക് ശിലയിട്ടു. ആലപ്പുഴയില്‍ റൈസ് പാര്‍ക്കിന് വൈകാതെ ശിലയിടും. സംസ്ഥാനത്തെ നെല്‍കൃഷി മേഖലയെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് റൈസ്പാര്‍ക്കുകള്‍ ആരംഭിക്കുന്നത്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ളും സംഭരിച്ച് അരിയും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളുമാക്കി വിപണനം നടത്തുകയാണ് ലക്ഷ്യം. കര്‍ഷകരില്‍ നിന്ന് നേരിട്ട് നെല്ള് സംഭരിക്കും. മെച്ചപ്പെട്ട വിലയും നല്‍കും. സപ്ളൈകോ വഴി അരി വില്‍പ്പന നടത്താനാണ് ആലോചന.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തിലെ നെല്‍കൃഷിയുടെ വിസ്തൃതി മൂന്നു വര്‍ഷം കൊണ്ട് 1.98 ലക്ഷം ഹെക്റ്ററില്‍ നിന്ന് 3 ലക്ഷം ഹെക്റ്ററാക്കി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തരിശുനില കൃഷി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 2017-18 ല്‍ ആകെ വിസ്തൃതി 2.20 ലക്ഷം ഹെക്റ്ററിലെത്തിക്കാന്‍ കഴിഞ്ഞു. 16000 ഹെക്റ്റര്‍ തരിശുനിലം കതിരണിഞ്ഞു.

വ്യവസായ സൗഹൃദം

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായി, വ്യവസായം തുടങ്ങുന്നതിനുള്ള നടപടികള്‍ ലളിതമാക്കാന്‍ നിലവിലുണ്ടായിരുന്ന 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ആന്‍റ് ഫെസിലിറ്റേഷന്‍ ആക്ട് 2018 പാസാക്കി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി നിയമഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനം എന്ന പദവി കേരളത്തിന് ലഭിച്ചു.

വ്യവസായം തുടങ്ങുന്നതിനുള്ള ലൈസന്‍സുകളും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍റ് ട്രാന്‍സ്പരന്‍റ് ക്ളിയറന്‍സ് (കെ-സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ളിയറന്‍സ് സംവിധാനം കൊണ്ടുവന്നു. വ്യവസായം തുടങ്ങാന്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതിക്ക് ഒരു ഏകീകൃത അപേക്ഷാ ഫോറം (കോമണ്‍ ആപ്ളിക്കേഷന്‍ ഫോറം) കെസ്വിഫ്റ്റിന്‍റെ ഭാഗമാണ്. 14 വകുപ്പുകളിലൂടെയുള്ള 29 സേവനങ്ങള്‍ കെ സ്വിഫ്റ്റിലൂടെ ലഭ്യമാക്കും. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം ഉണ്ടാകും. 30 ദിവസത്തിനകം അനുമതി ലഭിച്ചില്ളെങ്കില്‍ കല്‍പ്പിത അനുമതി (ഡീംഡ് ക്ളിയറന്‍സ്) ലഭിച്ചതായി കണക്കാക്കി അപേക്ഷകന് വ്യവസായം തുടങ്ങാം.

വ്യവസായം തുടങ്ങാനുള്ള അപേക്ഷകള്‍ പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിന് ഇന്‍വെസ്റ്റ്മെന്‍റ്   പ്രൊമോഷന്‍  ആന്‍റ് ഫെസിലിറ്റേഷന്‍ സെല്‍ (ഐ.പി.എഫ്.സി) സംസ്ഥാനതലത്തിലും ജില്ളാതലത്തിലും രൂപീകരിച്ചു.  വ്യവസായ അനുമതി ലഭ്യമാക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സെല്‍.   

വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ എന്നത് 5 വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. ലൈസന്‍സ് പുതുക്കല്‍ ഓട്ടോ റിന്യൂവല്‍ സിസ്റ്റം വഴി നടപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം തയ്യാറാകുന്നു. 

വിപണന പ്രോത്സാഹനത്തിന് കേരള വാണിജ്യ മിഷന്‍ രൂപീകരിച്ചു. കേരളത്തിലെ ഉത്പന്നങ്ങള്‍, പ്രത്യേകിച്ച് തനത് ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിക്കാനും ഉല്‍പ്പാദകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാനും വാണിജ്യ മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകും.

