Global block

bissplus@gmail.com

Global Menu

24 മണിക്കൂറും ലഭ്യമായി എന്‍ഇഎഫ്ടി

ഓണ്‍ലൈന്‍ പണമിടപാടിനുള്ള എന്‍ഇഎഫ്‌ടി സംവിധാനം ഡിസംബര്‍ മുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും. നിലവില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് ഈ സൗകര്യം ഉള്ളത്. മാസത്തിലെ രണ്ടും നാലും ശനിയാഴ്‌ചകളിലും ഇത് ലഭ്യമായിരുന്നില്ല.

എന്നാൽ ഇതിന്‌ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്‌ ആര്‍ബിഐ. സമയക്രമത്തില്‍ ഡിസംബര്‍ മുതല്‍ മാറ്റം വരുമെന്ന്‌ ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. എന്‍ഇഎഫ്ടി വഴി രണ്ട് ലക്ഷം രൂപ വരെ ഇത്തരത്തില്‍ കൈമാറ്റം ചെയ്യാം.ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. 

രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ്‌ രംഗത്ത്‌ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള ശ്രമങ്ങളിലാണ്‌ ആര്‍ബിഐ. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ആര്‍ബിഐ ജൂലൈ 1 മുതല്‍ എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ്‌ ചാര്‍ജുകള്‍ ഒഴിവാക്കിയിരുന്നു. 

Post your comments