സംരംഭകര്‍ ജില്ളാ വ്യവസായ കേന്ദ്രം മുഖേന എടുത്ത വായ്പയുടെ മാര്‍ജിന്‍ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. പലിശയില്‍ 50 ശതമാനം ഇളവും അനുവദിച്ചു. 

അംഗീകൃത വ്യവസായ പാര്‍ക്കുകളിലെ സ്ഥാപനങ്ങളില്‍ 2017 മാര്‍ച്ച് 31 നു ശേഷം ചേര്‍ന്ന ജീവനക്കാരുടെ ഇ.എസ്.ഐ, പി.എഫ് എന്നിവയില്‍ തൊഴിലുടമയുടെ വിഹിതത്തിന്‍റെ 75 ശതമാനം അടുത്ത 3 വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ നല്‍കും.

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ വിദേശ മലയാളികള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുത്തി.

സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. നഗരപ്രദേശങ്ങളില്‍ 15 ഏക്കറും ഗ്രാമങ്ങളില്‍ 25 ഏക്കറും ഭൂമിയുള്ളവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കിനു അപേക്ഷിക്കാം. സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള എല്ളാ ആനുകൂല്യവും ഈ പാര്‍ക്കുകള്‍ക്കും ലഭിക്കും.

എംഎസ്എംഇ

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 43021 -ല്‍ പരം എംഎസ്എംഇ
യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിലൂടെ 3804.55 കോടി രൂപയുടെ നിക്ഷേപവും 151072 തൊഴിലും സൃഷ്ടിച്ചു. വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് മുഖാന്തരം നടപ്പിലാക്കുന്ന സംരംഭക സഹായ പദ്ധതി പ്രകാരം 3593 യൂണിറ്റുകള്‍ക്കായി 15,530 ലക്ഷം രൂപ 31.03.2019 വരെ അനുവദിച്ചു.

കേരളത്തില്‍ വയനാട് ഒഴികെയുളള എല്ളാ ജില്ളയിലും വ്യവസായ-വാണിജ്യ ഡയറക്ടറുടെ നിയന്ത്രണത്തിലുളള വ്യവസായ  വികസന ഏരിയ/പ്ളോട്ട്/പാര്‍ക്ക് എന്നിവ നിലവിലുണ്ട്. ഭൂമി അപര്യാപ്തമായതിനാല്‍ കുറഞ്ഞ ഭുവിസ്തൃതി ഉപയോഗപ്പെടുത്തി കൂടുതല്‍ യൂണിറ്റുകളെ അധിവസിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ ബഹുനില വ്യവസായസമുച്ചയങ്ങള്‍ നിര്‍മ്മിക്കുക എന്ന പദ്ധതി നടപ്പാക്കി വരുന്നു. എറണാകുളത്തെ എടയാറില്‍ ഒരു സമുച്ചയം നിര്‍മ്മിച്ച് സംരംഭകര്‍ക്ക് അനുവദിച്ചു നല്‍കി. തൃശ്ശൂര്‍ പുഴയ്ക്കല്‍ പാടത്ത് രണ്ട്  ബഹുനില സമുച്ചയങ്ങളുടെ നിര്‍മ്മാണം  അന്തിമഘട്ടത്തിലാണ്.  തിരുവനന്തപുരത്ത് കൊച്ചുവേളിയിലും പാലക്കാട് പുതുശ്ശേരിയിലും ഷൊര്‍ണ്ണൂരിലും  ബഹുനില സമുച്ചയങ്ങളുടെ നിര്‍മ്മാണത്തിനുളള പ്രാരംഭ നടപടികള്‍ സ്വീകരിച്ചു വരുന്നു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  അധീനതയിലുളളതും നാളിതുവരെ ഉപയോഗിക്കാത്തതുമായ സ്ഥലങ്ങളില്‍ വ്യവസായ  വകുപ്പും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ചേര്‍ന്ന് വ്യവസായ  വികസനവും അടിസ്ഥാന സൗകര്യ വികസനവും നടത്തുന്നതിന് പദ്ധതി ആവിഷ്കരിച്ചു. ഇപ്രകാരം ലഭ്യമാകുന്ന ഭൂമിയില്‍  ബഹുനില സമുച്ചയങ്ങള്‍ പണിയാനോ, അടിസ്ഥാന സൗകര്യം വികസിപ്പിക്കാനോ ലക്ഷ്യമിടുന്നു. 2018-19-ല്‍ ഈ പദ്ധതിക്കായി വകയിരുത്തിയ 200 ലക്ഷം രൂപ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ അധീനതയിലുളള ഭൂമിയില്‍ ബഹുനില സമുച്ചയ നിര്‍മ്മാണത്തിന് അനുവദിച്ചു.

വ്യവസായ സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും കാലതാമസമില്ളാതെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2018-19 വര്‍ഷം മുതല്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലും എല്ളാ ജില്ളാ വ്യവസായ കേന്ദ്രങ്ങളിലും ഫസബബയനഫ നടപ്പാക്കി.

ഏയ്ഞ്ചല്‍ ഫണ്ടിങ്ങ് സ്കീം പദ്ധതി 

കേരളത്തിലെ യുവതലമുറയെ തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദാതാക്കളായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍(കെഎസ്ഐഡിസി) നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം ഇന്നോവേറ്റീവ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി അവര്‍ക്ക് വ്യാവസായിക വിജയം  ഉറപ്പു വരുത്തുന്നു. ആരോഗ്യം, കൃഷി, വെബ് & ആപ്ളിക്കേഷന്‍ ഡെവലപ്പ്മെന്‍റ്, ഇ-കോമേഴ്സ് പ്ളാറ്റ്ഫോം, ഫിന്‍ടെക്, എഞ്ചിനീയറിങ്ങ്, ഉല്‍പ്പാദനം, ഇലക്ര്ടോണിക്സ്, റോബോട്ടിക്സ്, ആയുര്‍വേദം, പരസ്യം, സാമ്പത്തിക മേഖല, ഫുഡ് പ്രോസസിങ്ങ്, വേസ്റ്റ് മാനേജ്മെന്‍റ്, ബയോടെക്നോളജി, ഹ്യൂമന്‍ റീസോഴ്സസ്  എന്നീ മേഖലകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എല്ളാ മേഖലയില്‍ നിന്നുമുള്ള നൂതനവും വ്യാപാര യോഗ്യവുമായ യുവസംരംഭങ്ങള്‍ക്ക്  25 ലക്ഷം രൂപ വരെ പ്രസ്തുത പദ്ധതിപ്രകാരം മൂലധനസഹായം നല്‍കി വരുന്നു. സംരംഭം തുടങ്ങാന്‍ ആവശ്യമായ മൊത്തം തുകയുടെ 90 ശതമാനമോ അല്ളെങ്കില്‍ 25 ലക്ഷം രൂപയോ ആണ് പ്രാഥമിക മൂലധന സഹായമായി നല്‍കുന്നത്.

ലൈഫ് സയന്‍സ് പാര്‍ക്ക്

കേരളത്തിലെ ആദ്യത്തെ ലൈഫ് സയന്‍സ് പാര്‍ക്കിന്‍റെ നിര്‍മ്മാണ നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു. വ്യവസായ വകുപ്പിന്‍റെ സുപ്രധാന പദ്ധതിക്കായി 2019-20 ബജറ്റില്‍ അനുവദിച്ച 40 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. തിരുവനന്തപുരം ജില്ളയിലെ തോന്നയ്ക്കലില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിലെ ബയോടെക് ഇന്‍കുബേഷന്‍ സെന്‍റര്‍, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രണ്ടാം കെട്ടിടം എന്നിവയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. 

മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക്

ലൈഫ് സയന്‍സ് പാര്‍ക്കില്‍ 9 ഏക്കറില്‍ കെ.എസ്.ഐ.ഡി.സിയും ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്നോളജിയും ചേര്‍ന്നാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് (മെഡ്സ് പാര്‍ക്ക്) രൂപീകരിക്കുന്നത്. നിലവില്‍ രാജ്യത്ത് ആവശ്യമായി വരുന്ന മെഡിക്കല്‍ ഉപകരണങ്ങളും ഇംപ്ളാന്‍റ് ഉപകരണങ്ങളും 80 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഇതിനൊരു പരിഹാരം കാണാന്‍ മെഡ്സ് പാര്‍ക്കിലൂടെ സാധിക്കും.   ബയോമെഡിക്കല്‍ മേഖലയില്‍ സാങ്കേതികവികസനത്തിനുള്ള വര്‍ദ്ധിച്ച അറിവും ശേഷിയും നല്‍കുക, ബിസിനസ്സ് ഇന്‍ക്യുബേഷന്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാര പരിശോധന, ഉത്പാദനം, എന്നിവയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങള്‍. ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും സജ്ജീകരണത്തിനും ഗവേഷണത്തിനും ഉള്ള പരീക്ഷണശാലകള്‍ പാര്‍ക്കില്‍  ഒരുക്കുന്നുണ്ട്. 

പാലക്കാട്ട് മെഗാ ഫുഡ് പാര്‍ക്ക്

വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനം കിന്‍ഫ്ര പാലക്കാട്ട് നിര്‍മിക്കുന്ന മെഗാ ഫുഡ് പാര്‍ക്ക് പ്രവര്‍ത്തന സജ്ജമായി. 119.02 കോടി രൂപ ചെലവിലുള്ള പാര്‍ക്കിന്‍റെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. പാലക്കാട് പുതുശേരി, എലപ്പുള്ളി വില്ളേജുകളിലായി 79.42 ഏക്കറിലാണ് പാര്‍ക്ക്. ഭക്ഷ്യസംസ്കരണത്തിനായി സംരംഭകര്‍ക്ക് സഹായകരമായ അത്യാധുനിക സൗകര്യങ്ങളെല്ളാം പാര്‍ക്കിലുണ്ട്.  പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇടനിലക്കാരില്‍ നിന്നും കര്‍ഷകര്‍ നേരിടുന്ന ചൂഷണങ്ങള്‍ ഇല്ളാതാക്കാന്‍ കഴിയും. 

ചേര്‍ത്തലമെഗാ ഫുഡ് പാര്‍ക്ക്

ചേര്‍ത്തലയിലെ പള്ളിപ്പുറത്ത് സമുദ്രോല്‍പ്പന്ന ഭക്ഷ്യസംസ്കരണത്തിനായുള്ള മെഗാഫുഡ് പാര്‍ക്കിന്‍റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 129.15 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. ഇതില്‍ 69.15 കോടി സമസ്ഥാന സര്‍ക്കാര്‍ നല്‍കും. പ്രാഥമിക സംസ്കരണ സൗകര്യങ്ങള്‍, മൂല്യവര്‍ദ്ധിത സംസ്കരണകേന്ദ്രങ്ങള്‍, കോള്‍ഡ് സ്റ്റോറേജ്, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ളാന്‍റ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുന്നുണ്ട്.  

ഇലക്ര്ടോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്

എറണാകുളം ജില്ളയില്‍ ആമ്പല്ളൂര്‍ ഗ്രാമത്തില്‍ 100 ഏക്കര്‍ സ്ഥലത്ത് ഒരു ഇലക്ര്ടോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിലേയ്ക്കായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നടന്നു വരുന്നു. ഇതിനായി 90 കോടി അനുവദിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട-ഇടത്തരം-വന്‍കിട കമ്പനികളെയും ഇലക്ട്രോണിക് ഗവേഷണ-വികസനകേന്ദ്രങ്ങള്‍ക്കും ഇവിടെ ഇടം അനുവദിക്കും. പാലക്കാടുള്ള ലൈറ്റ് എന്‍ജിനീയറിങ്ങ്  പദ്ധതിയുടെ ഒന്നാം ഘട്ടം  (സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുള്‍പ്പടെ) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു. മൊത്തം ചെലവ് 17 കോടി രൂപയാണ്.

കൊച്ചി - ബാംഗ്ളൂര്‍ വ്യവസായ ഇടനാഴി

കൊച്ചി മുതല്‍ ബാംഗ്ളൂര്‍ വരെയുള്ള പ്രദേശം വ്യവസായ ഇടനാഴിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അപേക്ഷ പരിഗണിച്ച് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്പ്മെന്‍റ് ആന്‍റ് ഇംപ്ളിമെന്‍റേഷന്‍ ട്രസ്റ്റ്ന് (ങ:ഇഉ:ട) അപേക്ഷ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള പ്രാരംഭ പഠന റിപ്പോര്‍ട്ട് ലഭിച്ചശേഷം കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് നിക്ഡിറ്റ് യോഗത്തില്‍ തീരുമാനിച്ചു. കണ്‍സള്‍ട്ടന്‍റ് മുഖേന തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് നിക്ഡിറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. നിക്ഡിറ്റിന്‍റെ അടുത്ത യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നീ 9 ജില്ളകള്‍ ഇടനാഴിയില്‍ ഉള്‍പ്പെടുന്നു.  

പെട്രോകെമിക്കല്‍ പാര്‍ക്ക്

കൊച്ചിയില്‍ 1800 കോടി രൂപ മുതല്‍മുടക്കില്‍ പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ ഫാക്ടുമായി ധാരണാപത്രം ഒപ്പിട്ടു. ഈ സംരംഭം 481.79 ഏക്കര്‍ ഭൂമിയിലാണ് നടപ്പാക്കുക. 

മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ്

മൈനര്‍ മിനറലുകളുടെ നിയന്ത്രണവും വികസനവും സംബന്ധിച്ച ചട്ടം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുളള അധികാരം ഉപയോഗിച്ച് 2015 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിച്ച കേരള മൈനര്‍-മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ന്യൂനതകള്‍ ഉണ്ടായിരുന്നു. 2017 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രസ്തുത ചട്ടത്തില്‍ ഭേദഗതി വരുത്തി. ക്വാറികളില്‍ നിന്നും നിഷ്ക്കര്‍ഷിച്ചിരുന്ന ദൂരപരിധി 100 മീറ്ററില്‍ നിന്നും 50 മീറ്ററാക്കി കുറച്ചതാണ് പ്രധാന ഭേദഗതി. 1967 മുതല്‍ 2015 വരെ 50 മീറ്റര്‍ ആയിരുന്നതാണ് യു.ഡി.എഫ് 100 മീറ്ററായി ഉയര്‍ത്തിയത്. ഇതുകാരണം അനേകം ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ദൂരപരിധി 50 മീറ്ററാക്കി കുറച്ചതിലൂടെ അടഞ്ഞുകിടന്ന ചെറുകിട ക്വാറികള്‍ പ്രവര്‍ത്തനക്ഷമമായി.

'ചെറുകിട വ്യവസായം, ഫുഡ് പ്രോസസിംഗ്, റബ്ബര്‍ അധിഷ്ഠിത വ്യവസായം, പരമ്പരാഗത ഉത്പന്നങ്ങളും ഉള്‍പ്പെടെയുളള മാനുഫാക്ച്വറിംഗിന് കേരളത്തില്‍ അനുകൂല സാഹചര്യമാണുളളത്. കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് വന്‍ മാര്‍ക്കറ്റും ഡിമാന്‍ഡും ഉണ്ട്. മേക്ക് ഇന്‍ കേരള എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന കാലം വിദൂരമല്ല. ഈ സ്വപ്നത്തിലേക്ക് നമുക്കൊരുമിച്ച് നടന്നുകയറാം'. ഇ.പി.ജയരാജന്‍ പറഞ്ഞുനിര്‍ത്തി. 

അഗ്നിശോഭയോടെ ഇ.പി.ജയരാജന്‍ 

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തന്‍, മന്ത്രിസഭയിലെ രണ്ടാമന്‍, വിവാദങ്ങള്‍ക്കും വെടിയൊച്ചകള്‍ക്കും മുന്നില്‍ തലകുനിക്കാതെ സധൈര്യം മുന്നോട്ടുപോകുന്ന സഖാവ്....ഇതൊക്കെയാണ് കണ്ണൂരുകാരനായ ഈ പൊതുപ്രവര്‍ത്തകന് ചാര്‍ത്തിക്കിട്ടിയ വിശേഷണങ്ങള്‍. 
1950 മേയ് 28ന് കണ്ണൂര്‍ ജില്ലയിലെ ഇരിനാവില്‍ ജനനം. കൗമാരത്തില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഇ.പി.ജയരാജന്‍ അച്ഛന്‍ അദ്ധ്യാപകനായ ചെറുകുന്ന് സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്കൂളിലെ പ്രധാന അദ്ധ്യാപകനെതിരെ സമരം ചെയ്തുകൊണ്ട് ശ്രദ്ധേയനായി. പിന്നീട് എസ്എഫ്ഐയിലും തുടര്‍ന്ന് ഡിവൈഎഫ്ഐയിലും എത്തി.  ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്‍റ് ആയിരുന്നു. ദീര്‍ഘകാലം സിപിഐ (എം) കണ്ണൂര്‍ ജില്ള സെക്രട്ടറിയായും തൃശ്ശൂര്‍ ജില്ളാസെക്രട്ടറിയുടെ ചുമതലയിലും പ്രവര്‍ത്തിച്ചു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നീ ചുമതലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997-ല്‍ അഴീക്കോട് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011-ലും 2016-ലും കണ്ണൂര്‍ ജില്ളയിലെ മട്ടന്നൂരില്‍ നിന്നും നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2016 മേയ് 25-ന് പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റു. എന്നാല്‍ ബന്ധുനിയമന വിവാദത്തേത്തുടര്‍ന്ന് 2016 ഒക്ടോബര്‍ 14-ന് ഇദ്ദേഹം മന്ത്രിപദം രാജി വെച്ചു. എന്നാല്‍ ആര്‍ക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ളാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ളെന്ന് വിജിലന്‍സ് ക്ളീന്‍ ചിറ്റ് നല്‍കിയതോടെ ജയരാജന്‍ അഗ്നിശുദ്ധി നേടി കൂടുതല്‍ കരുത്തനായി 2018 ആഗസ്റ്റില്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. 

വിവാദങ്ങളില്‍ കുലുങ്ങാതെ, കരുത്തോടെ....വ്യവസായ, കായിക വകുപ്പുകളുടെ അമരം പിടിച്ച്  പുരോഗതിയിലേക്ക് നയിക്കുന്ന ജയരാജനെ കുറിച്ച് കണ്ണൂരുകാര്‍ക്ക് പറയാന്‍ ഏറെയുണ്ട്. അടിയുടേയും ഇടിയുടേയും വെടിയുടേയും മുന്നില്‍ നെഞ്ചുവിരിച്ചു നിന്ന സഖാവാണ് അവര്‍ക്ക് ഇ.പി.ജയരാജന്‍.അണികളെ ആവേശത്തിന്‍റെ മുള്‍ മുനയില്‍ നിര്‍ത്തുന്ന വിധത്തില്‍ പ്രസംഗചതുരനാണ് സഖാക്കളുടെ സ്വന്തം ഇ.പി.  1975 അടിയന്തിരാവസ്ഥ കാലത്ത,് അടിയന്തിരാവസ്ഥയുടെ ക്രൂരതക്കെതിരെ യുവജനരോഷം ആളിക്കത്തിച്ചത് ജയരാജനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് പൊലീസുകാര്‍ക്ക് പോലും പേടിസ്വപ്നമായ സി.ഐ പുലിക്കോടന്‍ നാരായണനെ പോലും കൂസാതെ പ്രകടനം നയിച്ച ഈ സഖാവിനെ പൊലീസുകാരെ കൊണ്ട് പിടിച്ചുവയ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചത് രാഷ്ട്രീയകേരളം ചര്‍ച്ചചെയ്തു. അതിലേറെ ചര്‍ച്ചയായത് പുലിക്കോടനെ പോലും കൂസാത്ത, ഒരു തുളളി കണ്ണുനീര്‍ പോലും പൊഴിക്കാത്ത ആ യുവാവിന്‍റെ ധൈര്യമായിരുന്നു. 70-ാം വയസ്സിലും ആ ധൈര്യം തന്നെയാണ് ഇ.പി.ജയരാജന് അലങ്കാരം.  പല കാര്യങ്ങള്‍ കൊണ്ടും ശത്രുക്കളുടെ നോട്ടപ്പുളളിയായ ഇ.പിയുടെ നേരെ വധശ്രമവും ഉണ്ടായി. 1995 ഏപ്രില്‍ മാസം 15-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ക്വട്ടേഷന്‍ സംഘം ജയരാജനെ വെടി വെച്ചു. കഴുത്തിനു വെടിയേറ്റ ഇ.പി.ജയരാജന്‍ ഏറെക്കാലം ചികിത്സയിലായിരുന്നു. ഇന്നും അതിന്‍റെ അസ്വസ്ഥതകളുമായാണ് അദ്ദേഹം ജീവിക്കുന്നത്. എന്നാല്‍, അത് പൊതുപ്രവര്‍ത്തനത്തെ തീരെ ബാധിക്കുന്നില്ല. രാഷ്ര്ടീയ തിരക്കിനിടയിലും വൃദ്ധ ജന പാലനത്തിനായി സൊളൈസ് എന്ന വൃദ്ധ സദനം അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്നു. സമയം കിട്ടുമ്പോഴെല്ലാം അവിടത്തെ അന്തേവാസികള്‍ക്ക് മധുരവുമായി എത്തുന്നു. സൊളൈസ് അന്തേവാസികളുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവെക്കാനുള്ള പണം സ്വീകരിച്ചതുപോലും. മനഃപൂര്‍വ്വമായി കെട്ടിച്ചമയ്ക്കുന്ന വിവാദങ്ങള്‍ വകവയ്ക്കാതെ അഗ്നിശോഭയോടെ തന്‍റെ വകുപ്പുകളെ വികസനമാര്‍ഗ്ഗത്തില്‍ വഴിനടത്തുകയാണ് ഇ.പി.ജയരാജന്‍.

Post your comments